ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ അവള്‍ നില്‍ക്കുന്നു; എംഎയും ബിഎഡും നല്ല മാര്‍ക്കില്‍ പാസായ ശേഷവും കാര്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന തന്റെ ശിഷ്യയെ പരിചയപ്പെടുത്തി ശാരദക്ക

കാര്‍ സര്‍വ്വീസിങ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ട തന്റെ ശിഷ്യകൂടിയായ പെണ്‍കുട്ടിയുടെ അനുഭവമാണ് ശാരദക്കുട്ടി പറയുന്നത്. എംഎയും ബിഎഡും നല്ല രീതിയില്‍ പാസായ പെണ്‍കുട്ടികൂടിയാണ് അവള്‍. ഒരു ദിവസം പോലും പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ വെറുതെ ഇരിക്കരുത്, കിട്ടുന്ന ജോലിക്കു പോകണം എന്ന തന്റെ വാക്ക് അവള്‍ പ്രാവർത്തികമാക്കിയെന്നും ശാരദക്കുട്ടി പറയുന്നു.

ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ അവള്‍ നില്‍ക്കുന്നു; എംഎയും ബിഎഡും നല്ല മാര്‍ക്കില്‍ പാസായ ശേഷവും കാര്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന തന്റെ ശിഷ്യയെ പരിചയപ്പെടുത്തി ശാരദക്ക

കുറച്ചെങ്കിലും വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ വൈറ്റ് കോളര്‍ ജോലി മാത്രമേ ചെയ്യുള്ളുവെന്ന യുവതലമുറയുടെ വാശികള്‍ക്കു ഇപ്പോള്‍ ഒത്തിരി മാറ്റം വന്നിരിക്കുന്നു. എന്നിരുന്നാലും പെണ്‍കുട്ടികളുടെ കാര്യം അങ്ങനെയല്ല. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷവും അതിനൊത്ത ജോലികിട്ടിയില്ലെങ്കില്‍ വീട്ടിലിരിക്കാനാണ്പലര്‍ക്കും താല്‍പര്യം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുമുണ്ട്. അത്തരത്തിലൊരു കുട്ടിയെയാണ് എഴുത്തുകാരി ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.

കാര്‍ സര്‍വ്വീസിങ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ട തന്റെ ശിഷ്യകൂടിയായ പെണ്‍കുട്ടിയുടെ അനുഭവമാണ് ശാരദക്കുട്ടി പറയുന്നത്. എംഎയും ബിഎഡും നല്ല രീതിയില്‍ പാസായ പെണ്‍കുട്ടികൂടിയാണ് അവള്‍. ഒരു ദിവസം പോലും പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ വെറുതെ ഇരിക്കരുത്, കിട്ടുന്ന ജോലിക്കു പോകണം എന്ന തന്റെ വാക്ക് അവള്‍ പ്രാവർത്തികമാക്കിയെന്നും ശാരദക്കുട്ടി പറയുന്നു.

ടീച്ചറാകാനുള്ള മോഹം സാധ്യമാകുന്നതു വരെ ഞാന്‍ ഈ പണി വിടില്ലെന്നു പെണ്‍കുട്ടി ഉറപ്പുനല്‍കിയ കാര്യവും ശാരദക്കുട്ടി പറയുന്നുണ്ട്. തന്റെ മകള്‍ കേട്ടു നില്‍ക്കേയാണ് പെണ്‍കുട്ടി ഇക്കാര്യം തന്നോടു പറഞ്ഞുവെന്നുള്ളത് കൂടുതല്‍ സമാധാനം നല്‍കുന്നതായും ശാരദക്കുട്ടി പറയുന്നുണ്ട്. കാരണം മകളോടും അത് തന്നെ ആണല്ലോ തനിക്കുപറയാനുള്ളതെന്നാണ് ശാരദക്കുട്ടി വ്യക്തമാക്കുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എം എ യും ബി എഡും നല്ല നിലയില്‍ പാസ്സായ പെണ്‍കുട്ടി കാര്‍ സര്‍വീസിങ് സ്റ്റേഷനില്‍ നിന്ന് ഓടിയിറങ്ങി വന്നു കയ്യില്‍ പിടിച്ചു.രണ്ടു വര്‍ഷമായി അവള്‍ അവിടെ ജോലിചെയ്യുന്നു. 'ടീച്ചര്‍ പറഞ്ഞിട്ടില്ലേ ഒരു ദിവസം പോലും പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ വെറുതെ ഇരിക്കരുത്.കിട്ടുന്ന ജോലിക്കു പോകണം എന്ന്.ടീച്ചറാകാന്‍ ഉള്ള മോഹം സാധ്യമാകുന്നത് വരെ ഞാന്‍ ഈ പണി വിടില്ല. എന്നും ടീച്ചറെ ഓര്‍ക്കും.'.എന്റെ മകള്‍ കേള്‍ക്കെ അവളതു പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. അവളോടും അത് തന്നെ ആണല്ലോ എനിക്ക് പറയാന്‍ ഉള്ളത്.

എസ്. ശാരദക്കുട്ടി