മോദി ഭരണത്തിന് ഒരു ചരമഗീതം

മോദി പ്രഭാവത്തിന് ഒരിക്കല്‍ കടുത്ത പിന്തുണ നല്‍കിയിരുന്ന തവ്ലീന്‍ സിംഗ് എന്നാല്‍ ഇപ്പോള്‍ വിരുദ്ധ അഭിപ്രായമാണ് പ്രകടമാക്കുന്നത്. തവ്ലീന്‍ സിംഗ് എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം

മോദി ഭരണത്തിന് ഒരു ചരമഗീതം

നരേന്ദ്രമോദി ഭരണത്തിന്റെ രാഷ്ട്രീയ ചരമഗീതം ഏതാണ്ട് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. 2019 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യതകൾ അടുത്തിടെയായി കുറഞ്ഞുവെന്ന് പൊതുവേ സമ്മതിക്കപ്പെടുന്നുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ഇനിയും നമുക്ക് എന്തെല്ലാം നേടാനാകുമെന്നത് പരിശോധിക്കേണ്ടത് പ്രധാനമാണ്. കോൺഗ്രസ്സിന്റെ 84-മത് പ്ലീനറി സമ്മേളനം പാസാക്കിയ സാമ്പത്തിക-രാഷ്ട്രീയ പ്രമേയങ്ങൾക്ക് സാധാരണയായി കൂടുതൽ ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി മാറിയതിനു ശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനമായിരുന്നു ഇത്. സത്യം പറയാമല്ലോ, ഈ രണ്ടു പ്രമേയങ്ങൾ വായിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എനിക്ക് നന്നേ വിഷമം തോന്നി. കോണ്ഗ്രസ് പാര്‍ട്ടിയെ ഏറ്റവും താഴ്ന്ന പോയിന്റിൽ എത്തിച്ച പിശകുകളിൽ നിന്ന് പഠിക്കുന്നതിനു പകരം ശത്രുക്കള്‍ക്ക് കൂടുതൽ കൂടുതൽ അവസരം നൽകണമെന്ന് കോൺഗ്രസ് കരുതുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

ഏറ്റവുമധികം രാഷ്ട്രീയ പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയെ ഇപ്പോള്‍ ഒരു കുടുംബ ബിസിനസ്സാക്കി മാറ്റി കഴിഞ്ഞു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ വര്‍ഷങ്ങളായി നിയന്ത്രിക്കുന്ന പാര്‍ട്ടിക്ക് അതിന്റെ രാഷ്ട്രീയ, സാമ്പത്തിക ആശയങ്ങളിൽ ഒന്നിനും യാതൊരു മാറ്റവും ഉണ്ടാകില്ല. രാഷ്ട്രീയമായി, ബി.ജെ.പി.യല്ലാത്ത ഏതു പാർട്ടിയുമായി കോൺഗ്രസ് സഖ്യം രൂപീകരിക്കും, അതിനാല്‍ മതേതര/ജനാധിപത്യ പാര്‍ട്ടി എന്ന ഇമേജ് നിലര്‍ത്താന്‍ സാധിക്കുമായിരിക്കാം. എന്നിരുന്നാലും പരാജയപ്പെട്ട ആശയങ്ങളുടെയും ദുര്‍ബലമായ ആവിഷ്ക്കാരത്തിന്റെയും ഒരു ഭാണ്ഡമായിരിക്കും അത്.. സോഷ്യലിസത്തിന്റെ പ്രമേയം രാഷ്ട്രീയത്തെക്കാൾ വിരളമാണ്. കാരണം, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നം സമ്പദ്വ്യവസ്ഥയാണ്.

സോണിയ-മൻമോഹൻ രണ്ടാമൂഴത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക നയം അക്ഷരാർത്ഥത്തിൽ വോട്ടർമാരില്‍ ഒരു പരിവര്‍ത്തനത്തിനും മാറ്റത്തിനുമുള്ള ചിന്തയെ ജനിപ്പിച്ചിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ കോൺഗ്രസ് വിദഗ്ദ്ധരായ സാമ്പത്തിക ചിന്തകന്മാർ ചില പുതിയ ആശയങ്ങളുമായി മുന്നോട്ട് വന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ? 2014 വരെ സമ്പദ് വ്യവസ്ഥയിൽ മികവ് പുലർത്താന്‍ കഴിഞ്ഞിരുന്നു എങ്കിലും മോശം മാനേജർമാർ കാരണം കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമായി തകർന്നുവെന്നും ഇവര്‍ വിവരിക്കുന്നതും ശരിയാണോ?

