സ്ത്രീ സ്വയംഭോഗം: അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ലൈംഗികതയുടെ മാസ്മരികതയാണ് ഓരോ സ്ത്രീ ശരീരങ്ങളും പേറുന്നത്

സ്ത്രീ സ്വയംഭോഗം: അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ലൈംഗികത പോലെ തന്നെയാണ് നമ്മുടെ സമൂഹത്തിന് സ്വയംഭോഗവും; ആണുങ്ങളുടെ സ്വയംഭോഗം 'സ്വാഭാവിക'വും പെണ്ണുങ്ങളുടേത് പാപവും. സ്വയംഭോഗത്തെപ്പറ്റിയും എങ്ങിനെയാണ് സ്വയംഭോഗം ചെയ്യേണ്ടത് എന്നതിനെപ്പറ്റിയുമൊക്കെ കാര്യമായി അറിയാതെയാണ് സമൂഹത്തിൽ സ്ത്രീകൾ വളർന്നു വരുന്നത്. സ്വയംഭോഗം പാപമായോ ചീത്തയായോ ഒക്കെയാണ് പലരും കരുതിപ്പോരുന്നതുപോലും. സ്വയംഭോഗം ചെയ്യുന്ന പെണ്ണുങ്ങൾക്കാണെങ്കിൽ അതു തുറന്നു സമ്മതിക്കുക എന്നത് ചിന്തിക്കാനാവാത്ത കാര്യവുമാണ്. ഇതാ, പെൺസ്വയംഭോഗത്തെ മനോഹരമാക്കാൻ ഏഴ് വഴികൾ.

1. 'ചെയ്തു തീർക്കേണ്ട' ഒന്നല്ല സ്വയംഭോഗം

ധൃതിക്ക് പോയി പെട്ടെന്നു മൂത്രമൊഴിച്ച് വരുന്നതുപോലെ ചെയ്യാനുള്ള കാര്യമല്ല സ്വയംഭോഗം എന്ന് ആദ്യമേ മനസിലാക്കുക. നിങ്ങൾക്ക് സമാധാനമായി ചെയ്യാനുള്ള സമയവും, ഇടയിൽ തടസങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പും ഉള്ള നേരം തെരഞ്ഞെടുക്കുക എന്നത് സ്വയംഭോഗം ചെയ്യാനുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യമാണ്. അതുപോലെ തന്നെ നന്നായി സ്വയംഭോഗം ചെയ്യാനാവുന്ന ഒരു പൊസിഷൻ തെരഞ്ഞെടുക്കുക. കാലുകൾ മുകളിലേയ്ക്ക് വളച്ച് മുട്ടുകാലുകൾ തോളിൽ മുട്ടിയിരിക്കുന്ന രീതിയാണ് ഏറ്റവും ഉപയോഗപ്രദം എന്നു പറയപ്പെടുന്നത്. അപ്പോൾ നിങ്ങൾക്ക് യോനിയുടെ എല്ലാ ഭാഗങ്ങളിലേയ്ക്കും സുഖകരമായി എത്താനാവുകയും സ്വയംഭോഗം മനോഹരമാവുകയും ചെയ്യും. ഈ പൊസിഷൻ സാധിക്കുന്നില്ല എന്നു തോന്നുന്നുണ്ടോ. കാലുകൾ വയറുകളോട് ചേർന്നിരിക്കുന്ന രീതി പരീക്ഷിക്കൂ. അതൊന്നും കംഫർട്ടബിൾ ആയി തോന്നുന്നില്ലെങ്കിൽ ഒരു കാാര്യം ഓർക്കുക, കാലുകൾ കൂടുതൽ വിരിഞ്ഞിരിക്കുന്നതായിരിക്കും കൂടുതൽ സുഖകരം. അതുപോലെ തുടങ്ങിക്കഴിഞ്ഞാൽ, എല്ലാ സമ്മർദ്ദവും മാറ്റിവയ്ക്കുക, പൂർണമായി സ്വരതിയിലേയ്ക്ക് ഊളിയിടുക. വേണമെങ്കിൽ ഒരു സ്ലോ മൂഡ് സംഗീതവുമാവാം. ആ ലോകം നിങ്ങളുടേതാണ്.

2. ലൂബ്രിക്കൻ്റ്സ് ഉപയോഗിക്കുക. എന്തുകൊണ്ടെന്നാൽ… എന്തുകൊണ്ടില്ല?

