തരൂരിനൊപ്പമുള്ള സുന്ദരി ആരെന്ന് ചര്‍ച്ചകള്‍ ഉയരുന്നു; പുതിയ കാമുകിയെന്ന് അഭ്യൂഹം

സുന്ദരിയായ ഒരു സ്ത്രീയും തരൂരും ഒരുമിച്ചുള്ള പരിപാടിയിലെ ചിത്രം ഇപ്പോള്‍ പുറത്തുവന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നത്.

തരൂരിനൊപ്പമുള്ള സുന്ദരി ആരെന്ന് ചര്‍ച്ചകള്‍ ഉയരുന്നു; പുതിയ കാമുകിയെന്ന് അഭ്യൂഹം

മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശി തരൂരിന് പുതിയ കാമുകിയെ ലഭിച്ചെന്ന് അഭ്യൂഹം. കെയ്‌റ സിംഗെന്ന് പേരുള്ള പുതിയ കാമുകിയാണ് തരൂരിനൊപ്പമുള്ളതെന്ന് ഡല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു .

തരൂരിന്റെ പുതിയ കാമുകിയെ കുറിച്ച് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നതാണ്. ഡല്‍ഹിയിലെ ഒരു പാര്‍ട്ടിയില്‍ ഇവരെ തരൂരിനൊപ്പം കണ്ടെന്നാണ് അന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത നിറഞ്ഞത്. സാരി ധരിച്ച പ്രൗഡയായ സ്ത്രീയെയാണ് തരൂരിനൊപ്പം കണ്ടതെന്ന് വാര്‍ത്തകളില്‍ പ്രചരിച്ചു. കെയ്‌റയെന്ന ഈ സ്ത്രീയും തരൂരും ഒരുമിച്ചുള്ള പരിപാടിയിലെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് അഭ്യൂഹം.

തരൂര്‍ ഇതിന് മുമ്പ് മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. തിലോത്തമ മുഖര്‍ജി, ക്രിസ് ഗൈല്‍സ്, സുനന്ദ പുഷ്‌കര്‍ എന്നിവരെയാണ് തരൂര്‍ യഥാക്രമം വിവാഹം ചെയ്തത്.


ആദ്യ രണ്ട് വിവാഹങ്ങളും മോചനത്തില്‍ കലാശിച്ചെങ്കില്‍ മൂന്നാം ഭാര്യ സുനന്ദ പുഷ്‌കറിനെ ദൂരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ 2014 ജനുവരി 17ന് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തരൂരാണെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോഴും അന്വേഷണം നടക്കുന്ന ഈ കേസുമായി ബന്ധപ്പെട്ട് തരൂരിനെ ചോദ്യം ചെയ്തിട്ടുണ്ട്.

ഇതിനിടെ തരൂരിന് ദിവ്യാ കുമാരി എന്ന ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നുള്ള ബിജെപി വനിതാ നേതാവ് ദിവ്യാ കുമാരിയുമായി ബന്ധമുള്ളതായും ശ്രുതി പരന്നു. ഇവരിപ്പോള്‍ രാജസ്ഥാനിലെ എംഎല്‍എ ആണ്. കാര്യങ്ങള്‍ ഏതായാലും ശശി തരൂരും കാമുകിമാരും ഗോസ്സിപ്പ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ്.