രണ്ടായിരം രൂപാ നോട്ട് അഥവാ കുമാരൻ മൂപ്പീന്നിന്റെ മരണം: ജോണി എംഎൽ എഴുതിയ കഥ

കുമാരൻ മൂപ്പിൽ ആ രണ്ടായിരത്തിന്റെ നോട്ടിനെ നോക്കി. നോട്ടിലിരുന്ന് അയാളോളം പ്രായമുള്ള വേറൊരു മൂപ്പിൽ ചിരിച്ചു കാണിച്ചു. കുമാരൻ മൂപ്പിൽ അനേകം വർഷങ്ങൾക്കു ശേഷം അന്നാദ്യമായി പുഞ്ചിരിച്ചു- ജോണി എംഎൽ എഴുതിയ കഥ

രണ്ടായിരം രൂപാ നോട്ട് അഥവാ കുമാരൻ മൂപ്പീന്നിന്റെ മരണം: ജോണി എംഎൽ എഴുതിയ കഥ

ജോണി എംഎൽകുമാരൻ മൂപ്പിൽ മരിച്ചു പോയി.

പത്രങ്ങളിലോ ഫേസ്ബുക്കിലോ വരാൻ സാധ്യതയില്ലാത്ത ഒരു വാർത്ത. കുമാരൻ മൂപ്പിൽ മരിച്ചു പോയതുകൊണ്ട് നമ്മുടെ പഞ്ചായത്തിൽ കടകളൊന്നും അടച്ചിടാൻ സാധ്യതയില്ല. ആവേശം മൂത്ത ഏതെങ്കിലും ചെറുപ്പക്കാരോ ക്ലബ്ബുകാരോ കുമാരൻ മൂപ്പീന്നിന്റെ പടം വെച്ച് ആദരാഞ്ജലികൾ എന്നെഴുതി വൈദ്യുതി പോസ്റ്റുകളിൽ ഒട്ടിക്കാനോ, അതെ പോസ്റ്റുകളിൽ കരിങ്കൊടി കെട്ടാനോ സാധ്യതയില്ല.

അത്രയും അപ്രസക്തമായിരുന്നു കുമാരൻ മൂപ്പീന്നിന്റെ ജീവിതം.

തീ കത്തിക്കാത്ത ഉലയുള്ള ആലയുടെ ഒരു വശത്തിട്ട പഴയ ബെഞ്ചിൽ നമ്മൾ കുറേപ്പേർ ഇരിക്കുകയാണ്. ശാന്തമ്മ ചാന്നാട്ടി പഴയൊരു ലാക്ടോജൻ ടിന്നിനെ ഒന്ന് പരിഷ്കരിച്ചെടുത്ത കപ്പിൽ ചായ ഉയർത്തി അടിക്കുകയാണ്. അവരുടെ പുരാതനമായ മുലകൾ തേയില അരിപ്പ പോലെ, നിറം പോയ ഒരു ചുവന്ന റൗക്കയ്ക്കുള്ളിൽ ഒരു വശത്തേയ്ക്ക് ചെരിഞ്ഞു കിടന്നു.

മറ്റേതോ കാലത്തു നിന്നുള്ളവരാണ് ശാന്തമ്മ ചാന്നാട്ടിയുടെ കടയിൽ ചായ കുടിക്കാൻ വരുന്നവരെന്നു തോന്നിപ്പോകും.ആ ആലയും ചായക്കടയും അവയിരിക്കുന്ന ഒരു ചായ്പ്പിന്റെ രണ്ടറ്റങ്ങളും ചേരുന്നതായിരുന്നു ആ പ്രാചീനരുടെ ലോകം.

