സം​ഗതി പൊളിച്ചു; ഈ പയ്യനെ തേടി സോഷ്യൽമീഡിയ

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്

സം​ഗതി പൊളിച്ചു; ഈ പയ്യനെ തേടി സോഷ്യൽമീഡിയ

കാലമേറെ കടന്നുപോയിട്ടും മറക്കാത്ത ക്രിസ്മസ് ഗീതമാണ് വാതിൽ തുറക്കൂ നീ കാലമേ എന്ന് തുടങ്ങുന്ന ​ഗാനം. ഇപ്പോൾ സം​ഗതികൾ ഒന്നും അറിയില്ലെങ്കിലും ഈ കൊച്ചുബാലൻ മൊബെെൽ കാമറയ്ക്ക് മുന്നിൽ നിന്നും ഈ ആലപിക്കുമ്പോൾ ആരുടെയും മനസിനെ പിടിച്ചിരുത്തും. അത്രയ്ക്കും ​ഗംഭീരമായിട്ടാണ് ​ഗാനം ആലപിക്കുന്നത്. എന്നാൽ പാട്ട് ഹിറ്റായതോടെ പയ്യനെ തേടുകയാണ് സോഷ്യൽമീഡിയ. കുട്ടി ആരാണന്നോ എവിടെയാണന്നോ അറിയില്ല. ഇതോടെ കുസൃതി പയ്യന്റെ ​ഗാനം സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിലെ പാട്ടിലെ ദൃശ്യങ്ങളിൽ പള്ളിക്കുള്ളിൽ നിന്ന് പാടുന്നത് ഒരു ബാലനാണ്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്.

കുട്ടിയുടെ മറ്റൊരു പാട്ട് കേൾക്കാം...

Read More >>