രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ..?

രാവിലെ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് കൂടുതലാണ് എന്നതിനാൽ തന്നെ ഈ സമയത്തെ വേഴ്ച്ചക്ക് കൂടുതൽ സമയം ലഭിക്കുകയും ചെയ്യുന്നു

രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ..?

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ചെയ്യേണ്ട എന്തോ ആണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ് പൊതു ധാരണ. മറ്റൊരു സമയവും പരീക്ഷിക്കാൻ പോലും ആരും തയ്യാറാകുന്നില്ല. അതു കൊണ്ടാണ് 40കൾക്ക് ശേഷം ലൈംഗിക ബന്ധം സാധ്യമല്ലെന്നുള്ള ചിന്തകൾ നമുക്കുണ്ടാകുന്നത്.

രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെകുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?

ഒരു പുതുമയാകും എന്ന് മാത്രമല്ല, രാവിലെയുള്ള ലൈംഗിക ബന്ധത്തിന് വേറെയും ചില ഗുണങ്ങൾ കൂടി ഉണ്ട്. ഫ്രോസ സപ്ളിമെന്റ് നടത്തിയ സർവേ പ്രകാരം രാവിലെ 7:30 ന് നടക്കുന്ന ലൈംഗിക ബന്ധം ആ ദിവസത്തെ മുഴുവൻ സന്തോഷകരമാക്കുന്നു എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഊർജ്ജം കൂട്ടാനും മാനസിക പിരിമുറുക്കം കുറക്കാനും ഇതു വഴി സാധിക്കുന്നു. മാത്രമല്ല രാവിലെ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് കൂടുതലാണ് എന്നതിനാൽ തന്നെ ഈ സമയത്തെ വേഴ്ച്ചക്ക് കൂടുതൽ സമയം ലഭിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ലൈംഗിക ബന്ധത്തിൽ പുതുമകളാകാം "രണ്ട് പേർക്കും എല്ലാ സമയവും ഒരുപോലെ സുഖകരമായിരിക്കാൻ സാധ്യത ഇല്ല എങ്കിലും രാവിലത്തെ സമയം ഒട്ടുമിക്കപേർക്കും ആസ്വാദ്യകരമാണ് എന്നാണ് പഠനങ്ങളിൽ നിന്ന് മനസിലായത്. ഇത് സ്നേഹബന്ധത്തിന്റെ ആഴം കൂട്ടുകയും ചെയ്യും"- ഫ്രോസ സപ്ലിമെന്റ് മാഗസിൻ ഡയറക്ടർ ലീ സ്മിത്ത് പറഞ്ഞു. ഏറ്റവും ഉന്മേഷം നിറഞ്ഞതാണ് രാവിലെ എന്നതിനാൽ തന്നെ ഇണകൾ തമ്മിലുള്ള ബന്ധത്തിന് ഉറപ്പ് കൂടുകയും കൂടുതൽ പ്രണയാതീതരാവുകയും ചെയ്യുമെന്നതിൽ സംശയമില്ല. കാരണം ഇത് ശാസ്ത്രം പറയുന്നതാണ്.

Story by
Read More >>