അന്തരീക്ഷത്തിൽ ഒരു ചാപം വരയ്ക്കുന്ന ശാന്തമ്മ ചാന്നാട്ടിയുടെ ചായ. ഈ തീയില്ലാത്ത ഉല. എന്റെ കുട്ടിക്കാലം മുതൽ ഇന്നു വരെ യാതൊരു മാറ്റവും കൂടാതെ നിൽക്കുന്ന രണ്ടു കാര്യങ്ങൾ. ആഗോളവൽക്കരണം വന്നതും നഗരവും ഗ്രാമവും മാറിയതും ഒക്കെ അറിയാമെങ്കിലും എത്ര ക്രീം തേച്ചാലും മാറാത്ത ജരാനരകളെ അംഗീകരിച്ചത് പോലെ ഈ രണ്ടു പ്രാചീനതകൾ ഗ്രാമത്തിൽ ബാക്കി നിന്നു.

മറ്റേതോ കാലത്തു നിന്നുള്ളവരാണ് ശാന്തമ്മ ചാന്നാട്ടിയുടെ കടയിൽ ചായ കുടിക്കാൻ വരുന്നവരെന്നു തോന്നിപ്പോകും.ആ ആലയും ചായക്കടയും അവയിരിക്കുന്ന ഒരു ചായ്പ്പിന്റെ രണ്ടറ്റങ്ങളും ചേരുന്നതായിരുന്നു ആ പ്രാചീനരുടെ ലോകം. ചിലപ്പോഴൊക്കെ ഞാനും അവിടെ ചെന്നിരിക്കും. ആവശ്യപ്പെട്ടില്ലെങ്കിലും ശാന്തമ്മ ചാന്നാട്ടി എനിയ്ക്കൊരു ചായ തരും. നാല്പതു വർഷമായി ഒരിക്കലും മാറാത്ത രുചി. നഷപ്പെട്ടു കൊണ്ടിരിക്കുന്ന കൈപ്പുണ്യങ്ങളിൽ അവശേഷിക്കുന്ന ഏതാനും ചിലതിൽ ഒന്ന്.കുമാരൻ മൂപ്പിലും ശാന്തമ്മ ചാന്നാട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. അര നൂറ്റാണ്ടു മുമ്പായിരിക്കണം, ചാന്നാട്ടിയ്ക്ക് മുപ്പതു പോലും വയസ്സെത്താത്തപ്പോൾ അഞ്ചു കുട്ടികളെയും മടിയിലിട്ടു കൊടുത്തിട്ട് കുട്ടൻ ചാന്നാൻ എങ്ങോട്ടോ പോയി. ഇതൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞാൻ കുട്ടൻ ചാന്നാനെ കണ്ടിട്ടില്ല. ചാന്നാന്റെ കൂട്ടുകാരനായിരുന്നു കുമാരൻ മൂപ്പിൽ. എവിടെയുള്ളതെന്നോ ആരുടെ ബന്ധുവെന്നോ ആർക്കും അറിയാത്ത ഒരാൾ. മീങ്കണ്ടക്കരയിലെ കാളിയൂട്ടിനൊരിക്കൽ പോയി വന്നപ്പോൾ ചാന്നാന്റെയൊപ്പം കുമാരൻ മൂപ്പിലും ഉണ്ടായിരുന്നു.

"കണ്ട ആശാരിമാരെയൊക്കെ കൊണ്ടിരുത്തിയാൽ ഇവിടെപ്പിന്നെ ചായകുടിക്കാൻ ആള് വരാതാകും", ചാന്നാട്ടി ഭർത്താവിന് മുന്നറിയിപ്പ് നൽകി. ചാന്നാൻ ചിരിക്കുകയല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. പകലും രാത്രിയും തനിയ്ക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളായല്ലോ. കുമാരൻ മൂപ്പീന്ന് ഇരുമ്പു പണിക്കാരനായിരുന്നു. ഒരു ആല ഉണ്ടായി വരാൻ കാലമെടുത്തില്ല. ചാന്നാൻ ഉല ആട്ടും, മൂപ്പീന്ന് ഇരുമ്പടിക്കും, ചാന്നാട്ടി ചായയുണ്ടാക്കും, വൈകീട്ട് പലഹാരങ്ങളും.

