ഭിന്നശേഷിക്കാർക്കും രതിസുഖം നൽകാൻ 'ഹാന്റ് ഏഞ്ചല്‍സ്'

അതിനു മുമ്പ് ആയമാരുടെ മുന്നിലല്ലാതെ നഗ്നയായിട്ടില്ലാത്ത നൂവിനു ആദ്യം വലിയ പ്രയാസമായിരുന്നു. ഒരു ദിവസം ഒരു പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതു പോലെ 'ഹാന്റ് ഏഞ്ചല്‍സി'ലേക്കു ചെന്നു. വളരെ സ്വാഭാവികമായിത്തന്നെ കാര്യങ്ങളിലേയ്ക്കു കടന്നു. 'എനിക്ക് വളരെ തൃപ്തിയായി. എനിക്കു രതിമൂര്‍ഛ ഉണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ അതും അനുഭവിച്ചു,' നൂ തന്റെ അനുഭവം പങ്കുവച്ചു. ഭിന്നശേഷിക്കാരുടെ ലൈംഗികാവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവനം നൽകുന്നവരുടെ കൂട്ടായ്മയായ തായ്‌വാനിലെ 'ഹാന്റ് ഏഞ്ചല്‍സി'നെക്കുറിച്ച്...

ഭിന്നശേഷിക്കാർക്കും രതിസുഖം നൽകാൻ ഹാന്റ് ഏഞ്ചല്‍സ്

ഭിന്നശേഷിക്കാരുടെ ലൈംഗികാവശ്യങ്ങള്‍ അവർ പലപ്പോഴും പുറത്തു പറയാറില്ല അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാറില്ല. തങ്ങളുടെ അവകാശമാണ് ലൈംഗികത എന്ന് അറിയാമെങ്കിലും അത് എങ്ങിനെ പൂര്‍ത്തീകരിക്കണമെന്നത് വലിയ ചോദ്യമായി അവശേഷിക്കും. ലൈംഗികമായ സ്‌നേഹവും അടുപ്പവും അവര്‍ക്ക് ആവശ്യമില്ലെന്ന മട്ടിലായിരിക്കും സമൂഹം അവരെ കണക്കാക്കുക. ഭിന്നശേഷിയും ലൈംഗികതയും കൂടിച്ചേരുമ്പോള്‍ മിക്കവാറും അത് ഇരയാക്കപ്പെടലിലോ, ആക്ഷേപത്തിലോ, വിശുദ്ധിയുടെ പേരിലോ അവസാനിക്കും.

എന്നാല്‍ ഭിന്നശേഷിക്കാരുടെ ലൈംഗികാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കുകയാണ് തായ്വാനിലെ കൂട്ടായ്മയായ 'ഹാന്റ് ഏഞ്ചല്‍സ്'.

വിന്‍സന്റ് എന്നയാളാണ് ഹാന്റ് ഏഞ്ചല്‍സിനു പിന്നില്‍. നടക്കാന്‍ തുടങ്ങി മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വിന്‍സന്റിന്റെ ജീവിതത്തില്‍ പോളിയോ വില്ലനായെത്തി. എട്ടാം വയസ്സില്‍ ഊന്നുവടിയുടെ സഹായത്തോടെ നടക്കാന്‍ തുടങ്ങുന്നതു വരെ നിലത്തിഴയുകയായിരുന്നു അയാള്‍.

45 -ാം വയസ്സില്‍ വീണ്ടും പോളിയോ ആഘാതമേല്‍പ്പിച്ചു. കാലുകള്‍ പൂര്‍ണമായും തളര്‍ന്നു. വിന്‍സന്റിന്റെ ജീവിതം വീല്‍ചെയറിലായി.

'എന്റെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ്. എന്നെപ്പോലെ ഭിന്നശേഷിക്കാരെ കാണുമ്പോള്‍ അവരില്‍ ഞാന്‍ എന്നെത്തന്നെ കാണും. അതുകൊണ്ടാണു ഞാന്‍ ഇത് തുടങ്ങിയത്,' ഹാന്റ് ഏഞ്ചല്‍സിന്റെ പിറവിയുടെ കാരണം വിന്‍സന്റ് വിശദീകരിക്കുന്നു.

എന്റെ ലൈംഗികാവശ്യങ്ങള്‍ സാധാരണക്കാരുടേതു പോലെത്തന്നെയാണ്. എനിക്കു കൈകള്‍ ഉള്ളതുകൊണ്ട് സ്വയംഭോഗം ചെയ്യാന്‍ കഴിയുന്നുണ്ട്. ഇടയ്ക്ക് കൂട്ടുകാരനും സഹായിക്കും. പക്ഷേ, കൈകളില്ലാത്തവരും കൈകള്‍ ചലിപ്പിക്കാന്‍ കഴിയാത്തവരും എന്തു ചെയ്യും? കൈകള്‍ ഉണ്ടായിട്ടും സ്വയംഭോഗം ചെയ്യാനുള്ള മാനസികാവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍? വിന്‍സന്റ് ചിന്തിച്ചത് അങ്ങിയുള്ളവരെപ്പറ്റിയായിരുന്നു.

