വിദ്യാഭ്യാസയിടങ്ങളിലെ ജനകീയ ഓഡിറ്റിംഗിന് സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതാ ഇവിടെ ഒരു വേദി...

എൽ.സി.എസ്‌.ആറും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും നുവാൽസ് മനുഷ്യാവകാശ ഗവേഷണ കേന്ദ്രവും ചേർന്ന് പുതിയൊരു ഉദ്യമത്തിനു മുതിരുകയാണ്.

വിദ്യാഭ്യാസയിടങ്ങളിലെ ജനകീയ ഓഡിറ്റിംഗിന് സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതാ ഇവിടെ ഒരു വേദി...

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്രത്തോളം വിദ്യാർത്ഥി സൗഹൃദപരമാണ് എന്ന് ഒരു ജനകീയ ഓഡിറ്റിംഗിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും നുവാൽസ് മനുഷ്യാവകാശ ഗവേഷണ കേന്ദ്രവും എൽ.സി.എസ്‌.ആറും (http://lcsr.org.in/) കൈകോര്‍ക്കുന്നു.

വിദ്യാഭ്യാസയിടങ്ങളിലെ ജനാധിപത്യം, ലിംഗസമത്വം ജാതി വിവേചനരാഹിത്യം എന്നിവയെല്ലാം അറിയുകയാണ് ലക്ഷ്യം. അതിനായി നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്ങിന്റെ മാതൃകയിൽ ഒരു ജനകീയ ഓഡിറ്റിംഗാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഏപ്രിൽ 23 ഞായറാഴ്ച്ച കൊച്ചി നുവാൽസ് ക്യാംപസിൽ വെച്ച് ഒരു പൊതുസദസ്സ് ചേരാനാണ് ഇവര്‍ പരിപാടിയിട്ടിരിക്കുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗ്രസിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിപുലമായ ഒരു പഠനവും ഉദ്ദേശിക്കുന്നുണ്ട്.വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം സാമൂഹ്യശാസ്ത്ര ഗവേഷകരും നിയമവിദഗ്ദ്ധരും അക്കാദമീഷ്യൻസും പങ്കു ചേരും

ജനകീയ ഓഡിറ്റിംഗിന്റെ റിപ്പോർട്ട് ജനങ്ങൾക്കു സമർപ്പിക്കാനാണ് ഇവരുടെ തീരുമാനം. ഇനിയും കോളേജ് തിരഞ്ഞെടുക്കുമ്പോൾ ഈ റിപ്പോര്‍ട്ട് തീര്‍ച്ചയായും വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകും എന്നുള്ളതിന് സംശയമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഏപ്രിൽ 23 ഞായറാഴ്ച്ച കൊച്ചി നുവാൽസ് ക്യാംപസിൽ ഒത്തുകൂടാവുന്നതാണ് എന്ന് സംഘാടകര്‍ അറിയിക്കുന്നു.

പങ്കു വയ്ക്കപ്പെടുന്ന ഓരോ അറിവും ഇനിയുള്ള തലമുറയ്ക്ക് വിദ്യാഭ്യാസയിടങ്ങള്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കാം