ഇന്ത്യാക്കാരെന്നാൽ അമേരിക്കക്കാർക്ക് കോമാളികൾ!

ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി അമേരിക്കയിലേയ്ക്ക് പോയവര്‍ മാത്രമല്ല, അവിടെ ജനിച്ചു വളര്‍ന്ന ഇന്ത്യാക്കാരും വംശീയവിദ്വേഷത്തിന്റെ ഇരകളാണെന്നതാണ് വാസ്തവം. മികച്ച വിദ്യാഭ്യാസവും തൊഴില്‍പരിചയവും ഉണ്ടായിട്ടും തങ്ങള്‍ അവിടെ വിവേചനം നേരിടുണ്ടെന്ന് അമേരിക്കന്‍ ഇന്ത്യക്കാര്‍ അറിയിക്കുന്നു.

ഇന്ത്യാക്കാരെന്നാൽ അമേരിക്കക്കാർക്ക് കോമാളികൾ!

ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി അമേരിക്കയിലേയ്ക്ക് പോയവര്‍ മാത്രമല്ല, അവിടെ ജനിച്ച് വളര്‍ന്ന ഇന്ത്യാക്കാരും വംശീയവിദ്വേഷത്തിന്റെ ഇരകളാകുന്നു. മലയാളി ഡോക്ടർ കാറിനുള്ളിൽ വെടിയേറ്റു മരിച്ച സംഭവമാണ്, വംശീയ വിദ്വേഷത്തിന്റെ ഭാഗമായുണ്ടായ കുറ്റകൃത്യങ്ങളിലെ അവസാനത്തെ ഇര. മികച്ച വിദ്യാഭ്യാസവും തൊഴില്‍പരിചയവും ഉണ്ടായിട്ടും തങ്ങള്‍ അവിടെ വിവേചനം നേരിടുന്നതായാണ് അമേരിക്കയിൽ ജനിച്ചുവളർന്ന ഇന്ത്യക്കാര്‍ പറയുന്നത്. രണ്ടുസംസ്കാരങ്ങൾക്കിടയിൽ പെട്ടുപോയ അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി (ABCD) എന്ന ഉപവിഭാഗത്തിന്റെ കാര്യമാണ് ഏറെ പരിതാപകരം. ഇവർ കുട്ടിക്കാലം തൊട്ടേ അമേരിക്കനൈസ് ചെയ്യപ്പെട്ടാണു വളരുന്നതെങ്കിലും വെള്ളക്കാരുടെ മുന്നിൽ കറിമണമുള്ള ബ്രൗൺ നിറക്കാരായ അസംസ്കൃതരാണ്, അവർ.

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കു നേരേയുള്ള വംശീയ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ അടുത്തിടെയായി ധാരാളമായി പുറത്തു വരുന്നുണ്ട്. കന്‍സാസില്‍ വച്ച് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോട്‌ലയുടെ കൊലപാതകവാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യ ശ്രവിച്ചത്. ഹര്‍ണിഷ് പടേല്‍, ദീപ് റായ് തുടങ്ങി ഇന്ത്യാക്കാരോടുള്ള ആക്രമണവാര്‍ത്തകള്‍ തുടര്‍ന്നും വന്നു. 'നാട്ടിലേയ്ക്ക് തിരിച്ച് പോ' എന്നാണ് ആക്രമികളുടെ സ്ഥിരം വാചകം.

അമേരിക്കയിലെ ഇന്ത്യക്കാരെ ആശങ്കയിലാക്കുക മാത്രമല്ല, ഒരു അരക്ഷിതസമൂഹം എന്ന അവസ്ഥയിൽ എത്തിക്കുക കൂടിയാണ്, വര്‍ദ്ധിച്ചു വരുന്ന വംശീയവിദ്വേഷവും ആക്രമണങ്ങളും. ഇതിനെതിരേ എന്തെങ്കിലും നടടപടിയെടുക്കാന്‍ കാര്യമായ ഉത്സാഹമൊന്നും അമേരിക്കന്‍ ഭരണകൂടം കാണിച്ചതായും അറിവില്ല.

