സൈബറിടത്തെ തീ പിടിപ്പിച്ച് 18 വയസുകാരൻ; ഗൗരി ലങ്കേഷിനെ കൊന്നവരുടെ മുന്നിൽ മുഖം തുറന്നവൻ!

മുതിർന്ന മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിനെ സംഘപരിവാർ കൊലപ്പെടുത്തിയതിനുപിന്നാലെ വാലി റഹ്മാനി ഫേസ്ബുക്കിൽ സംസാരിച്ചതിന്റെ പൂർണരൂപം നാരദാ ന്യൂസ് പ്രസിദ്ധീകരിക്കുന്നു. തന്റെ മുഖം മറയ്ക്കാൻ ഭയക്കാതെ സംഘപരിവാറിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഈ പതിനെട്ടുവയസുകാരൻ. സത്യം വിളിച്ചുപറയാണ് തങ്ങളുടെ മക്കളോട് തെരുവിലേക്കിറങ്ങൻ വാലി റഹ്മാനി അമ്മമാരോട് വിളിച്ചുപറയുന്നു.

സൈബറിടത്തെ തീ പിടിപ്പിച്ച് 18 വയസുകാരൻ; ഗൗരി ലങ്കേഷിനെ കൊന്നവരുടെ മുന്നിൽ മുഖം തുറന്നവൻ!

ഇപ്പോൾ നമ്മുടെ രാജ്യത്തിൽ പ്രസിദ്ധയായ ഒരു പത്ര പ്രവർത്തകയെ കൊല ചെയ്തിരിക്കുകയാണ്. അതെ, ഞാൻ പറയുന്നത് ഗൗരി ലങ്കേഷിനെക്കുറിച്ചാണ്. സ്വന്തം വീട്ടിൽ വെച്ച് ഏഴു വെടിയുണ്ടകളേറ്റ് അവർ കൊല്ലപ്പെട്ടു. എല്ലായിപ്പോഴും സത്യത്തിനുവേണ്ടി നിലകൊണ്ടയാളാണ് ഗൗരി ലങ്കേഷ്, അവരെപ്പോഴും സത്യം പറഞ്ഞുകൊണ്ടിരുന്നു.

അവരുടെ മരണത്തിനുത്തരവാദി അവർത്തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. അവർ ഏത് രാജ്യത്താണ് ജീവിക്കുന്നതെന്ന് അവർക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നിരിക്കുമല്ലോ. സത്യം പറയാൻ അനുവദിക്കാത്ത ഭരണാധികാരികളാണ് ഇവിടെയുള്ളതെന്ന് അവർക്ക് അറിയാമായിരുന്നല്ലോ. എല്ലായിപ്പോഴും സത്യം പറയുന്നവരെ ഭരകൂടം വെറുത്തുകൊണ്ടിരിക്കുന്നു. സത്യം പറയുന്നവരുടെ വായകൾ മൂടിക്കെട്ടിയപ്പോഴൊക്കെ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും ഏത് രാജ്യത്താണ് താൻ ജീവിക്കുന്നതെന്ന്. ഇവിടെ നിങ്ങൾ സംഘിനെതിരെ മിണ്ടിയാൽ, തീവ്ര ഹിന്ദുത്വത്തിനെതിരെ സംസാരിച്ചാൽ, കീഴ്വഴക്കങ്ങൾക്കെതിരെ ശബ്ദിച്ചാൽ, ഉത്തരം അവരുടെ തോക്കിൻ കുഴലിലൂടെയുള്ള മരണമായിരിക്കുമെന്ന് അവർ മനസിലാക്കിയിരുന്നിരിക്കണം. സ്ത്രീകൾക്ക് സത്യം പറയാനോ, ശരിയായി സംസാരിനോ അനുവാദമില്ലെന്ന് അവർക്കറിയാമായിരുന്നു.

പിന്നെ എന്തിനാണവർ സത്യം സംസാരിച്ചത്. നിങ്ങൾക്കും തോന്നുന്നില്ലേ അവരുടെ മരണത്തിനുത്തരവാദി അവർത്തന്നെയാണെന്ന്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മാനസികാവസ്ഥ മാറ്റേണ്ടിവരും. അവരെ വെടിവെച്ചുകൊന്നിട്ട് എന്താവും ആ മനുഷ്യർ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടാകുക? എന്ത് സന്ദേശമാകും നൽകാൻ ആ​ഗ്രഹിച്ചിട്ടുണ്ടാകുക?

