ചെങ്കടലിൽ കുഞ്ഞിന് ജന്മം നൽകി റഷ്യൻ വനിത; ചിത്രങ്ങൾ വൈറൽ

വെള്ളത്തിൽ പ്രസവിക്കുന്നതിന്റെ എളുപ്പത്തേയും ഭംഗിയേയും കുറിച്ചാണ് ചിത്രങ്ങൾ പങ്കിടുന്നവരെല്ലാം സംസാരിക്കുന്നത്.

ചെങ്കടലിൽ കുഞ്ഞിന് ജന്മം നൽകി റഷ്യൻ വനിത; ചിത്രങ്ങൾ വൈറൽ

ചെങ്കടലിൽ കുഞ്ഞിന് ജന്മം നൽകിയ ചിത്രങ്ങൾ വൈറലാവുന്നു. റഷ്യൻ യുവതിയായ ഹാദിയ ഹോസ്നി എൽ ആണ് ഈജിപ്തിൽ ചെങ്കടലിൽ ഇറങ്ങി കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് പുരുഷന്മാർ ജന്മം നൽകുന്നതിൽ സ്ത്രീയെ സഹായിക്കുന്നതും ചിത്രങ്ങളിൽ കാണാം. ഡെയിലി മെയിൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.


ഹാദിയ ഹോസ്നി എൽ എന്ന സ്ത്രീയാണ് സംഭവത്തിന്റെ ചിത്രങ്ങൾ എടുത്തത്. ഹാദിയ പിന്നീട് ചിത്രങ്ങൾ ഫേസ്ബുക്കിലിടുകയും അത് വൈറലാവുകയും ചെയ്തു. ജലത്തിൽ ജന്മം നൽകുന്നതിന്റെ എളുപ്പത്തേയും ഭംഗിയേയും കുറിച്ചാണ് ചിത്രങ്ങൾ പങ്കിടുന്നവരെല്ലാം സംസാരിക്കുന്നത്.


ഒരു വയോധികനടക്കം രണ്ടു പുരുഷന്മാരാണ് ആ സ്ത്രീയെ പ്രസവത്തിൽ സഹായിച്ചത്. കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് വയോധികനാണെന്നും ചിത്രങ്ങളിൽ കാണാം. എന്നാൽ പ്രസവത്തിനു ശേഷം പൊക്കിൾ കൊടിയോടെയാണ് അവർ കുഞ്ഞിനെ കൊണ്ടുപോകുന്നത്. പ്രസവം നടന്ന ദഹാബ് എന്ന സ്ഥലം ജലപ്രസവം നടത്തുന്ന ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രസവത്തിനു ശേഷം കുഞ്ഞിനെക്കാണാനെത്തുന്നുRead More >>