മുഖം മറയ്ക്കുന്ന പർദ്ദ നിരോധിക്കണം: കെ.കെ. ഷാഹിന

ഇതൊക്ക ഇസ്ലാമിന്റെ ചെലവിൽ എഴുതി വെക്കുന്നത് കടുത്ത മുസ്ലിം വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല . മുഖം മൂടുന്ന വേഷം അനിസ്ലാമികം.

മുഖം മറയ്ക്കുന്ന പർദ്ദ നിരോധിക്കണം: കെ.കെ. ഷാഹിന

മുഖം മറയ്ക്കുന്ന പർദ്ദ നിരോധിക്കണമെന്ന് മാധ്യമപ്രവർത്തക കെ.കെ. ഷാഹിന. പർദ്ദയെക്കുറിച്ച് എന്തിനാണ് ഇത്രയധികം തിയറികൾ ഉണ്ടാക്കുന്നതെന്നും അത് ധരിച്ചു നടക്കുന്നൊരാൾ മറ്റൊരാൾക്ക് സുരക്ഷ പ്രശ്നം ഉണ്ടാക്കുമെന്നും ഷാഹിന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഏതെങ്കിലും സംഘികൾ മുഖംമൂടുന്ന പർദ്ദയും ധരിച്ച് വന്ന് പള്ളക്ക് കത്തി കയറ്റിയാൽ തീർന്നത് തന്നെ. കയ്യിൽ ഒരു ചെങ്കൊടിയൊക്കെ പിടിച്ചു വന്നാൽ ഒട്ടും സംശയിക്കില്ലല്ലോ. ഇതൊക്ക ഇസ്ലാമിന്റെ ചെലവിൽ എഴുതി വെക്കുന്നത് കടുത്ത മുസ്ലിം വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല . മുഖം മൂടുന്ന വേഷം അനിസ്ലാമികമാണെന്നും ഷാഹിന പറയുന്നു.

Image Title


മനുഷ്യർ മുഖം മറച്ച് നടക്കുന്നതിനെ കുറിച്ചാണ് പോസ്റ്റെന്നും അല്ലാതെ മുസ്ലീം സ്ത്രീകൾ പർദ്ദയിടുന്നതിനെ കുറിച്ചല്ലെന്നും ഷാഹിന കമന്റിൽ വിശദീകരിക്കുന്നുണ്ട്.

നിഖാബ് ധരിച്ച പെൺകുട്ടി എസ്.എഫ്.ഐ പരിപാടിയിൽ പങ്കെടുത്തത് സോഷ്യൽ മീഡിയിൽ ചർച്ചയായിരുന്നു. പെൺകുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാഹിനയുടെ പ്രതികരണം.


Read More >>