അതെ സ്ഥലം ;അതെ ആളുകൾ :ഒരാൾ മാത്രം ?

ബ്രസീലിലെ ഒരു ബീച്ചിൽ ഒരമ്മയും മൂന്നു മക്കളും പതിനെട്ട് വര്ഷങ്ങള്ക്കു മുൻപ് തങ്ങൾ എടുത്ത കുടുംബ ചിത്രം വീണ്ടും പുനരാവിഷ്‌ക്കരിച്ച കഥ ഒപ്പം ആ ചിത്രത്തിൽ വന്ന ട്വിസ്റ്റും

അതെ സ്ഥലം ;അതെ ആളുകൾ :ഒരാൾ മാത്രം ?


ഓർമ്മകൾ എല്ലാ മനുഷ്യർക്കും പ്രിയപ്പെട്ടതാണ്. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. ചില നല്ല ഓർമ്മകൾ പുനർനിർമ്മിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. ഇത് പഴയ ഒരു കുടുംബ ചിത്രം ഒരമ്മയും മൂന്നു പെൺ മക്കളും. ബീച്ചിലെ ഒരു ഉല്ലാസ വേളയിൽ എടുത്ത ചിത്രം. 18 വര്ഷങ്ങള്ക്കു ശേഷം അതെ ആളുകൾ അതെ ബീച്ചിൽ വീണ്ടും എത്തി പഴയ ചിത്രത്തെ പുനരാവിഷ്കരിക്കുന്നു. ഒരമ്മയും മൂന്നു മക്കളും ബിക്കിനിയിൽ നിൽക്കുന്ന ചിത്രം. എന്നാൽ ആ ചിത്രത്തിന് ഒരു പ്രതേകതയുണ്ട്. ആ ചിത്രത്തിലെ ഒരാൾ ഇന്ന് പുരുഷരൂപമാണ്.നേരത്തെ പറഞ്ഞ പോലെ ഇതൊരു പഴയ കുടുംബ ചിത്രം തന്നെ പതിനെട്ട് കൊല്ലത്തിനു ശേഷം പുനർസൃഷ്ട്ടിച്ചപ്പോൾ. അതിലൊരുകുട്ടി പെണ്കുട്ടിയിൽനിന്നു ആണ്കുട്ടിയിലേക്കു മാറി.ആ ചിത്രത്തിലെ പുരുഷനായി മാറിയ കുട്ടി ബ്രസീലുകാരൻ ഗബ്രിയേൽ സാന്റോസ് ആണ്. ഗബ്രിയേൽ തന്നെയാണ് ഈ സന്തോഷ മുഹൂർത്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് .
18 വര്ഷം കൊണ്ട് ഒരു പെൺകുട്ടി പുരുഷനായി മാറിയതിന്റെ പരിവർത്തനം എന്നതിലുപരി ജീവിതത്തിന്റെ സൗന്ദര്യത്തെയും സന്തോഷത്തെയും പങ്കുവെക്കുന്നുണ്ട്.ഈ അടുത്ത കാലത്താണ് നമ്മുടെ കേരള സമൂഹം ട്രാൻസ് ജൻഡറിന്റെ അംഗീകരിക്കുന്നതും ട്രാൻസ് ജെൻഡർ പോളിസി നടപ്പാക്കുകയും ചെയ്തിട്ടുള്ളത്. പണ്ടത്തെ അതെ ഉല്ലാസത്തോടെ ചിരിച്ചു നിനക്കുന്ന ഈ ചിത്രം നാം ഇനിയും ഒരു പാട് മാറേണ്ടതുണ്ടെന്ന് വിളിച്ചു പറയുന്നു. പുരുഷനിലേക്കുള്ള മാറ്റത്തിന്റെ തിരുശേഷിപ്പുകൾ ചിത്രത്തിലെ അയാളുടെ മാറിടങ്ങളിൽ നമുക്ക് കാണാം. ലോകം മാറുന്നത് മനുഷ്യൻ മാറുന്നത് വരച്ചുകാണിക്കുന്നു അരമ്മയുടെയും മൂന്നു മക്കളുടെയും ഈ ബിക്കിനി ചിത്രം

'അമ്മ ഗ്ലൗസിനിയ ഒലിവെയ്‌റ , സഹോദരിമാരായ ബാർബറ സാന്റോസ് ,ലെറ്റീഷ്യ സാന്റോസ് എന്നിവരോടൊപ്പമാണ് ഈ ഓർമ്മ പുതുക്കൽ നടത്തിയത്. പങ്കാളിയായ ഡായന്ന സിൽവയോടൊപ്പം താമസിൽക്കുന്ന ഗബ്രിയേൽ ഒരു ജിം ട്രെയ്നറും മസ്സാജിങ് വിദഗ്ദ്ധനുമാണ്.

Read More >>