ഗ്രാമത്തിൽ ഇത്രയും ഇരുമ്പിന്റെ പണി ഉണ്ടെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. കുമാരൻ മൂപ്പീന്ന് വന്നപ്പോഴാണോ ഈ ആവശ്യങ്ങൾ ഉണ്ടായത്, അതോ അതിനു മുൻപും ഇത്തരം ആവശ്യങ്ങൾ ഗ്രാമത്തിൽ ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതൊക്കെ ആരായിരിക്കാം നിവൃത്തിച്ചിട്ടുള്ളത് എന്നൊക്കെയുള്ള ഗഹനമായ വിഷയങ്ങൾ ആരുടേയും ചിന്താമണ്ഡലത്തിൽ വന്നില്ല.

ചാന്നാട്ടിയുടെ ആശങ്കകൾ ആസ്ഥാനത്തായിരുന്നു. ആല വന്നതോടെ ചായ്‌പിൽ ആളെണ്ണം കൂടി. പിച്ചാത്തി അടിക്കാൻ വരുന്നവർ, മൺവെട്ടിയും കൂന്താലിയും മൂർച്ചയിടാൻ കൊണ്ടുവരുന്നവർ, ചരുവത്തിനുള്ളിൽ കുടുങ്ങിപ്പോയ ചരുവം എടുക്കാൻ വരുന്നവർ, കുടത്തിൽ കാൽ ഇറുകിപ്പോയ കുട്ടിയെ ഊരിയെടുക്കാൻ വരുന്നവർ, കമ്പി വളയ്‌ക്കേണ്ടവർ, താക്കോലിന് മറുതാക്കോൽ ഉണ്ടാക്കണമെന്നുള്ളവർ, കാളവണ്ടികളുടെ ചക്രങ്ങളിൽ പട്ട വെയ്പ്പിക്കേണ്ടവർ, കെട്ടിട മേസ്തിരിമാർ എന്ന് വേണ്ട പല ആവശ്യങ്ങളുമായി ആളുകൾ ആ ചായ്പ്പിലേയ്ക്ക് വന്നു തുടങ്ങി. ശാന്തമ്മ ചാന്നാട്ടിയുടെ കച്ചവടം മുറുകി.

ഗ്രാമത്തിൽ ഇത്രയും ഇരുമ്പിന്റെ പണി ഉണ്ടെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. കുമാരൻ മൂപ്പീന്ന് വന്നപ്പോഴാണോ ഈ ആവശ്യങ്ങൾ ഉണ്ടായത്, അതോ അതിനു മുൻപും ഇത്തരം ആവശ്യങ്ങൾ ഗ്രാമത്തിൽ ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതൊക്കെ ആരായിരിക്കാം നിവൃത്തിച്ചിട്ടുള്ളത് എന്നൊക്കെയുള്ള ഗഹനമായ വിഷയങ്ങൾ ആരുടേയും ചിന്താമണ്ഡലത്തിൽ വന്നില്ല. എന്നെപ്പോലുള്ളവർ ക്രമേണ അതൊക്കെ ചിന്തിക്കാൻ തുടങ്ങിയെങ്കിലും അതേക്കാൾ ആഴമുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടിയിരുന്നതിനാൽ മേൽപ്പറഞ്ഞ കാര്യത്തിന് അത്ര പ്രാധാന്യം കൊടുത്തില്ല.

കുട്ടൻ ചാന്നാൻ എങ്ങോട്ടു പോയി എന്നത് നാട്ടിൽ സംഭാഷണവിഷയമായത് എനിയ്ക്കോർമ്മയുണ്ട്. കുന്നുംപുറത്ത് ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാനപ്പോൾ. കുറെ നാളുകൾ ആളുകൾ പലതും ഊഹിച്ചു, അന്വേഷിച്ചു. പലരും ചില സംശയങ്ങൾ പ്രകടിപ്പിച്ചു. 'ഇനി കുമാരൻ മൂപ്പീന്നെങ്ങാനും..."

'ഏയ്, അതൊന്നുമല്ല, നിങ്ങളീ ആവശ്യമില്ലാത്തതൊന്നും പറഞ്ഞുണ്ടാക്കരുതേ.'

'മെമ്പർ വരുമോ?' ആരോ ചോദിച്ചു. 'വരും' ആരോ പറഞ്ഞു.

