ചുംബന സമരം പത്രങ്ങള്‍ കണ്ടത് ഇങ്ങനെ: ജന്മഭൂമിയടക്കം 12 ദിനപത്രങ്ങള്‍ സമരത്തെ അവതരിപ്പിച്ച വിധം

രണ്ടര വര്‍ഷം മുന്‍പ് ചുംബന സമരത്തെ ഒളിഞ്ഞുനോട്ട മനസ്സോടെ സമീപിച്ച പൊതുബോധമായിരുന്നില്ല ഇക്കുറി. കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ 12 പത്രങ്ങള്‍ ഇങ്ങനെ അവതരിപ്പിച്ചു.

ചുംബന സമരം പത്രങ്ങള്‍ കണ്ടത് ഇങ്ങനെ: ജന്മഭൂമിയടക്കം 12 ദിനപത്രങ്ങള്‍ സമരത്തെ അവതരിപ്പിച്ച വിധം


ജന്മഭൂമി ഒന്നാം പേജില്‍ ചുംബന സമരം നടന്നുവെന്നു പ്രഖ്യാപിച്ചതടക്കം രണ്ടര വര്‍ഷത്തിനു ശേഷമെത്തിയ സമര ചുംബനത്തെ മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കാതെ അവതരിപ്പിച്ചു.കാഴ്ചക്കാരായി എത്തുന്നവരെ തൃപ്തരാക്കാനുള്ള ശ്രമമായിരുന്നു മുന്‍വര്‍ഷമെങ്കില്‍ ഇത്തവണ സമരത്തിന്റെ ആശയത്തോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു മാധ്യമങ്ങള്‍. പ്രഖ്യാപിച്ചത് 4ന് മറൈന്‍ഡ്രൈവില്‍ സമരം തുടങ്ങുമെന്നായിരുന്നുവെങ്കിലും അതിനു മുമ്പേ സമരം ആരംഭിച്ചു.
പലസമരങ്ങള്‍ ഒരേ സ്ഥലത്ത് പ്രതികരണമുയര്‍ത്തുന്നതാണ് കണ്ടത്. എപ്പോഴാണ് ചുംബിക്കുന്നതെന്ന ചോദ്യം തുടക്കത്തിലുണ്ടായെങ്കിലും ചാനലുകളുടെ ലൈവ് ക്യാമറകള്‍ കേരളത്തെ കൊച്ചി മറൈന്‍ഡ്രൈവിലെ സമര വേദിയിലേയ്ക്ക് കണ്ണു കൂര്‍പ്പിച്ചു.സദാചാരഗുണ്ടകളായി ഫ്ളാഷ്മോബ് തീര്‍ത്ത് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു.

'പാടിയും ആടിയും നാടകം കളിച്ചും കൂട്ടുകൂടിയും സ്നേഹ ചുംബനങ്ങളേകിയും മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ പരമ്പര, സദാചാര ചൂരലിനെതിരെ സ്നേഹ പ്രതിഷേധ ജ്വാല എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാധ്യമം ഒന്നാം പേജില്‍ ഉള്‍പ്പെടുത്തിയത് ചുംബനസമര ചിത്രമാണ്. ഊരാളി ബാന്‍ഡിന്റെ പരിപാടിയാണ് ഫോട്ടോയില്‍. ചുംബന സമരമാണ് നടക്കുന്നതെന്നു പറയാതിരിക്കാന്‍ മാധ്യമം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവസാന പേജില്‍ ഇടവേളയ്ക്ക് ശേഷം ചുംബന സമരമെന്നു തന്നെ മാധ്യമവും തലക്കെട്ടിട്ടു. ചുംബന സമരത്തിനെതിരെ ബിജെപി പ്രകടനം നടത്തിയതും പ്രത്യേക വാര്‍ത്തയാക്കി. പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു- എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൂരല്‍ ഉയര്‍ന്നില്ല, ചുംബനക്കാറ്റ് വീശി- എന്ന് കാവ്യാത്മകമായി ചുംബനസമരത്തെ കേരള കൗമുദി അവതരിപ്പിക്കുന്നു. ആയിരക്കണക്കിന് യുവതീ യുവാക്കള്‍ ആടിയും പാടിയും മറൈന്‍ഡ്രൈവിലേയ്ക്ക് ഒഴുകിയെത്തിയെന്നും കമിതാക്കളെ ചൂരലിന് അടിച്ചോടിച്ചതിന് എതിരെ ചുംബന സമരമുള്‍പ്പടെയുള്ള പ്രതിഷേധ മുറകള്‍ അരങ്ങേറിയെങ്കിലും അനിഷ്ട സംഭവമൊന്നും ഉണ്ടായില്ലെന്നാണ് കൗമുദിയുടെ റിപ്പോര്‍ട്ട്.