അല്പം ലൂബ്രിക്കൻ്റ് ചൂണ്ടുവിരലിലും നടുവിരലിലെടുത്ത ശേഷം നിങ്ങളുടെ ഭഗ്നശിശ്നിക(ക്ലിറ്റോറിസ്)യുടേയും അകത്തെ യോനീദളങ്ങളുടേയും (ഇന്നർ ലാബിയ) ചുറ്റും മൃദുവായി മസാജ് ചെയ്തു നോക്കൂ. ശരിയാണ്, സ്വാഭാവികമായി നിങ്ങളുടെ യോനിയിൽ ലൂബ്രിക്കേഷനുണ്ട്. പക്ഷേ, നിങ്ങൾക്ക് സുഖകരമായ അളവിൽ അതുണ്ടായില്ലെങ്കിൽ എന്തുകൊണ്ടല്പം ലൂബ്രിക്കേഷൻ ഉപയോഗിച്ചുകൂടാ? ലൈംഗിക വേഴ്ചയ്ക്കിടയിൽ അതുപയോഗിക്കുന്നത് അസ്വാഭാവികമല്ലെങ്കിൽ, സ്വയംഭോഗത്തിലും അല്ല. കാരണം ഇത്, നിങ്ങൾ നിങ്ങൾക്കൊപ്പം ചെയ്യുന്ന രതിയാണ്.

3. രതി യോനിയിൽ മാത്രമല്ല

ലൈംഗിക ബന്ധത്തിൽ എല്ലാവർക്കും അവരുടേതായ ഹോട്ട്സ്പോട്ടുകൾ ഉണ്ടാവും. ചിലർക്കത് ചെവികൾക്കടിയിലായിരിക്കും, ചിലർക്ക് അടിവയറിനരികിൽ, അങ്ങിനെയങ്ങിനെ. സ്വയംഭോഗത്തിലാണെങ്കിലും അതു തന്നെയാണ്. സ്വയംഭോഗത്തിനിടയിൽ നിങ്ങളെ ഉത്തേജിപ്പിക്കുന്ന ചില പ്രത്യേക സ്പോട്ടുകൾ നിങ്ങളുടെ ശരീരത്തിലുണ്ട്. അതുകൂടി ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ സ്വരതി നിങ്ങളെ മറ്റൊരു തലത്തിലെത്തിക്കും. 'ദ് സെക്സ് ആൻഡ് പ്ലഷർ ബുക്ക്' എഴുതിയ കാരൾ ക്വീൻ ഇതിനെപ്പറ്റി അവരുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. മുലയുടെ നിപ്പിൾ, മേൽതുടകൾ, യോനിയുടെ പുറത്ത് കാലുകൾ ചേരുന്ന ഒടിവുകൾ, ഇത്തരത്തിൽ നിങ്ങൾക്ക് സ്പർശനം കൂടുതൽ അനുഭവിക്കാനാവുന്ന ഇടങ്ങളിൽ നിങ്ങൾക്കിഷ്ടമുള്ള സമ്മർദ്ദമുപയോഗിച്ച് മസാജ് ചെയ്യുക. കൂടുതൽ അത്തരം സുഖസ്ഥലികൾ കണ്ടെത്തുക. അതു നിങ്ങൾക്ക് ഇതുവരെയില്ലാത്ത അനുഭവങ്ങൾ നൽകും.