ആണിനും പെണ്ണിനും ഹാന്റ് ഏഞ്ചല്‍ സഹായം ചെയ്യും. സ്പര്‍ശനം മുതല്‍ രതിമൂര്‍ഛ വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും.

'വളരെ സമയമെടുത്ത് ചെയ്യേണ്ട കാര്യമാണത്. സെക്‌സ് വോളണ്ടിയര്‍മാര്‍ക്കു സേവനം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യക്കാരന്റെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വളരെയധികം സമയം ചെലവഴിക്കേണ്ടി വരും. സേവനം 90 മിനിറ്റില്‍ കൂടാറില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ആറ് മാസത്തിലധികം സമയമെടുക്കും,' പുരുഷവോളണ്ടിയര്‍ ആയ ഡാന്‍ പറയുന്നു.

'എന്റെ മാതാപിതാക്കള്‍ക്ക് എന്നും ഞാന്‍ ഒരു കുഞ്ഞാണ്. ഒരു കുഞ്ഞിനു സെക്‌സ് ആവശ്യമില്ലല്ലോ. ഇന്റർവ്യൂവിന്റെ സമയത്തു വിന്‍സന്റും ഞാനുമായി കുറേ നേരം സംസാരിച്ചു. ഞാനും ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. ഇന്റർവ്യൂ കഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു,' ഹാന്റ് ഏഞ്ചല്‍സിന്റെ സേവനം സ്വീകരിച്ച മെയ് നൂ പറയുന്നു.

തനിക്ക് സേവനം നല്‍കാന്‍ പോകുന്ന വോളണ്ടിയറെ കണ്ടിട്ടില്ലെങ്കിലും ഞാന്‍ സ്വപ്‌നങ്ങള്‍ കാണാനും എല്ലാ ഭാവനകളിലും എത്താനും തുടങ്ങി എന്നും മെയ് നൂ പറയുന്നു.

അതിനു മുമ്പ് ആയമാരുടെ മുന്നിലല്ലാതെ നഗ്നയായിട്ടില്ലാത്ത നൂവിനു ആദ്യം വലിയ പ്രയാസമായിരുന്നു. ഒരു ദിവസം ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതു പോലെ ഞാൻ അവരുടെ വീട്ടിലേയ്ക്കു ചെന്നു. വളരെ സ്വാഭാവികമായിത്തന്നെ കാര്യങ്ങളിലേയ്ക്കു കടന്നു.

'എനിക്ക് വളരെ തൃപ്തിയായി. എനിക്കു രതിമൂര്‍ഛ ഉണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ അതും അനുഭവിച്ചു,' നൂ തന്റെ അനുഭവം പങ്കുവച്ചു.

ഇതുവരെ ആറു പേര്‍ ഹാന്റ് ഏഞ്ചല്‍സിന്റെ സേവനം ഉപയോഗിച്ചു. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനാണ് അവര്‍ ശ്രമിക്കുന്നത്.

വിമര്‍ശകര്‍ ഹാന്റ് ഏഞ്ചല്‍സിനെ വേശ്യാവൃത്തി എന്നാണു വിളിച്ചത്. എന്നാല്‍ തായ്വാനിന്‍ അത് നിയമവിരുദ്ധമല്ലെന്നു ഹാന്റ് ഏഞ്ചല്‍സിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചു.

താനൊരു ലൈംഗികത്തൊഴിലാളി ആണെന്ന് അവര്‍ കരുതുന്നുണ്ടെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് മറ്റൊരു സ്ത്രീ വോളണ്ടിയര്‍ ആയ അനാന്‍ പറയുന്നു. മറ്റ് ചാരിറ്റി സംഘടനകള്‍ ഒന്നുകില്‍ മതപരമായതായിരിക്കും അല്ലെങ്കില്‍ മാതാപിതാക്കളുടേത്. അവര്‍ ജോലി നേടാനും സ്വന്തം കാലില്‍ നില്‍ക്കാനുമെല്ലാം ആയിരിക്കും സഹായിക്കുക. എന്നാല്‍ അവരുടെ ലൈംഗികാവശ്യങ്ങളെക്കുറിച്ച് ആലോചിക്കില്ല. അതാണു ഞങ്ങള്‍ ചെയ്യുന്നത് എന്ന് അനാന്‍ പറയുന്നു.

സന്തോഷമുള്ള ഒരു സാഹചര്യത്തില്‍ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ കൂട്ടുകാര്‍ക്കും അതു നല്‍കാനുള്ള സഹായമാണ് 'ഹാന്റ് ഏഞ്ചല്‍സ്'എന്ന് വിന്‍സന്റ്.


Story by