സംവിധായകന്‍ ജൂഡില്‍ നിന്നുണ്ടായത് സ്ത്രീകളോടുള്ള മനോഭാവം; മാപ്പ് പറയണം: കൊച്ചി മേയര്‍

തന്നെ സ്ത്രീ എന്ന നിലയില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് അപമാനിച്ചുവെന്ന ആരോപണവുമായി കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍

സംവിധായകന്‍ ജൂഡില്‍ നിന്നുണ്ടായത് സ്ത്രീകളോടുള്ള മനോഭാവം; മാപ്പ് പറയണം: കൊച്ചി മേയര്‍

സ്ത്രീ എന്ന നിലയിലാണ് സംവിധായകന്‍ ജൂഡ് ആന്തണി തന്നെ അപമാനിച്ചതെന്നും പരസ്യമായി മാപ്പു പറയണമെന്നും കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. ചിത്രീകരണത്തിന് കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സുഭാഷ് പാര്‍ക്ക് വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇതോടെ പുതിയ വഴിത്തിരിവില്‍.

ഏതോ മന്ത്രിയുടെ ഓഫീസിലെ ശുപാര്‍ശക്കത്തുമായി ഓഫീസിലെത്തിയ ജൂഡ് 'നിന്നെയൊക്കെ കാണിച്ചു തരാം' എന്ന ഭീഷണിപ്പെടുത്തിയതായും സൗമിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.സൗമിനി ഇതു സംബന്ധിച്ചു പൊലീസില്‍ നല്‍കിയ പരാതിയെക്കുറിച്ച് വിശദീകരിച്ച് ജൂഡ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിനുള്ള മറുപടിയായി ഫേസ്ബുക്കിലൂടെയാണ് സൗമിനിയുടെ വിശദീകരണം.

പ്രിയ ജൂഡ്, കൌൺസിൽ വിലക്കിയ ഒരു കാര്യം കൌൺസിൽ തീരുമാനമില്ലാതെ നൽകാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാൻ മോശം കാര്യങ്ങൾക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കൾ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കൾ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവൽക്കരിക്കുത്

എം.എം മണിക്കെതിരെ ജൂഡ് നടത്തിയ പരാമര്‍ശമടക്കം എടുത്തു പറഞ്ഞാണ് സൗമിനിയുടെ ചോദ്യങ്ങള്‍.'ഒരു സ്ത്രീയെന്ന ഒരൊറ്റ കാരണത്താല്‍ അധിക്ഷേപിച്ച് സംസാരിക്കുകയും സ്ത്രീകളോട് മാന്യമായി സംസാരിക്കാന്‍ പോലും തയ്യാറാകാത്ത വ്യക്തി തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അനീതികള്‍ക്കെതിരെയുള്ള ഷോര്‍ട്ട്ഫിലിം തയ്യാറാക്കുന്നു എന്നത് വിരോധാഭാസമാണ്'

സൗമിനി പറയുന്നു. സൗമിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം: