കൊച്ചി മുതൽ ന്യൂഡൽഹി വരെ ആറു പെണ്ണുങ്ങളുടെ ബുള്ളറ്റ് സവാരി; ഫെഡറൽ ബാങ്കിന്റെ 'മോട്ടോർസൈക്കിൾ ഏഞ്ചൽസ്'

'മോട്ടോർസൈക്കിൾ ഏയ്ഞ്ചൽസ്' എന്നാണു പദ്ധതിയുടെ പേര്. യാത്രാച്ചിലവുകൾ മുഴുവൻ ബാങ്ക് തന്നെയാണ് വഹിക്കുക.

കൊച്ചി മുതൽ ന്യൂഡൽഹി വരെ ആറു പെണ്ണുങ്ങളുടെ ബുള്ളറ്റ് സവാരി; ഫെഡറൽ ബാങ്കിന്റെ  മോട്ടോർസൈക്കിൾ ഏഞ്ചൽസ്ഫെഡറൽ ബാങ്കിന്റെ സ്ത്രീശാക്തീകരണ പ്രതീകമായി ആറു വനിതകൾ ആറു മോട്ടോർ സൈക്കിളുകളിൽ കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കു യാത്ര തിരിക്കുന്നു. എല്ലാവരും ഫെഡറൽ ബാങ്കിലെ ജീവനക്കാരികളാണ്. 'മോട്ടോർസൈക്കിൾ ഏയ്ഞ്ചൽസ്' എന്നാണു പദ്ധതിയുടെ പേര്. യാത്രാച്ചിലവുകൾ മുഴുവൻ ബാങ്ക് തന്നെയാണ് വഹിക്കുക.അപേക്ഷിച്ച 36 പേരിൽ നിന്നാണ് ആറു പേരെ തെരഞ്ഞെടുത്തത്. അതിൽ ബൈക്ക് ഓടിച്ചു കാര്യമായ പരിചയമുള്ള സ്ത്രീകൾക്കായിരുന്നു നറുക്ക് വീണത്. ഫെബിന, ലാവണ്യ, മെർലിൻ ഹാംലറ്റ്, സംഗീത ശിഖാമണി, സീത വി. നായർ, സൂര്യ രവീന്ദ്രൻ എന്നിവരാണു യാത്രാ സംഘത്തിലുള്ള ആറു പേർ. വിവാഹിതരും കുട്ടികളുള്ളവരും സംഘത്തിലുണ്ട്. 22 മുതൽ 41 വരെ പ്രായക്കാരും ക്ലാർക്ക് മുതൽ സീനിയർ മാനേജർ വരെ പല തസ്തികകളിലുള്ളവരും യാത്രാ സംഘത്തിൽ ഉൾപ്പെടുന്നു. എല്ലാവരെയും യോജിപ്പിക്കുന്നതു ബൈക്ക് യാത്രാ പ്രേമം തന്നെയാണ്.യാത്രാ സംഘത്തെ തെരഞ്ഞെടുത്തതോടെ പുതിയ ബൈക്കുകൾ വാങ്ങി ഇവരെ ദീർഘദൂര റൈഡ് പരിശീലിപ്പിച്ചു. മറൈൻ ഡ്രൈവിൽനിന്നു ഡൽഹിയിലേക്കു വിവിധ സംസ്ഥാനങ്ങളിലൂടെ ബൈക്കുകൾ ഓടിച്ചു പോകേണ്ട റൂട്ട് നിശ്ചയിച്ചു. അവിടങ്ങളിലെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകി. ഓരോ ദിവസവും പിന്നിടേണ്ട ദൂരവും യാത്രകഴിഞ്ഞു വിശ്രമിക്കാനുള്ള സ്ഥലങ്ങളും കൃത്യമായി തീരുമാനിച്ചു.യാത്രയുടെ ആകെ ദൈർഘ്യം 22 ദിവസമാണ്. ഓഗസ്റ്റ് ഒന്നിനു മറൈൻ ഡ്രൈവിലെ ഫെഡറൽ ടവേഴ്സിന്റെ മുന്നിൽ തുടങ്ങി 21നു ഡൽഹിയിൽ അവസാനിക്കും. ബൈക്കുകൾ പോകുന്ന വഴിക്കു സ്വീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആറു സ്ഥലങ്ങളിൽ അവർ പ്രസംഗിക്കും. പോകുന്നതു ബൈക്കിലാണെങ്കിലും തിരികെ വിമാനത്തിലാണു വരവ്.രാജ്യമാകെയുള്ള ഫെഡറൽ ബാങ്കിന്റെ ശാഖാ ശൃംഖല അവർക്കു വേണ്ട പിന്തുണ നൽകുമെന്ന് എംഡി ശ്യാം ശ്രീനിവാസൻ അറിയിച്ചു.
Read More >>