പെണ്ണായാല്‍ ഇങ്ങനെ വേണം, ട്രെയിനില്‍ ലിംഗപ്രദര്‍ശനം നടത്തിയ ഒരാള്‍ക്ക്‌ ഇതിലും നല്ലൊരു ശിക്ഷ കിട്ടാനില്ല

ട്രെയിനില്‍ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവമെന്നു വാട്സാപ്പില്‍ പ്രചരിക്കുന്നു.

പെണ്ണായാല്‍ ഇങ്ങനെ വേണം, ട്രെയിനില്‍ ലിംഗപ്രദര്‍ശനം നടത്തിയ ഒരാള്‍ക്ക്‌ ഇതിലും നല്ലൊരു ശിക്ഷ കിട്ടാനില്ല

തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ക്ക്‌ ഇതിലും നല്ലൊരു ശിക്ഷ ഈ പെണ്‍കുട്ടിക്ക് നല്‍കാനില്ല. സോഷ്യല്‍ മീഡിയയില്‍ കൂടി യുവാവിന്റെ ലൈംഗിക വൈകൃതവീഡിയോ ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി ഇയാള്‍ക്ക് എട്ടിന്റെ പണി കൊടുത്തത്.

ട്രെയിനില്‍ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവമെന്നു വാട്സാപ്പില്‍ പ്രചരിക്കുന്നു.

തനിക്കെതിരായ സീറ്റില്‍ ഇരുന്ന യുവാവ് അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധിച്ച യുവതി മൊബൈല്‍ ഫോണില്‍ ക്യാമറ ഓണാക്കുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ റെക്കോര്‍ഡ്‌ ചെയ്തു പെണ്‍കുട്ടി വാട്സാപ്പില്‍ കൂടി പുറത്തുവിട്ടു.

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ യാതൊരു കൂസലും കൂടാതെ പെണ്‍കുട്ടിയെ നോക്കി ലിംഗപ്രദര്‍ശനം നടത്തുന്ന യുവാവിനെ കാണാം. സ്വയംഭോഗത്തിന് ഒടുവില്‍ ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുന്നു.

മാനസികമായ പ്രതിസന്ധിയുണ്ടാകാവുന്ന സമയത്തും സമചിത്തത കൈവിടാതെ ഏറ്റവും ബുദ്ധിപൂര്‍വ്വമായ നീക്കം നടത്തിയ പെണ്‍കുട്ടിക്ക് അനുകൂലമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊലീസ് നടപടിയില്‍ ഉണ്ടാകുന്ന നിയമകുരുക്കുകളും കാലതാമസവും വാദിയെ പ്രതിയാക്കുമെന്നിരിക്കെ യുവതിയുടെ പ്രതികരണം അഭിനന്ദനം അര്‍ഹിക്കുന്നു എന്നാണ് പൊതുവേയുള്ള പ്രതികരണം.