ലോങ് മാർച്ച്;സോളാർ പാനലുമായി മുംബെെയിൽ എത്തിയ കർഷകൻ

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് നാഥൂറിന്റെ കുടുംബം

ലോങ് മാർച്ച്;സോളാർ പാനലുമായി മുംബെെയിൽ എത്തിയ കർഷകൻ

കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടക്കുന്ന ലോങ് മാർച്ചിൽ ഹീറോയാണ് ഈ കർഷകർ. നാസിക്കിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് മുംബൈയിലെത്തിയപ്പോൾ കര്‍ഷകരില്‍ ഒരാള്‍ തലയില്‍ ചെറിയ സോളാര്‍ പാനല്‍ വച്ച് അതുപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന കാഴ്ച ഏറെ കൗതുകമുണർത്തുന്നത്.

ത്രിമ്പാക്കോ താലൂക്കിലെ ഗണേശഗോനിൽ നിന്നുള്ള 48 വയസ്സുകാരനായ നാഥൂറിന്റെ പ്രതിഷേധ പ്രകടനം നടത്തിയത് സോളാർ പാനൽ കൊണ്ട്. കാല്‍നടജാഥയ്ക്കിടെ കര്‍ഷകര്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നത് നാഥൂറിന്റെ സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി കൊണ്ട്.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് നാഥൂറിന്റെ കുടുംബം. കൂടാതെ മൂന്ന് എരുമകളെ വളർത്തുന്നുണ്ട്. ഇപ്പോഴുള്ള നാല് ഏക്കർ കൃഷി ഭൂമിയുടെ ഉടമസ്ഥവകാശം എനിക്ക് വേണമെന്നും നാഥൂർ പറയുന്നു. എന്റെ വീടിന് വേണ്ടിയാണ് ഈ സോളാർ പാനൽ ലഭിച്ചത്. പക്ഷെ ഇവിടെ വരാൻ തീരുമാനിച്ചപ്പോൾ, ഇത് കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ഇനി സമരം തീരുന്നത് വരെ ഇത് എന്റെ തലയിൽ ഉണ്ടാകും.

Read More >>