മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയില്ല; സഹോദരിയുടെ കല്യാണം മുടക്കുന്നുവെന്ന് ഷബ്ന മറിയം

മതം ഉപേക്ഷിച്ചതിന് സഹോദരിയുടെ കല്ല്യാണം മഹല്ല് കമ്മിറ്റി മുടക്കിയതായി പരാതി. കോഴിക്കോട് നരിക്കുനി മഹല്ല് കമ്മിറ്റിക്കെതിരെയാണ് ഷബ്നയുടെ ആരോപണം. ഷബ്ന വിവാഹം കഴിച്ചത് ഇസ്ലാം മതാചാരപ്രകാരമല്ലെന്നും മതാചാരപ്രകാരം വിവാഹിതയാകുകയാണെങ്കിൽ അനിയത്തിയുടെ കല്ല്യാണം നടത്താൻ അനുവദിക്കുമെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ നിലപാട്.

മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയില്ല; സഹോദരിയുടെ കല്യാണം മുടക്കുന്നുവെന്ന് ഷബ്ന മറിയം

മതം ഉപേക്ഷിച്ച യുവതിയുടെ വീട്ടുകാർക്കുനേരെ മഹല്ല് കമ്മറ്റിയുടെ അപ്രഖ്യാപിത വിലക്ക്. സഹോദരിയുടെ കല്യാണം മുടക്കികളായ നരിക്കുനി മഹല്ല് കമ്മിറ്റിയുടെ പീഡനത്തിനെതിരെയാണ് സ്വതന്ത്ര അവതാരകയുടെ പരാതി.

രണ്ടു വർഷമായി എന്റെ അനിയത്തിക്കുവേണ്ടി കല്യാണം ആലോചിക്കുന്നു. പെണ്ണുകാണൽ ചടങ്ങിനു വന്നവരൊന്നും പിന്നീട് അന്വേഷിച്ച് വന്നില്ല. കഴിഞ്ഞ ദിവസമാണറിഞ്ഞത് പള്ളിയിൽനിന്നും വിലക്കുള്ളതിനാലാണ് ആലോചനകൾ ഉറയ്ക്കാതെ പോയതെന്ന്. എന്റെ കല്യാണം മുസ്ലിം ആചാരപ്രകാരമായിരുന്നില്ല നടന്നത്. അതുകൊണ്ട് എന്റെ കല്യാണം പള്ളിയിൽവെച്ച് ആചാരപ്രകാരം നടത്തിയാലേ അനിയത്തിയുടേത് അനുവദിക്കൂവെന്നാണ് പള്ളിക്കാരുടെ നിലപാട്. ഷബ്ന നാരദാ ന്യൂസിനോട് പറഞ്ഞു.

എന്നാൽ കല്യാണം മുസ്ലിം ആചാരപ്രകാരം നടത്തിയാലേ അനിയിത്തിയുടെ വിവാഹം നടത്താൻ സമ്മതിക്കൂവെന്ന് പള്ളിയിൽനിന്നും ആരും നേരിട്ട് വീട്ടിൽ വന്ന് പറഞ്ഞിട്ടൊന്നുമില്ല. അനിയത്തിയെ പെണ്ണുകാണാൻ വന്ന വീട്ടുകാർ പറഞ്ഞ് അറിഞ്ഞതാണ്. പണ്ടുമുതലേ എനിക്ക് എന്റെ ഇഷ്ടത്തിനനുസരിച്ച് നടക്കാനായിട്ടുണ്ട്. ചിലപ്പോൾ ഞാനതിന് പ്രാധാന്യം കൊടുത്തതുകൊണ്ടാവാം, ഷബ്ന കൂട്ടിച്ചേർത്തു.

ഇത് എന്റെ മാത്രം പ്രശ്നമല്ലല്ലോ ! ഇതൊരു സാമൂഹിക പ്രശ്നമായതിനാലാണ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിട്ടത്. ഇത്തരമൊരു പ്രശ്നത്തെ അഡ്രസ് ചെയ്യാതിരിക്കുന്നതും ശരിയല്ലല്ലോ. തങ്ങളെ ചുറ്റുമുള്ളവർ ഒറ്റപ്പെടുത്തുമോയെന്നുള്ള പേടിയാണ് എന്റെ വീട്ടുകാർക്ക്. ആറു വർഷമായി ഞാൻ വീടും മതവുമൊക്കെ ഉപേക്ഷിച്ചിട്ട്. ആദ്യകാലത്തൊന്നും യാതൊരു വിധത്തിലുമുള്ള ഭീഷണിയും ഉണ്ടായിരുന്നില്ല. വിവാഹമെന്നുള്ളത് വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമല്ലേ? തിരഞ്ഞെടുപ്പല്ലേ? എന്റെ പേരുപറഞ്ഞ് എന്തിനാണ് അവർ എന്റെ വീട്ടുകാരെ വിഷമത്തിലാക്കുന്നത്.

എല്ലാം ആചാരപ്രകാരമേ നടക്കൂവെന്ന് വാശി പിടിക്കേണ്ടതുണ്ടോ? ചുറ്റുപാടുകൾ നിർമ്മിച്ച ശീലങ്ങൾക്കനുസരിച്ചാണ് മുസ്ലിം പെൺകുട്ടികൾ അവരുടെ ഇഷ്ടങ്ങൾ പോലും തിരഞ്ഞെടുക്കുന്നത്. വസ്ത്രം പോലും താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഇഷ്ടത്തിനനുസരിച്ചാണ് അവർ തിരഞ്ഞെടുക്കുന്നത്. വ്യവസ്ഥിതിക്കനുസരിച്ചും ചുറ്റും നടക്കുന്ന ആവർത്തനങ്ങൾ കണ്ടും അവർ സ്വന്തം ഇഷ്ടങ്ങൾ മറന്നുപോയതാവാം. ആവർത്തനങ്ങളാണ് ശരിയെന്ന് അവർ വിശ്വസിക്കുന്നു. അതിനെ മനഷ്യജീവിയെന്ന നിലയിൽ എനിക്ക് അംഗീകരിക്കാനാവില്ല. കല്യാണത്തിന്റെയും വസത്രത്തിന്റെയുമൊക്കെ പേരുപറഞ്ഞ് പെണ്ണുങ്ങളെ അവർ പെണ്ണുങ്ങളെ വരച്ച വരയിൽ നിർത്താന്‍ ശ്രമിക്കുകയാണ്- ഷബ്ന മറിയം നാരദാ ന്യൂസിനോട് പറഞ്ഞു.

ഷബ്ന മറിയം ഫേസ്ബുക്കിലെഴുതിയ കുറിപ്പ്


Read More >>