മനുഷ്യനെന്ന പരിഗണന പോട്ടെ, മിക്കപ്പോഴും കോമാളികളായിട്ടായിരിക്കും അമേരിക്കന്‍ സമൂഹം ഇന്ത്യക്കാരെ കാണുന്നതെന്ന് അമേരിക്കന്‍ ഇന്ത്യക്കാര്‍ പറയുന്നു. ആധുനിക അമേരിക്കന്‍-ഇന്ത്യാക്കാരന്റെ ചിത്രം വാസ്തവത്തില്‍ വിലകുറഞ്ഞതാണ്. ശാരീരികമായും മാനസികമായും ദുര്‍ബലരായ ഒരു സമൂഹം എന്നാണ് അമേരിക്കന്‍ ഇന്ത്യാക്കാരെപ്പറ്റി പൊതുവേയുള്ള കാഴ്ചപ്പാട്. വിരസരും അരോചകരുമാണ് ഇന്ത്യാക്കാര്‍ എന്ന പൊതുധാരണ അവിടെ നിലവിലുണ്ട്. ഈ പൊതുബോധം വംശീയവിദ്വേഷത്തിനെ സാമാന്യവത്ക്കരിക്കുന്നുണ്ടെന്നു വേണം കരുതാന്‍. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളില്‍ ഇന്ത്യാക്കാരെ ചിത്രീകരിക്കുന്നതും ദുര്‍ബലരായ കഥാപാത്രങ്ങളായിട്ടാണ്.

പ്രശസ്തമായ അമേരിക്കന്‍ ടെലിവിഷന്‍ സിരീസ് ആയ 'ദ ബിഗ് ബാംഗ് തിയറി'യിലെ രാജ് കൂത്രപ്പള്ളി എന്ന കഥാപാത്രത്തിനെ സൃഷ്ടിച്ചിരിക്കുന്നത് ഇതേ മനോഭാവത്തിലൂടെയാണെന്ന് കാണാം. ഔചിത്യബോധമില്ലാതെ സംസാരിച്ചു കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്ന, അപരിചതരായ സ്ത്രീകളോടു സംസാരിക്കാന്‍ പ്രയാസപ്പെടുന്ന ഒരാളായിട്ടാണ് രാജ് എന്ന കഥാപാത്രത്തിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ധാരാളം കഥാപാത്രനിര്‍മ്മിതികള്‍ അമേരിക്കന്‍ ടെലിവിഷനില്‍ കാണാന്‍ കഴിയും.

അമേരിക്കന്‍ ഇന്ത്യാക്കാരെ പരിഹസിക്കുന്നതില്‍ നില്‍ക്കുന്നില്ല കാര്യങ്ങള്‍. ഇന്ത്യന്‍ സംസ്‌കാരത്തിനെയും പരിഹസനീയമായി അനുകരിക്കുന്നതും പതിവാണ്. ഇന്ത്യന്‍ ഉച്ചാരണത്തില്‍ സംസാരിക്കുക, മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് കളിയാക്കാനുള്ള ഉപകരണമാകുക എന്നതെല്ലാം ടെലിവിഷനിലെ ഇന്ത്യന്‍ കഥാപാത്രങ്ങളുടെ ജോലിയാണ്.

ഇതെല്ലാം തമാശയ്ക്കല്ലേയെന്നു ചോദിക്കുന്നവരാണു കൂടുതലും. എന്നാല്‍, വംശീയതയുടെ പേരില്‍ ഇന്ത്യാക്കാര്‍ കൊല്ലപ്പെടുമ്പോള്‍ അതു തമാശയല്ലാതാകുന്നു. തമാശയുടെ പേരില്‍ ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും നിസ്സാരവത്ക്കരിക്കപ്പെടുകയാണ്. ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമാണ് വംശീയാക്രമണങ്ങള്‍ മുമ്പെന്നും ഇല്ലാത്ത വിധം വര്‍ദ്ധിച്ചിരിക്കുന്നത് എന്ന് കാണാം.

ഇന്ത്യാക്കാരെ തങ്ങളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്ന കൊള്ളക്കാരായി അമേരിക്കന്‍ ജനത കരുതാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അതിനു ടെലിവിഷനെ മാത്രം പറഞ്ഞാല്‍ മതിയാവില്ല. ട്രംപിന്റെ വിസാ നയങ്ങളും ഇന്ത്യാക്കാരോടുള്ള വിദ്വേഷം വളര്‍ത്താന്‍ നിശ്ശബ്ദപ്രേരണയായിട്ടുണ്ടാകും.

Story by
Read More >>