അങ്ങിനെ ഊഹവും ഗൂഢാലോചനാ സിദ്ധാന്തവും അഗമ്യഗമന സാധ്യതകളും ഒക്കെ അടുത്തും അകലെയും നിന്നും ആളുകൾ ചർച്ച ചെയ്തിട്ടും ശാന്തമ്മ ചാന്നാട്ടി ഒരു ദിവസം പോലും കട അടച്ചിടുകയോ കരയുകയോ ചെയ്തില്ല. "പോയെങ്കിൽ വരും, ഇനി വന്നില്ലെങ്കിൽ എനിയ്ക്കൊന്നുമില്ല". മുണ്ടിന്റെ കോന്തില പൊക്കി മുഖം തുടച്ചു കൊണ്ട്, വലിയ കലത്തിൽ തിളയ്ക്കുന്ന വെള്ളം ഒന്നിളക്കി, അടുപ്പിലേക്ക് രണ്ടു കഷ്ണം വിറകും കുറെ ചുന്താണിയും തള്ളിക്കേറ്റി വെച്ച് കൊണ്ട് ചാന്നാട്ടി പ്രഖ്യാപിച്ചു.

കുട്ടൻ ചാന്നാൻ വന്നില്ല. അന്ന് മുതൽ കുമാരൻ മൂപ്പിൽ നിശബ്ദനായി. മൂപ്പിലും ചാന്നാട്ടിയും ഒന്നിച്ചു വയസ്സായി. ചാന്നാട്ടി അയാൾക്ക്‌ ചോറ് വെച്ച് കൊടുത്തു. മൂപ്പീന്നിനെ കൊണ്ട് തന്നെ ഒരു കൊടുവാൾ പണിയിച്ചു. ഉറങ്ങും മുൻപ് വാതിലൊക്കെ അടച്ചു കുറ്റിയിട്ട ശേഷം ആ കൊടുവാളെടുത്ത് തലയ്ക്കൽ വെച്ചു. എന്നിട്ട് മക്കളെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

പഴയ ബെഞ്ചിന്റെ അരികിലായി വിരിച്ച പായയിൽ കുമാരൻ മൂപ്പീന്നും ഉറങ്ങി.

അന്തംവിട്ട ഉറക്കം. പ്രത്യേകിച്ചൊരു വികാരവും അലട്ടാത്ത അഗാധമായ ഉറക്കം. വെളുപ്പിന് നാലു മണിയ്ക്ക് ചാന്നാട്ടി ഉണരും, ആടുകളെ കറക്കും, പിന്നെ അടുപ്പിൽ വെള്ളം കേറ്റും. ആദ്യത്തെ ചായ അടിച്ചു ബെഞ്ചിൽ കൊണ്ട് വെയ്ക്കുമ്പോഴേയ്ക്കും കുമാരൻ മൂപ്പിൽ കായൽ വിളുമ്പിൽ പോയി പ്രാഥമിക കൃത്യങ്ങളും കഴിച്ചു വന്നു കഴിയും. ചായ കുടിച്ച ശേഷം അയാൾ ഉലയിൽ തീയിടും.

അങ്ങിനെ എത്ര വർഷങ്ങളാണ് കടന്നു പോയത്. ശാന്തമ്മ ചാന്നാട്ടിയ്ക്കും കുമാരൻ മൂപ്പീന്നിനും വയസ്സ് എൺപതിനടുത്തു എന്ന് ആളുകൾ പറഞ്ഞു.

'മെമ്പർ വരുമോ?' ആരോ ചോദിച്ചു. 'വരും' ആരോ പറഞ്ഞു.

ആളും അർത്ഥവും ഒരു തുണ്ടു ഭൂമിയും ഇല്ലാത്ത കുമാരൻ മൂപ്പീന്നിനെ കുഴിച്ചിടാനോ ദഹിപ്പിക്കാനോ അവിടെ സ്ഥലമില്ല. ചാന്നാട്ടിയോടു ചോദിച്ചെങ്കിൽ ആലയിൽ കുഴിച്ചിട്ടോളാൻ പറഞ്ഞേനെ (അതെന്റെ ഒരു വിചാരമായിരുന്നു). പക്ഷെ ആരും അവരോടു ചോദിച്ചില്ല.

