ഉള്ളിവടക്കൊപ്പം 22 കാരറ്റ് സ്വർണ്ണ മോതിരം

കണ്ണൂര്‍ സ്വദേശിയായ അനീഷ് ജോസഫിനാണ് കഴിഞ്ഞ ദിവസം ഉള്ളിവടയോടൊപ്പം സ്വര്‍ണമോതിരം ലഭിച്ചത്.

ഉള്ളിവടക്കൊപ്പം 22 കാരറ്റ്  സ്വർണ്ണ മോതിരം

ഒരു കാലി ചായ കുടിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാൽ ലഘു ഭക്ഷണത്തിൽ ഒരു സ്വർണ മോതിരം കിട്ടിയാലോ. സംശയിക്കേണ്ട, സം​ഗതി ശരിയാണ്. കണ്ണൂര്‍ സ്വദേശിയായ അനീഷ് ജോസഫിനാണ് കഴിഞ്ഞ ദിവസം ഉള്ളിവടയോടൊപ്പം 22 കാരറ്റ് സ്വര്‍ണമോതിരം ലഭിച്ചത്.

പ്രവാസിയായ അനീഷ് സുഹൃത്തുക്കളോടൊപ്പം ആലക്കോട് ടൗണിലെ മില്‍മബൂത്തിനടുത്തുള്ള ലഘുഭക്ഷണശാലയില്‍ നിന്ന് ഉള്ളിവട വാങ്ങിയത്. തുടർന്ന് പ്ലേറ്റില്‍ കിടന്ന ഉള്ളിവടക്കുള്ളിൽ നിന്നും തിളക്കം അനിഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. കടകളിലേക്ക് ലഘുഭക്ഷണസാധനങ്ങള്‍ തയാറാക്കി നല്‍കുന്ന കേന്ദ്രത്തില്‍ നിന്നാവാം സ്വര്‍ണമോതിരം ഉള്ളി വടയിൽ ഉള്‍പ്പെട്ടതെന്ന് വിവരം.

Story by
Read More >>