ആരൊക്കെ അവർക്കെതിരെ സംസാരിക്കുന്നോ അവരെയൊക്കെ വായയടപ്പിക്കും. ആരൊക്കെ സത്യം പറയാൻ പോകുന്നോ അവരെയൊന്നും മിണ്ടാൻ അനുവദിക്കില്ല കൊന്നുകളയും. സത്യം പറയാൻ ശ്രമിച്ച നജീബിന്റെ ശബ്ദം അവർ ഇല്ലാതാക്കി. പിന്നീട് നരേന്ദ്ര ദബോൽക്കർ, ശേഷം ഗോവിന്ദ് പൻസാരെ, ഇപ്പോൾ ഗൗരി ലങ്കേഷ്. എത്രയെത്ര ശബ്ദങ്ങളെ നിങ്ങളില്ലാതാക്കും?

ഗൗരി ലങ്കേഷിനെ കൊന്നവരോട് പോയി ചരിത്രം പരിശോധിക്കാൻ മാത്രമേ പറയാനുള്ളൂ. ഇതുവരെ സത്യം മാത്രമേ ജയിച്ചിട്ടുള്ളൂവെന്ന് നിങ്ങൾക്ക് കാണാം. അതുകൊണ്ടുതന്നെ സത്യം മാത്രമേ ജയിക്കൂവെന്ന് എനിക്കിപ്പോഴും വിശ്വാസമുണ്ട്. എന്തുകൊണ്ടെന്നാൽ ഇപ്പോഴും സത്യം പറയുന്നവർ ഈ രാജ്യത്തുണ്ട്. കള്ളത്തരത്തിനും കൊള്ളരുതായ്മയ്ക്കെതിരെയും പോരാടുന്നവരും ഉണ്ട്. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങളില്ലായ്മചെയ്യും. ഏതു മനുഷ്യരാണോ അവരെ കൊന്നത് അവരുടെ അടുത്തേക്ക് ഈ വീഡിയോ എത്തുകയാണെങ്കിൽ അവർ വളരെ സന്തോഷിക്കും, നോക്കൂ ഇവൻകൂടി പേടിച്ച് ഇരുട്ടത്ത് വീഡിയോ ഉണ്ടാക്കുന്നു. മുഖം കാണിക്കാൻ ഭയപ്പെടുന്നു. ഇതാ എന്റെ മുഖം കാണൂ. എന്റെ പേര് വാലി റഹ്‌മാനി, എനിക്ക് പതിനെട്ടുവയസ് പ്രായമുണ്ട്. ഭാരതീയൻ സത്യം പറയുന്നു, സത്യം പറയാൻ ഭയപ്പെടുന്നില്ല. നിങ്ങൾ കാരണമാണ് ഞാനിതു പറയുന്നത്. പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനിയും പറയും. എന്നെക്കൂടി കൊല്ലണമെന്നുണ്ടെങ്കിൽ കൊല്ലൂ. സത്യം പറയുന്നതിൽനിന്ന് ഞാൻ പിന്നോട്ടുപോവില്ല. ഇതാണ് ഇവിടുത്തെ ആളുകളുടെ പ്രശ്നം. രവീഷ് കുമാറിനെ പോലുള്ളവർ പറഞ്ഞുകൊണ്ടിരിക്കുന്നു. ഗൗരി ലങ്കേഷിനെപ്പോലുള്ളവർ സംസാരിക്കുന്നു. കനയ്യ കുമാറിനെ പോലുള്ളവരും അവരുടെ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. അരവിന്ദ് കെജ്രിവാളിനെപ്പോലുള്ളവർ സംസാരിക്കുകയും നമ്മൾ കയ്യടിക്കുകയും ചെയ്യുന്നു. നമ്മൾ കയ്യടിച്ചുകൊണ്ടിരിക്കേണ്ട സമയമല്ലിത്. നേരിട്ടുചെന്ന് അവകാശം സ്ഥാപിക്കേണ്ട നിമിഷമാണിത്. അവകാശപ്പെട്ടത് ചോദിച്ചുവാങ്ങാനും സത്യം പറയാനും നമുക്ക് ഭയമാണ്. അതാണ് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നം. എതിർ ശബ്ദങ്ങളെ അടിച്ചമർത്തപ്പെടുകയാണ്, നമ്മുടെ ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്.