4. ക്ലിറ്റോറിസ് അടിച്ചു തകർക്കുന്ന പരിപാടിയല്ലിത്

അകത്തെ യോനീദളങ്ങൾക്കു (ഇന്നർ ലാബിയ) പുറത്തുകൂടി മുകളിൽ നിന്ന് വിരലുകൾ ഓടിച്ചുകൊണ്ടിരിക്കുക. ഒരു സംഗീതോപകരണം മീട്ടുന്നതുപോലെ സമാധാനപൂർണമായി സാവധാനമാണ് ഇതാരംഭിക്കേണ്ടത് എന്ന് പ്രശസ്ത രതി വിദഗ്ധയും ട്രെയിനറുമായ കെയ്റ്റ് മക്കോംബ്സ് പറയുന്നു. നിങ്ങളുടെ ലാബിയയ്ക്കും ക്ലിറ്റോറിസിനും (യോനിയുടെ ആരംഭ ഭാഗത്ത് അകത്തെ യോനീദളങ്ങൾക്കുള്ളിൽ കാണപ്പെടുന്ന ബട്ടൺ ആകൃതിയിലോ മൊട്ട് ആകൃതിയിലോ കാണപ്പെടുന്ന ഭാഗം) ചുറ്റും വിരലോടിച്ചുകൊണ്ടിരിക്കുക. മുകളിൽ നിന്ന് താഴേയ്ക്ക് ഇതാവർത്തിക്കുക. യോനീനാളത്തിൻ്റെ വാതിൽ വരെ നിങ്ങളുടെ വിരലുകൾക്ക് കടന്നുചെല്ലാം. ഇത് യോനീനാളത്തിലും മറ്റുഭാഗങ്ങളിമുള്ള രക്തയോട്ടം വർധിപ്പിക്കുകയും നിങ്ങളെ കൂടുതൽ ഉത്തേജിതയാക്കുകയും ചെയ്യും. അവിടെ നിന്നങ്ങോട്ട് നിങ്ങൾ ചെയ്യുന്നതിനെല്ലാം ഇതിൻ്റെ 'എഫക്റ്റ്' പ്രതിഫലിക്കും.

5. സ്പർശനത്തിനപ്പുറം

നിങ്ങളുടെ ലൈംഗികാവയവം യോനിയോ ക്ലിറ്റോറിസോ അല്ല യഥാർത്ഥത്തിൽ. അത് തലച്ചോറാണ്. അതുകൊണ്ടാണ് ഒരു ചിത്രം കാണുമ്പൊഴോ ഒരു കഥ വായിക്കുമ്പോഴോ ഒരു പോൺ വീഡിയോ കാണുമ്പൊഴോ നിങ്ങൾക്ക് ഉത്തേജനമുണ്ടാവുന്നത്. അതുകൊണ്ട് നിങ്ങൾ എന്തെല്ലാമുപയോഗിച്ചാണോ തലച്ചോറിനെ രതിയിലേക്ക് ഉൾച്ചേർക്കാൻ പറ്റുക, നിങ്ങൾക്ക് കംഫർട്ടബിൾ ആയ ആ മാർഗങ്ങൾ ഉപയോഗിക്കാം, സ്വയംഭോഗം കൂടുതൽ മനോഹരമാക്കാം. നിങ്ങളുടെ ഓർമയിലുള്ള രതിനിമിഷങ്ങൾ ഓർത്തെടുക്കാം, ഫാൻ്റസികൾ മനസിൽ മെനയാം. അങ്ങിനെയെന്തും. വൈബ്രേറ്റർ പോലുള്ള സെക്സ് ടോയ്സ് ഉപയോഗിക്കണമെന്നുണ്ടെങ്കിൽ, സ്വന്തം വിരലുകളല്ലാതെ മറ്റെന്തെങ്കിലും സ്പർശിക്കുന്ന സുഖമറിയണമെങ്കിൽ അതും ആകാവുന്നതാണ്.

6. പെനട്രേഷൻ

കേവലം ക്ലിറ്റോറിസിൽ തൊടുക എന്നതിനപ്പുറത്തേയ്ക്ക് പെനട്രേഷൻ (യോനിയിലേയ്ക്ക് എന്തെങ്കിലും പ്രവേശിക്കൽ) നിങ്ങൾക്ക് വേണമെന്നു തോന്നിയാൽ അത് ചെയ്യാൻ പാടില്ലെന്ന ഒരു നിയമവുമില്ല എവിടെയും. ചെയ്യുമ്പോൾ വളരെ സാവധാനം ആരംഭിക്കുക. ആദ്യമായിട്ടാണെങ്കിൽ പ്രത്യേകിച്ചും. വേഗത്തിൽ വേണമെങ്കിൽ അതെപ്പോഴാണെന്നു ശരീരം നിങ്ങളോട് പറഞ്ഞോളും, അപ്പോൾ അത് തനിയെ സംഭവിച്ചുകൊള്ളും.😊

നിങ്ങളുടെ വിരൽ/ വിരലുകൾ യോനിയ്ക്കകത്തേയ്ക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നതാണ് ഇതിനർഥം. ക്ലിറ്റോറിസിൽ (നേരത്തേ പറഞ്ഞ ആ മൊട്ട്) വിരലുകൾ കൊണ്ട് മീട്ടുന്ന സമയത്തു തന്നെ മറ്റൊരു കൈ കൊണ്ട് ഇതു ചെയ്യാവുന്നതാണ്. അല്ലെങ്കിൽ വെറും പെനട്രേഷൻ മാത്രവുമാവാം. നിങ്ങളുടെ സെക്സിൽ എല്ലാ ചോയ്സും നിങ്ങളുടേതാണ്. പെനട്രേഷന് വിരലുകൾക്കപ്പുറം മറ്റെന്തെങ്കിലും ഉപയോഗിക്കണമെങ്കിലും ശരീര ഘടനയും യോനീഘടനയുമനുസരിച്ച് അതും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്