മെമ്പർ വന്നാൽ അടുത്ത ടൗണിലുള്ള മുനിസിപ്പൽ ശ്‌മശാനത്തിൽ കൊണ്ട് പോയി ദഹിപ്പിക്കാൻ ഉള്ള തീരുമാനമെടുക്കാം എന്ന് അവിടെ കൂടിയവർ ഉറപ്പിച്ചു കഴിഞ്ഞു.

'അപകടമരണമായതു കൊണ്ട്, മെമ്പർ അതിന്റെ പേപ്പറെല്ലാം ശരിയാക്കാൻ ഓടി നടക്കുകയാവും.'

'അല്ല, കാൽക്കാശ്‌ ആദായമില്ലാത്ത വകുപ്പല്ലേ, മെമ്പർ ഓടുമോ?'

'ഓടും'

'മൂപ്പീന്നിനു കൊടുക്കാനും പിടിക്കാനും ആരും ഇല്ലായിരുന്നല്ലോ. ഇത്രയും കാലം ഇരുമ്പടിച്ചുണ്ടാക്കിയത് നല്ലൊരു തുക കാണുമല്ലോ?'

സംഭാഷണങ്ങൾ ഇങ്ങനെ നീണ്ടു.

'ഒക്കെ ചാന്നാട്ടി തിന്നു കാണും.'

(എന്റെ ദൈവമേ, നരച്ചു മൂത്തു ചാവാറായ, ചത്ത് പോയ മനുഷ്യരെക്കുറിച്ചാണല്ലോ ഈ പറയുന്നത്)

പക്ഷെ കുമാരൻ മൂപ്പീന്ന് അപകടത്തിൽ പെട്ട കഥ ആരും ആവർത്തിക്കില്ല. ഒരു പക്ഷെ അത് പറഞ്ഞാൽ അതൊരു രാഷ്ട്രീയ ചർച്ചയാവുകയും, തമ്മിലടിക്കിടയിൽ ആ ജഡം അവിടെക്കിടന്നു നാറുകയും ചെയ്യും.

പഴയതു പോലെ അധികം പേർ ചായ കുടിക്കാൻ വരുന്നില്ലല്ലോ എന്ന് ചാന്നാട്ടി പരിതപിച്ചു. അതൊരു തോന്നൽ മാത്രമായിരുന്നില്ല. അവിടെ ഇപ്പോൾ അത്ര തിരക്കൊന്നുമില്ല. ചാന്നാട്ടിയുടെ അത്രയും പ്രായമുള്ളവർ അവിടെ വന്നിരിക്കും. പലരും നടക്കുന്നത് തന്നെ വടിയും കുത്തിപ്പിടിച്ചാണ്. ഒരാൾക്ക് അരയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പ്ലാസ്റ്റിക് മൂത്രസഞ്ചി പോലുമുണ്ട്. അതിൽ മഞ്ഞ നിറത്തിലുള്ള മൂത്രം നിറയുന്നത്, അവർ കണ്ടാലും കണ്ടില്ലെന്നു നടിക്കും. എല്ലാവർക്കും അങ്ങിനെ എന്തെങ്കിലുമൊക്കെയുണ്ടല്ലോ.

എങ്ങിനെയാണ് കുമാരൻ മൂപ്പിൽ മരിച്ചത്. സംഭവങ്ങളെ പലേടത്തുനിന്നും കേട്ടത് ഞാനൊന്ന് കൂട്ടിച്ചേർക്കാൻ ശ്രമിച്ചു നോക്കി.കുമാരൻ മൂപ്പീലിനു ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഒരിക്കൽ ഒരു വലിയ സ്വകാര്യ ബാങ്കിന്റെ മാനേജർ ഈ ആലയിലെ പഴയ ബെഞ്ചിൽ വന്നിരുന്നു മൂപ്പിലിനെ കൊണ്ട് ഒരു അക്കൗണ്ട് എടുപ്പിക്കാൻ ശ്രമിച്ചതായിരുന്നു. പക്ഷെ മൂപ്പിൽ വഴങ്ങിയില്ല. അടക്കല്ലിൽ കിടന്നു പഴുക്കുന്ന ഇരുമ്പു കമ്പിയിൽ കൂടം കൊണ്ടടിക്കുന്നതിനിടയിൽ മൂപ്പിൽ പറഞ്ഞു, 'അതിനൊന്നും ഉള്ള വരുമാനം ഇല്ലെന്റെ സാറേ.'

