മുലകൾ സ്ത്രീയുടെ പ്രത്യേകതയാണ്; ബോഡി ഷെയ്മിംഗ് നടത്തി നിശബ്ദയാക്കാൻ ശ്രമിക്കേണ്ടെന്ന് ശമാ സിക്കന്ദർ

ഇത് 2018, ശമാ സിക്കന്ദർ ഈ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. തനിക്ക് എതിരെ വരുന്ന കമെന്റുകൾ മുൻകൂട്ടി കണ്ടു ഫോട്ടോ സഹിതം ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ്

മുലകൾ സ്ത്രീയുടെ പ്രത്യേകതയാണ്; ബോഡി ഷെയ്മിംഗ് നടത്തി നിശബ്ദയാക്കാൻ ശ്രമിക്കേണ്ടെന്ന് ശമാ സിക്കന്ദർ

സോഷ്യൽ മീഡിയകളിൽ തുടർച്ചയായി ബോഡിഷെയ്മിങ്ങിനിരയായിട്ടുള്ള ടെലിവിഷൻ താരമാണ് ശമാ സിക്കന്ദർ. ശമാ സോഷ്യൽ മീഡിയകളിൽ ഇടുന്ന ഓരോ ഫോട്ടോകൾക്കും ബോഡി ഷെയ്മിങ് നടത്തി നിരവധി കമന്റുകളാണ് വരാറുള്ളത്. എന്നാൽ ഇതിനെതിരെ ഇതുവരെ താരം പ്രതികരിച്ചില്ലായിരുന്നു.

ഇത് 2018, ശമാ സിക്കന്ദർ ഈ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. തനിക്ക് എതിരെ വരുന്ന കമെന്റുകൾ മുൻകൂട്ടി കണ്ടു ഫോട്ടോ സഹിതം ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ്.

'സ്ത്രീകള്‍ക്ക് മുലകൾ ഉണ്ടാകും. അതാണ് അവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഞാന്‍ സ്ത്രീയായതില്‍ നന്ദിയുള്ളവളാണ്, തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവളും. എനിക്ക് മനോഹരമായ മാറിടങ്ങളാണ് ഉള്ളത്. ഇതാണ് സമയം നിങ്ങൾക്ക് ട്രോളുകൾ ഉണ്ടാക്കാം . നിങ്ങൾക്ക് എന്റെ ശരീര ഭാഗങ്ങളെ എന്തു പേരിട്ടും വിളിക്കാം'

പോസ്റ്റിനു താഴെ #BodyShaming #NotTolerated #RespectWomen #LoveForBikini എന്നീ ഹാഷ് ടാഗുകൾ കൂടി ഉൾപ്പെടുത്തിയാണ് ശമാ സിക്കന്ദറിന്റെ പോസ്റ്റ്.

ബോഡി ഷെയ്മിങ് നടത്തി തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കേണ്ടന്നുള്ള മുന്നറിയിപ്പാണ് ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ശമാ കുറിച്ചിട്ടത്. ഓസ്‌ട്രേലിയയില്‍ അവധി ആഘോഷിക്കാന്‍ പോയ താരം താന്‍ ബിക്കിനി അണിഞ്ഞുനില്‍ക്കുന്ന സൂപ്പര്‍ഹോട്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.


Read More >>