പുതിയ പ്രസിഡന്റ് വാഗ്ദാനം ചെയ്യുന്നതിനെ വിശ്വസിച്ചു പ്രത്യേകിച്ച് നവീന ആശയങ്ങള്‍ ഇല്ലാതെ കോണ്ഗ്രസ് മുന്നോട്ടു പോകുന്നു. അതിനാല്‍ എന്തു സംഭവിക്കുന്നു? ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ ദാരിദ്ര്യം, നിരക്ഷരത, ദുരിതം എന്നിവ സൃഷ്ടിച്ച അതേ നയങ്ങൾ തുടരും. മികച്ച സ്കൂളുകള്‍ ആരോഗ്യപരിപാലന മേഖല ഗ്രാമീണ സേവനങ്ങള്‍ എന്നിങ്ങനെ ദശലക്ഷക്കണക്കിന് പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്ന നയങ്ങള്‍ക്ക് പകരമായി പതിവ് കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നതും, നിര്‍ഗുണകരമായ ഇപ്പോഴത്തെ സാമൂഹിക സുരക്ഷാ പദ്ധതികളും മാത്രം തുടരും. ഇത് അർത്ഥമാക്കുന്നത് എന്താണ് എന്ന് കൃത്യമായി മനസിലാക്കേണ്ടതാണ്. സോഷ്യലിസ്റ്റ്, മതേതര 'കോൺഗ്രസ് ഭരണം 2014 ൽ അവസാനിക്കുമ്പോള്‍ രാജ്യത്തെ കുട്ടികളില്‍ നല്ലൊരു ശതമാനം പോഷകാഹാരക്കുറവ് ഉള്ളവരായിരുന്നു. 170 മില്യൺ ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയായി. കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയയ്ക്കാൻ കഴിയാതെയായ നിര്‍ധനരായ മാതാപിതാക്കന്മാര്‍ അവരുടെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് സ്കൂളിലേക്ക് നിര്‍ബന്ധിച്ചു അയച്ചു. കുറഞ്ഞ പക്ഷം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോഴേക്കും അവർ സ്വന്തം പേരെഴുതാന്‍ പഠിക്കുകയും ഒന്നു മുതല്‍ നൂറു വരെ എഴുതാന്‍ പഠിക്കുകയും ചെയ്‌താല്‍ അവരെ സാക്ഷരതയുള്ളവരായി കണക്കാക്കുമല്ലോ. കൂടാതെ ആരോഗ്യസംരക്ഷണ നിലവാരവും മെച്ചമുള്ളതായിരുന്നില്ല. അതിനാൽ ഒരു രോഗത്തെ അതിജീവിക്കാൻ പ്രൈവറ്റ് ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ ജനത നിർബന്ധിതരാകുന്നു.

ഇന്ത്യ ദരിദ്രമായ ഒരു രാജ്യമായി തുടരേണ്ടതില്ല എന്ന ആഹ്വാനവുമായി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ഗ്രാമങ്ങള്‍ അവയെ വിശ്വസിച്ചു. ടെലിവിഷന്‍ ജനകീയമായതോടെ മോദിയുടെ വാഗ്ദാനം അവരിലേക്ക് എത്താന്‍ അധികം താമസം ഉണ്ടായില്ല. ഗ്രാമീണ രാജസ്ഥാനില്‍ വോട്ടുചെയ്യാൻ പോകുന്ന ആളുകളോട് ആര്‍ക്കാണ് വോട്ട് എന്ന് അന്നു ഞാന്‍ ചോദിച്ചപ്പോൾ അവർ 'മോഡി' എന്ന് പറഞ്ഞു. അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രിയാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ അറിയാം, പക്ഷെ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിക്കാനാണ് തങ്ങളുടെ വോട്ട് എന്ന് അവര്‍ പ്രതികരിച്ചു. "ഞങ്ങൾ ടെലിവിഷനിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കണ്ടിട്ടുണ്ട്, അദ്ദേഹം പറയുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു"അവര്‍ പറഞ്ഞു.

ഹിന്ദുത്വത്തെക്കുറിച്ച് ആ പ്രസംഗങ്ങളിൽ ഒരിടത്തും അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് ഞാന്‍ ഓർമ്മിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ സന്ദേശം തികച്ചും മാറ്റത്തെ പറ്റിയും വികസനത്തെ പറ്റിയുമായിരുന്നു. ഇന്ത്യയെ ശക്തവും സമ്പന്നവുമായ ഒരു രാജ്യമാക്കി മാറ്റുമെന്ന് വോട്ടർമാര്‍ കേൾക്കാൻ ആഗ്രഹിച്ചത് പോലെ മോദി പ്രസംഗിച്ചു. ചെയ്തു. വാഗ്ദാനം ചെയ്തിരുന്നതുപോലെ, ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം മാറുന്നതിൽ മോദി ശ്രദ്ധകേന്ദ്രീകരിച്ചിരുന്നെങ്കിൽ, സ്വകാര്യ മേഖലയിലും ഗ്രാമീണ മേഖലകളിലും സേവന മേഖലയിൽ പോലും ധാരാളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. പകരം, കോൺഗ്രസ് പിന്തുടർന്നു വന്നിരുന്ന, ഇന്ത്യയെ ദരിദ്രമായി നിലനിർത്തിയിരുന്ന സ്റ്റാറ്റിസ്റ്റ്, സോഷ്യലിസ്റ്റ് നയങ്ങളുമായി തുടരുന്നതിനാണ് അദ്ദേഹം താല്പര്യപ്പെട്ടത്. പശുക്കളെ ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചു അവര്‍ ദലിതരെയും മുസ്ലിമുകളെയും ക്രൂരമായി തെരുവില്‍ കൊന്നൊടുക്കി. മോദിയുടെ ഓഫീസിനെ നിർവ്വചിക്കാൻ ഈ അക്രമങ്ങള്‍ തന്നെ ധാരാളമാണ്. അതിനാല്‍, മോദിയെ പിന്തുണച്ചിരുന്നവര്‍ അദ്ദേഹത്തിൻറെ രാഷ്ട്രീയ ചരമക്കുറിപ്പ് എഴുതിയാൽ കുറ്റപ്പെടുത്തേണ്ടതില്ല- അതിനു കാരണക്കാരന്‍ മറ്റാരുമല്ല, സാക്ഷാല്‍ നരേന്ദ്ര മോദി തന്നെയാണ്!

Read More >>