അതു പണ്ടായിരുന്നു.

മൂപ്പീന്ന് പണിയൊക്കെ നിറുത്തി ബെഞ്ചിലിരിപ്പായപ്പോഴാണ് ഡെമോണിറ്റൈസേഷൻ വരുന്നത്. ആ ചായ്‌പിൽ വന്നിരുന്ന ആർക്കും അത് കേട്ടിട്ട് കുലുക്കമൊന്നുമുണ്ടായില്ല. കാരണം നിരോധിച്ച നോട്ടുകളൊന്നും അവർ കണ്ടിട്ട് കൂടിയുണ്ടായിരുന്നില്ല. അത് കൊണ്ട് അവരുടെ ജീവിതം പഴയതു പോലെ കടന്നു പോയി. പക്ഷെ പെട്ടെന്ന് കുമാരൻ മൂപ്പിൽ നിശബ്ദനായി.

പണ്ടേ അധികം സംസാരിക്കാതിരുന്ന മൂപ്പീന്നിന്റെ നിശബ്ദത ആ ചായ്‌പിൽ ഒരു വിഷയം ആയതേയില്ല. പഴയതു പോലെ അധികം പേർ ചായ കുടിക്കാൻ വരുന്നില്ലല്ലോ എന്ന് ചാന്നാട്ടി പരിതപിച്ചു. അതൊരു തോന്നൽ മാത്രമായിരുന്നില്ല. അവിടെ ഇപ്പോൾ അത്ര തിരക്കൊന്നുമില്ല. ചാന്നാട്ടിയുടെ അത്രയും പ്രായമുള്ളവർ അവിടെ വന്നിരിക്കും. പലരും നടക്കുന്നത് തന്നെ വടിയും കുത്തിപ്പിടിച്ചാണ്. ഒരാൾക്ക് അരയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പ്ലാസ്റ്റിക് മൂത്രസഞ്ചി പോലുമുണ്ട്. അതിൽ മഞ്ഞ നിറത്തിലുള്ള മൂത്രം നിറയുന്നത്, അവർ കണ്ടാലും കണ്ടില്ലെന്നു നടിക്കും. എല്ലാവർക്കും അങ്ങിനെ എന്തെങ്കിലുമൊക്കെയുണ്ടല്ലോ.

കുമാരൻ മൂപ്പിലിന്റെ നിശബ്ദതയുടെ കാരണം അഞ്ഞൂറ് രൂപയുടെ നാല് നോട്ടുകളായിരുന്നു. അതിനെ പുതിയ നോട്ടാക്കി മാറ്റണം. അങ്ങിനെയാണ്, മൂപ്പിൽ ചായ്പ് വിട്ടു പോകാൻ തുടങ്ങിയത്.

പണ്ടു സ്‌കൂൾ വിട്ടു വരുന്ന വഴി കൂട്ടുകാർക്കൊപ്പം പോയി ആലയിലിരുന്ന് ഉല വലിച്ചു കൊടുക്കുമായിരുന്നു. മൂപ്പീന്നിനെ സഹായിക്കാനല്ല; ഉല വലിക്കുമ്പോൾ തീയാളുന്നത് കാണാൻ, അതിൽ ഇരുമ്പ് പഴുക്കുന്നത് കാണാൻ , പിന്നെ രാകിയ ഇരുമ്പു പൊടി ആ തീയിലെറിയുമ്പോൾ അതിൽ നിന്ന് മത്താപ്പ് വിടരുന്നത് കാണാൻ.