സ്നേഹചുംബനങ്ങള്‍ കൈമാറിയും ആടിയും പാടിയും നാടകം കളിച്ചും സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തി യുവാക്കളുടെ കൂട്ടം എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. ചുംബനം മാത്രമായിരുന്നില്ല പാട്ടും നൃത്തവും നാടകവും ചിത്രം വരയുമെല്ലാം കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ സമര മാര്‍ഗ്ഗമായെന്ന് മനോരമ തുടരുന്നു.
ചുംബന സമരത്തിനെതിരെ കോടിയേരി നടത്തിയ പ്രസ്താവന ദേശാഭിമാനി നല്‍കിയില്ല. കിസ് ഓഫ് ലവ് സമരം നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പത്രം പഞ്ഞം കാട്ടിയെങ്കിലും 2014ലെ സമരത്തില്‍ ശിവസേനയ്ക്കൊപ്പം പങ്കെടുത്ത് ചുംബന സമരത്തെ തിര്‍ത്ത യൂത്ത് കേണ്‍ഗ്രസിനെ പരിഹസിച്ച് പ്രത്യേക വാര്‍ത്ത ചെയ്തു.

പതിവിനു വിപരീതമായി ചുംബനസമരം ജന്മഭൂമിയുടെ ഒന്നാം പേജില്‍ വാര്‍ത്തയായി. സദാചരം, സമരങ്ങള്‍ ആചാരമായി എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. മറൈന്‍ ഡ്രൈവില്‍ സദാചാരത്തിന്റെ പേരില്‍ സമരാചരങ്ങള്‍. സംഘര്‍ഷം ഭയന്നെങ്കിലും പ്രതിഷേധങ്ങള്‍ സമാധനപരമായെന്നും ശിവസേനാപ്രവര്‍ത്തകര്‍ കമിതാക്കളെ ഓടിച്ചതില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലൗവ് കൂട്ടായ്മ ചുംബനസമരം നടത്തിയെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.

സമരക്കാര്‍ ചുംബനം കൊണ്ട് ശിവസേനയെ തുരുത്തിയെന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കലിന്റെ റിപ്പോര്‍ട്ട്. മറൈന്‍ ഡ്രൈവ് സ്വതന്ത്യയിടമായി പ്രഖ്യാപിച്ചു കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്ന് പ്ത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിന്റെ നിരവധി ചിത്രങ്ങളും റിപ്പോര്‍ട്ടിനൊപ്പം ഉണ്ടായിരുന്നു.

സദാചാര പൊലിസിങിനെതിരെ നഗരത്തില്‍ പ്രതിഷേധമെന്ന് ഹിന്ദു എഴുതി. സദാചാര ഗുണ്ടായിസത്തിനെതിര നിരവധി പേര്‍ ചുംബനം കൊണ്ട് പ്രതിഷേധിച്ചുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.


ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിലും രണ്ടാം പേജിലും വര്‍ദ്ധിച്ച പ്രാധാന്യത്തോടെ കിസ് ഓഫ് ലവ് വാര്‍ത്തയായി. വര്‍ണ്ണചിത്രങ്ങളുടെ അകമ്പടിയോടെയുള്ള സമഗ്ര കവറേജ്. പുരോഗമന സമൂഹത്തില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനു സ്ഥാനമില്ലെന്നു വിളിച്ചു പറയുന്നതായിരുന്നു വിവിധ സംസ്‌കാരിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കിസ് ഓഫ് ലവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധകൂട്ടായ്മയുടെ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ക്കൊപ്പം പ്രമുഖരുടെ പ്രതികരണങ്ങളും പത്രം നല്‍കിയിരുന്നു.


രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മറൈന്‍ ഡ്രൈവ് കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു വേദിയായെന്ന് ന്യു ഇന്ത്യന്‍ എക്‌സപ്രസ് എഴുതി.സമൂഹത്തില്‍ നിലനില്‍ക്കുന്ന വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കുമെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന പ്രവര്‍ത്തകരുടെ പ്രതികരണവും പത്രം നല്‍കിയിട്ടുണ്ട്.

സദാചാര ഗുണ്ടായിസം വേണ്ട, ചൂലെടത്ത് കൊച്ചി, ശിവസേനയ്‌ക്കെതിരെ പ്രതിഷേധക്കടലിരമ്പി എന്ന പേരില്‍ ഉള്‍പേജില്‍ സമഗ്ര റിപ്പോര്‍ട്ടായിരുന്നു മംഗളം നല്‍കിയത്. ഇതും പ്രതിഷേധം എന്ന പേരില്‍ പ്രവര്‍ത്തകര്‍ ചുംബിക്കുന്ന ചിത്രവും നിയമസഭയിലെ പ്രതിഷേധവും ഒന്നാം പേജില്‍ വാര്‍ത്തയായി. മറൈന്‍ ഡ്രൈവില്‍ ഇരമ്പിയത് പ്രതിഷേധക്കടല്‍ എന്നായിരുന്നു മംഗളം കിസ് ഓഫ് ലവ് പ്രതിഷേധത്തെക്കുറിച്ച് എഴുതിയത്.

സദാചാര ഗുണ്ടായിസ വിവാദത്തില്‍ നിയമസഭ സ്തംഭിച്ചുവെന്ന് ലീഡ് വാര്‍ത്ത നല്‍കിയ ദീപിക. മറൈന്‍ ഡ്രൈവിലെ പ്രതിഷേധം മൂന്നാം പേജിലാണ് വാര്‍ത്തയാക്കിയത്. കൊച്ചിയില്‍ പ്രതിഷേധമിരമ്പിയെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംഘടനകളുടെ പ്രതിഷേധം ഒരുമിച്ചു വാര്‍ത്തയാക്കുകയായിരുന്നു ദീപിക.

ചുംബന സമരത്തിനെതിരെ കൊടിയേരി നടത്തിയ പ്രസ്താവന ദേശാഭിമാനി നല്‍കിയില്ല. കിസ് ഓഫ് ലവ് സമരം നടന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പത്രം പഞ്ഞം കാട്ടിയെങ്കിലും 2014ലെ സമരത്തില്‍ ശിവസേനയ്‌ക്കൊപ്പം പങ്കെടുത്ത് ചുംബന സമരത്തെ എതിര്‍ത്ത യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രത്യേക വാര്‍ത്ത ചെയ്തു.


മാതൃഭൂമിദീപികമനോരമ


മാതൃഭൂമിഡെക്കാണ്‍ ക്രോണിക്കിള്‍ദേശാഭിമാനിദി ഹിന്ദു
ടൈംസ് ഓഫ് ഇന്ത്യ


ദി ഹിന്ദുദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്

ജന്മഭൂമികേരള കൌമുദി

മാധ്യമംമംഗളംമാതൃഭൂമിടൈംസ് ഓഫ് ഇന്ത്യ


Read More >>