നമ്മൾ പേടിച്ചിരുന്നാൽ ആയിരക്കണക്കിന് ​ഗൗരി ലങ്കേഷ്മാരെ അവർ ഇല്ലാതാക്കും. നജീബിനെ കാണാതായപ്പോൾ എന്റെ 'അമ്മ എന്നോട് പറഞ്ഞു എനിക്ക് വല്ലാതെ പേടിയാവുന്നു നിനക്കെന്തെങ്കിലും പറ്റിയാൽ ഞാൻ മരിച്ചുകളയും. ഞാനും മോഡി ജിക്കെതിരെ നിരവധി വീഡിയോകൾ എടുത്തിട്ടുണ്ട്. യോഗി ജിക്കെതിരെയും സമാനമായി രീതിയിൽ നീങ്ങിയിട്ടുണ്ട്. എന്റെ അമ്മയ്ക്കും പേടി തുടങ്ങി നിങ്ങളുടെ സിമ്പതിക്ക് വേണ്ടിയല്ല ഞാനിതു പറയുന്നത്. ഒരു നജീബ് ഇവിടെ നിൽക്കുമ്പോൾ മറ്റൊരു നജീബ് കൊല്ലപ്പെടുന്നുണ്ട് അങ്ങനെയെങ്കിൽ രാജ്യത്ത് മുഴുവൻ നജീബുമാർ ജനിച്ചാൽ ആയാൽ ഗൗരി ലങ്കേഷുമാർ പിറന്നാൽ ഈ രാജ്യത്തിന്റെ മുഴുവൻ ശബ്ദത്തെയും ഇവർ ഇല്ലാതാക്കുമോ?

ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെന്തെന്നാൽ നമ്മൾ സത്യം വിളിച്ചു പറയാൻ ഭയപ്പെടുന്നുവെന്നുള്ളതാണ്. പോയി സത്യം വിളിച്ചുപറയൂ എന്ന് നമ്മുടെ അമ്മമാർ എന്തുകൊണ്ട് മക്കളോട് പറയുന്നില്ല. അങ്ങനെ പറയാൻ പേടിക്കേണ്ടതില്ല, കാരണം ജീവിതം ചെറുതാണ്. ഇന്നു മരിക്കുമോ നാളെ മരിക്കുമോയെന്ന് നമുക്കറിയില്ലല്ലോ. വെല്ലു വിളിച്ച് മരിക്കൂ, സത്യം പറഞ്ഞുകൊണ്ട് മരിക്കൂ, അഭിമാനത്തോടെ മരിക്കൂ. നമ്മുടെ വെല്ലുവിളിക്ക് നിങ്ങളുടെ കയ്യടി വേണ്ട. പകരം പടിപടിയായി ഞങ്ങളോടൊപ്പം ചേർന്ന് സത്യം പറയൂ. വീട്ടിൽ ഇരുന്ന് വീഡിയോ കാണുന്നതും അത് മഹത്തായ കാര്യമെന്നു പറയുന്നതും എളുപ്പമുള്ള കാര്യമാണ്. എന്നാൽ സത്യം പറയുന്നവരോടൊപ്പം നിന്ന് സത്യം പറയുകയെന്നത് ബുദ്ധിമുട്ടാണ്. എല്ലാവരും അങ്ങനെ പറയുന്ന ഒരുനിമിഷം വരുമ്പോൾ, ഇന്ന് കാണാതായ ഒരു നജീബോ, കൊല്ലപ്പെട്ട ഗൗരി ലങ്കേഷോ ആണെങ്കിൽ. ഈ രാജ്യം മുഴുവൻ സത്യം പറയാൻ തുടങ്ങിയാൽ അവരുടെ എല്ലാ പരിപാടിയും അവസാനിപ്പിക്കേണ്ടി വരും. ഒരു നജീബിനെ കാണാതാക്കാനും ഒരു ഗൗരി ലങ്കേഷിനെ കൊല്ലാനും കഴിയുമായിരിക്കും എന്നാൽ എല്ലാവരും നജീബും ഗൗരി ലങ്കേഷുമായാൽ അത് നടക്കില്ല.

Read More >>