എല്ലാ ദിവസവും പോകും. വൈകിട്ടു തിരികെ വരും. വന്നാൽ ആരോടും ഒന്നും പറയാറില്ല. ചാന്നാട്ടി അല്പം കഞ്ഞി ഒരു അലുമിനിയം പാത്രത്തിൽ ഒഴിച്ച് വെച്ച് കൊടുക്കും. അയാളത് കുടിക്കും. അയാൾ ആ ചായ്പിലിരുന്നു കഞ്ഞി കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അയാൾ അപ്പോൾ എന്താകാം ചിന്തിക്കുന്നത്? അതറിയാൻ എനിയ്ക്കൊരു വഴിയുമില്ല. മൂപ്പീന്നിനോട് ഞാൻ സംസാരിച്ചിട്ട് വർഷങ്ങൾ ഏറെയായി.

പണ്ടു സ്‌കൂൾ വിട്ടു വരുന്ന വഴി കൂട്ടുകാർക്കൊപ്പം പോയി ആലയിലിരുന്ന് ഉല വലിച്ചു കൊടുക്കുമായിരുന്നു. മൂപ്പീന്നിനെ സഹായിക്കാനല്ല; ഉല വലിക്കുമ്പോൾ തീയാളുന്നത് കാണാൻ, അതിൽ ഇരുമ്പ് പഴുക്കുന്നത് കാണാൻ , പിന്നെ രാകിയ ഇരുമ്പു പൊടി ആ തീയിലെറിയുമ്പോൾ അതിൽ നിന്ന് മത്താപ്പ് വിടരുന്നത് കാണാൻ. അന്നൊക്കെ മൂപ്പീന്നിനോട് സംസാരിക്കുമായിരുന്നു. പിന്നെ അങ്ങോട്ട് പോകാതായി. പോകുന്നത് എന്തോ അന്തസിനു കുറവാണെന്നു തോന്നിത്തുടങ്ങി.

കുമാരൻ മൂപ്പിൽ ആ രണ്ടായിരത്തിന്റെ നോട്ടിനെ നോക്കി. നോട്ടിലിരുന്ന് അയാളോളം പ്രായമുള്ള വേറൊരു മൂപ്പിൽ ചിരിച്ചു കാണിച്ചു. കുമാരൻ മൂപ്പിൽ അനേകം വർഷങ്ങൾക്കു ശേഷം അന്നാദ്യമായി പുഞ്ചിരിച്ചു.

ഇപ്പോൾ ഈ ചായ്‌പിൽ പഴയ ബെഞ്ചിൽ മൂപ്പീന്നിന്റെ ശവമെടുപ്പും കാത്ത് പലരോടൊപ്പം ഞാനും ഇരിക്കുകയാണ്.കുമാരൻ മൂപ്പീന്നിന് ഒടുവിൽ അത് കിട്ടി- രണ്ടായിരത്തിന്റെ ഒരു നോട്ട്. അയാളത് തിരിച്ചും മറിച്ചും നോക്കി. പിന്നെ കുറെ ദിവസങ്ങൾ ആരുമറിയാതെ അയാളതിനെ ചില്ലറയാക്കാൻ ശ്രമിച്ചു.

അയാൾക്ക് വേണ്ടത് വാങ്ങിയാൽ ആ നോട്ടിന് ചില്ലറ കിട്ടാൻ വയ്യ. ആ നോട്ടിന്റെ ഭീമമായ ഒരു ഭാഗം നൽകി വാങ്ങേണ്ട ഒന്നിന്റെയും ആവശ്യം അയാൾക്ക് അപ്പോഴില്ലായിരുന്നു.

കുമാരൻ മൂപ്പിൽ ആ രണ്ടായിരത്തിന്റെ നോട്ടിനെ നോക്കി. നോട്ടിലിരുന്ന് അയാളോളം പ്രായമുള്ള വേറൊരു മൂപ്പിൽ ചിരിച്ചു കാണിച്ചു. കുമാരൻ മൂപ്പിൽ അനേകം വർഷങ്ങൾക്കു ശേഷം അന്നാദ്യമായി പുഞ്ചിരിച്ചു.

