പ്രതിശ്രുത വധുവിന് വിദേശിയുമായി ലൈംഗിക ബന്ധത്തിന് താല്‍പര്യം; മനശാസ്ത്രജ്ഞയുടെയടുത്ത് പരാതിയുമായി യുവാവ്

ആവശ്യം നിറവേറ്റാനായി യുവതി സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ഉണ്ടാക്കി നഗ്നചിത്രങ്ങള്‍ അപരിചിതര്‍ക്ക് അയച്ചുകൊടുക്കുന്നതായും യുവാവ് പരാതിപ്പെടുന്നു.

പ്രതിശ്രുത വധുവിന് വിദേശിയുമായി ലൈംഗിക ബന്ധത്തിന് താല്‍പര്യം; മനശാസ്ത്രജ്ഞയുടെയടുത്ത് പരാതിയുമായി യുവാവ്

പ്രതിശ്രുത വധു അസാധാരണ ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നതില്‍ അസ്വസ്ഥനായ യുവാവ് പ്രശ്‌നപരിഹാരത്തിനായി മനശാസ്ത്രജ്ഞനെ തേടിയ സംഭവം വൈറലാകുന്നു. വിദേശിയുമായി ലൈംഗിക ബന്ധം നടത്തണമെന്ന ആഗ്രഹമാണു യുവതി പ്രതിശ്രുത വരനോടു പങ്കുവച്ചത്. യുവതിയെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി പരാജയപ്പെട്ടതോടെയാണ്, യുവാവു പ്രശ്‌നപരിഹാരത്തിനായി മനശാസ്ത്രജ്ഞനു കത്തെഴുതിയത്. ആവശ്യം നിറവേറ്റാനായി യുവതി സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ഉണ്ടാക്കി നഗ്നചിത്രങ്ങള്‍ അപരിചിതര്‍ക്ക് അയച്ചുകൊടുക്കുന്നതായും യുവാവ് പരാതിപ്പെടുന്നു.

യുവാവിന്റെ കത്ത്

എന്റെ പ്രതിശ്രുത വധു ഒരു പ്രത്യേക ലൈംഗിക ഭാവന പ്രകടിപ്പിക്കുന്നതാണ് എന്റെ പ്രശ്‌നം. ഒരു വിദേശിയുമായി ലൈംഗിക ബന്ധം നടത്തണമെന്നാണ് അവളുടെ ആവശ്യം. ഇക്കാര്യം വളരെ ഗൗരവമായെടുത്ത അവള്‍ ഇതിനായി സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രൊഫൈലുകളുണ്ടാക്കി അപരിചിതരുമായി അവളുടെ നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നു. ഇക്കാര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഞാനവളെ ഒരു മനോരോഗ വിദഗ്ധനെ കാണിക്കേണ്ടതുണ്ടോ? ഞാനവളെ ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ആവതും ശ്രമിച്ചെങ്കിലും വിജയിച്ചില്ല

മനശാസ്ത്ര വിദഗ്ധ ശങ്കണ ജോഷി നല്‍കിയ മറുപടി

പങ്കാളിയാകാനിരിക്കുന്ന വ്യക്തിക്ക് മറ്റുള്ളവരോടു ലൈംഗിക താല്‍പര്യം തോന്നുകയെന്നത് ഒരാളെ മനോവിഷമത്തിലാക്കുമെന്നതു യാഥാര്‍ത്ഥ്യമാണ്. മറ്റുള്ളവരോട് ആകര്‍ഷണം തോന്നുകയെന്നതു വ്യക്തികളെ സംബന്ധിച്ചു വിഭിന്നമാണ്. ഈ വിഷയത്തില്‍ താങ്കളുടെ പ്രതിശ്രുത വധുവിനു തോന്നുന്ന അഭിനിവേശം വംശീയമായ കാരണങ്ങളാലാണെന്നാണു മനസിലാകുന്നത്. ഇതിനെ 'റേഷ്യല്‍ ഫെറ്റിഷിസം' എന്നു വിളിക്കാം. വെളുത്ത നിറമുള്ള ചര്‍മത്തോടോ മറ്റ് രാജ്യങ്ങളിലുള്ളവരോടോ തോന്നുന്ന ലൈംഗിക താല്‍പര്യമാണ് ഈ വിഷയത്തിലുള്ളത്. ഈ താല്‍പര്യം തികച്ചും ശാരീരികം മാത്രമാണ്. ഓരോ ബന്ധങ്ങളിലും അവര്‍ തീരുമാനിക്കുന്ന അതിര്‍ത്തികളുണ്ട്. പങ്കാളിയുടെ അറിവോടെയും അനുവാദത്തോടെയും മറ്റുള്ളവരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവരുണ്ട്. ഇത്തരം ബന്ധങ്ങളില്‍ ഇരുകൂട്ടരുടേയും സമ്മതമുണ്ടെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ താങ്കളുടെ വിഷയത്തില്‍ അത്തരത്തിലൊരു പരസ്പരധാരണയില്ലാത്തതിനാല്‍ നിങ്ങള്‍ക്കിടയിലുള്ള ബന്ധത്തേയും കരാറിനേയും ദുര്‍ബലപ്പെടുത്തുന്നതാണ് പ്രതിശ്രുത വധുവിന്റെ നടപടിയെന്ന് ഞാന്‍ മനസിലാക്കുന്നു.

ഏത് സന്ദര്‍ഭത്തിലാണ് താങ്കളുടെ പങ്കാളിയാകാന്‍ പോകുന്ന യുവതിയ്ക്ക് ഈ താല്‍പര്യമുണ്ടായതെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ പ്രൊഫഷണലായുള്ള ഒരു കൗണ്‍സിലിംഗിന് യുവതിയെ വിധേയയാക്കുക എന്നതാണ് ഉചിതം. ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ദമ്പതികള്‍ പരസ്പരമുണ്ടാക്കുന്ന എഴുതപ്പെടാത്ത കരാറിലൂടെയും വിശ്വസ്തതയിലൂടെയുമാണ്. വംശീയമായതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ താങ്കളുടെ പ്രതിശ്രുത വധുവിന് തോന്നുന്ന ലൈംഗിക താല്‍പര്യം ഇല്ലാതാക്കാന്‍ നല്ലൊരു കൗണ്‍സിലിംഗിന് കഴിയും.

(മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റാണ് ശങ്കണ ജോഷി.)