'ദൈവവിളി' ലഭിച്ചു; രതിചിത്ര താരം സുവിശേഷ പ്രഘോഷകയായി

രതിചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കിടെയാണ് ക്രിസി പ്രധാനമായും സുവിശേഷ പ്രവര്‍ത്തനം നടത്തുന്നത്. തനിക്ക് പറ്റിയ 'അബദ്ധ'മാണ് ഇവര്‍ മറ്റുള്ളവര്‍ക്ക് ഇപ്പോള്‍ പറഞ്ഞുകൊടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദൈവവിളി ലഭിച്ചു; രതിചിത്ര താരം സുവിശേഷ പ്രഘോഷകയായി

ഒരുകാലത്ത് യുവാക്കളുടെ ആവേശമായിരുന്നു ക്രിസി ഔട്ട്‌ലോ എന്ന രതിചിത്ര താരം. ആറ് വര്‍ഷം നീണ്ട കരിയറില്‍ ക്രിസി അഭിനയിച്ചത് 50ലധികം രതിചിത്രങ്ങളിലാണ്. എന്നാല്‍ പെട്ടന്നൊരു ദിവസം ക്രിസിക്ക് യേശുവിന്റെ പക്കല്‍ നിന്ന് 'അരുളപ്പാട്' ഉണ്ടായി. 'നീ ഇനി ഈ പ്രവൃത്തിയുമായി മുന്നോട്ടു പോകരുത്. പകരം എനിക്കായി സുവിശേഷ പ്രഘോഷണം നടത്തണം'. ഇങ്ങനെ വെളിപാടുണ്ടായതായി നടി തന്നെയാണ് വ്യക്തമാക്കിയത്.

പിന്നെ അവര്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. നേരെ സുവിശേഷ പ്രഘോഷണത്തിനിറങ്ങി. ദി സണ്‍ ആണ് സംഭവം റിപ്പോര്‍ട്ടു ചെയ്തത്. 2006ല്‍ രതിചിത്ര രംഗത്ത് രംഗപ്രവേശനം ചെയ്ത നടി 50ലധികം രതി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് പെട്ടന്നൊരു ദിവസം സുവിശേഷ പ്രഘോഷണത്തിനിറങ്ങിയത്.

രതിചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കിടെയാണ് ക്രിസി പ്രധാനമായും സുവിശേഷ പ്രവര്‍ത്തനം നടത്തുന്നത്. തനിക്ക് പറ്റിയ 'അബദ്ധ'മാണ് ഇവര്‍ മറ്റുള്ളവര്‍ക്ക് ഇപ്പോള്‍ പറഞ്ഞുകൊടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15,000 ഡോളറാണ് ഇവര്‍ പ്രതിമാസം രതിചിത്രങ്ങളില്‍ അഭിനയിച്ച് നേടിയിരുന്നത്.


Read More >>