അയാളുടെ മനസ്സിൽ അപ്പോൾ പലതും തെളിഞ്ഞു വന്നു. മീങ്കണ്ടകരയെന്ന ഗ്രാമം, അവിടത്തെ കാളിയൂട്ട്.

"അപ്പൂപ്പാ, രണ്ടായിരത്തിന്റെ നോട്ടു കണ്ട കാലം മറന്നു, എന്ന് ഞാൻ തമാശ പറഞ്ഞു. പിന്നെ ഞാൻ കാണുന്നത്, ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് അയാൾ എടുത്തു ചാടുന്നതാണ്."

(ഇതൊക്കെ എന്റെ ഭാവനയാണ്. പക്ഷെ കുമാരൻ മൂപ്പിൽ മീങ്കണ്ടകരയിൽ പോകണം എന്ന് പറഞ്ഞാണ് ഓട്ടോ വിളിച്ചതെന്ന് ഓട്ടോ ഓടിക്കുന്ന പയ്യൻ ആശുപത്രിയിൽ വെച്ച് പറഞ്ഞിരുന്നു. അവൻ തന്നെയാണ് മൂപ്പിലിനെ പൊക്കിയെടുത്ത് ഓട്ടോയിലിട്ട് ആശുപത്രിയിൽ എത്തിച്ചത്. അവനെ കേസിൽ നിന്നൂരുക എന്ന ദൗത്യം കൂടി മെമ്പർ ഏറ്റെടുത്തിരുന്നു).

ഓട്ടോയിലിരുന്നപ്പോൾ കുമാരൻ മൂപ്പിൽ ചിരിക്കുന്നുണ്ടായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. താനാദ്യമായിട്ടാണ് ഓട്ടോയിൽ കയറുന്നതെന്നു അയാൾ അവനോടു പറഞ്ഞു. കുറെ ദൂരം കൂടിക്കഴിഞ്ഞപ്പോൾ, രണ്ടായിരം രൂപയ്ക്കു ചില്ലറയുണ്ടോ എന്ന് കുമാരൻ മൂപ്പിൽ ചോദിച്ചുവത്രെ.

"അപ്പൂപ്പാ, രണ്ടായിരത്തിന്റെ നോട്ടു കണ്ട കാലം മറന്നു, എന്ന് ഞാൻ തമാശ പറഞ്ഞു. പിന്നെ ഞാൻ കാണുന്നത്, ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് അയാൾ എടുത്തു ചാടുന്നതാണ്. മീങ്കണ്ടകര അമ്പലത്തിന്റെ മൈതാനം തുടങ്ങുന്നതിന്റെ അടുത്തു വെച്ച്. ഉടൻ തന്നെ ഞാൻ വണ്ടി നിറുത്തി. ഭാഗ്യത്തിന്, ഈ സംഭവം കണ്ടുകൊണ്ട് കുറെ ആളുകൾ ഒരു കടത്തിണ്ണയിൽ നിന്നിരുന്നത് നന്നായി. അവരും കൂടി ചേർന്നാണ് അപ്പൂപ്പനെ എടുത്ത് വണ്ടിയിലിട്ടത്. രണ്ടു പേർ കൂടെക്കേറി. പിന്നെ നടന്നതെല്ലാം നിങ്ങൾക്കും അറിയാമല്ലോ. ആശുപത്രിയിൽ എത്തും മുൻപേ പുള്ളി തീർന്നിരുന്നു," ഓട്ടോക്കാരൻ പയ്യൻ പറഞ്ഞുവെന്ന് പിന്നീട് മെമ്പർ അറിയിച്ചു.

കുമാരൻ മൂപ്പീന്നിന്റെ ശരീരം എടുക്കാൻ വരുന്ന ആംബുലൻസിനെയും കാത്ത്, കുറെ മനുഷ്യർക്കൊപ്പം, ഞാനും ആ ചായ്‌പിൽ ഇരുന്നു. ഇതൊന്നും അറിയാതെ ലോകത്ത് പ്രധാനപ്പെട്ട പലതും സംഭവിച്ചു കൊണ്ടേയിരുന്നു.

തീർന്നു)

Read More >>