7. എന്താണ് ചെയ്യേണ്ടതെന്ന് നേരെ അങ്ങ് പറഞ്ഞാലെന്താ എന്നാണോ? ഇതാ…

ലഘുവായി തുടങ്ങുക. വിരലുകൾ കൊണ്ട് നിങ്ങളുടെ പുറത്തെ യോനീദളം അകത്തുക. വിരലിൽ അല്പം ലൂബ്രിക്കൻ്റ് (ആവശ്യമെങ്കിൽ) പുരട്ടി യോനീദളത്തിൻ്റെ വാതിൽ മുതൽ മേലേയ്ക്ക് സാവധാനം മസാജ് ചെയ്യുക. ധൃതി വയ്ക്കരുത്, അകത്തേയ്ക്കു പ്രവേശിക്കാറായിട്ടില്ല. യോനീദളത്തിനുള്ളിൽ പലതരത്തിലുള്ള ആ പേശികളെ തഴുകി ഉണർത്തുക. ഏത്ര ശക്തിയിൽ വേണമെന്നത് സമയത്തിനനുസരിച്ച് നിങ്ങൾക്ക് തീരുമാനിക്കാം. പിന്നീട് പതിയെ ഒരു വിരൽ യോനിയ്ക്കകത്തേയ്ക്ക് പ്രവേശിപ്പിക്കുക, അകത്തേയ്ക്കും പുറത്തേയ്ക്കും ചലിപ്പിക്കുക. ഒരു വിരൽ കൂടി ചേർത്ത് രണ്ടു വിരലുകൾകൊണ്ട് ഇത് അല്പസമയത്തിനു ശേഷം തുടരാം.

ക്ലിറ്റോറിസിൽ നേരെ തൊട്ടുഴിയുന്നതിനു പകരം ക്ലിറ്റോറിസിലും അതിനു ചുറ്റിലും വട്ടത്തിൽ വിരൽ ചുഴറ്റി സ്പർശിക്കുന്നതാണ് കൂടുതൽ സെക്സോളജിസ്റ്റുകളും നിർദ്ദേശിക്കുന്ന വഴി. ആ ചുഴറ്റൽ വട്ടത്തിൻ്റെ വലിപ്പം കൂട്ടിയും കുറച്ചും നിങ്ങൾക്ക് വ്യത്യസ്തത കൊണ്ടുവരാം. ക്ലിറ്റോറിസിനു തൊട്ടു പുറത്ത് ഒരു ചെറിയ വട്ടത്തിൽ വിരലോടിച്ച് ആരംഭിച്ച് ആ വൃത്തം വലുതാക്കി കൊണ്ടുവരാം.

ലൈംഗികതയുടെ മാസ്മരികതയാണ് ഓരോ സ്ത്രീ ശരീരങ്ങളും പേറുന്നത്. സ്ത്രീ ലൈംഗികതയുടെ ആഴം പുരുഷന് അളക്കാവുന്നതിലും മേലെയാണ് എപ്പോഴും. ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടോ സാമൂഹ്യ നിർമിതികൾ മൂലമോ ആണിൻ്റെ ലൈംഗികത വളരെ ചുരുങ്ങിയതാണ്. പെണ്ണിൻ്റേതാണെങ്കിൽ അനന്തവും. അതനുഭവിക്കുവാൻ തയ്യാറാവുക എന്നതാണ് സ്വയംഭോഗത്തിനു തയ്യാറാവുമ്പോഴും തിരിച്ചറിയേണ്ടത്.

ഓരോ ഇടത്തും ഓരോ തരം അനുഭൂതികളാണ് ശരീരം പോലെ യോനിയും നിങ്ങൾക്കായി കരുതി വച്ചിട്ടുള്ളത്. പക്ഷേ അതിനെ സ്നേഹിച്ച്, അതിനോടിണങ്ങി, സ്വരതിയിൽ മുഴുകി അതിനെ അനുഭവിക്കണം എന്നു മാത്രം. ഹാപ്പി മാസ്ട്രബേറ്റിംഗ്...

Story by