വയസ് 7; സൈക്കിള്‍ ചലഞ്ചില്‍ പിന്നിട്ടത് 90 കിലോമീറ്റര്‍; ഇത് നോഹ എല്‍ഗറെന്ന കൊച്ചുമിടുക്കന്‍

കോസ്റ്റ് റ്റു കോസ്റ്റ് ചലഞ്ചില്‍ പങ്കെടുത്ത് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും ഇതോടെ നോഹയെ തേടിയെത്തി.

വയസ് 7; സൈക്കിള്‍ ചലഞ്ചില്‍ പിന്നിട്ടത് 90 കിലോമീറ്റര്‍; ഇത് നോഹ എല്‍ഗറെന്ന കൊച്ചുമിടുക്കന്‍

നോഹ എല്‍ഗറിന് വയസ് ഏഴേ ആയിട്ടുള്ളു. എന്നാല്‍ ഷെഫീല്‍ഡില്‍ നിന്നുള്ള ഈ ബാലനാണ് ഇന്ന് ഇംഗ്ലണ്ടിലെ താരം. പല പുരുഷകേസരികളും തോറ്റ് മടങ്ങിയപ്പോള്‍ 90 കിലോമീറ്റര്‍ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടി 'ചലഞ്ച്' ഏറ്റെടുത്തതാണ് നോഹയെ താരമാക്കിയത്. കോസ്റ്റ് റ്റു കോസ്റ്റ് ചലഞ്ചിലാണ് നോഹ കമ്പ്രിയ മുതല്‍ ന്യൂകാസില്‍ വരെയുള്ള 90 കിലോമീറ്റര്‍ വിജയകരമായി പിന്നിട്ടത്.

Image Title


മൂന്ന് ദിവസം കൊണ്ട് ഈ ദൂരം പിന്നിടുമ്പോള്‍ സൈക്കിളില്‍ പിതാവ് ടിം എല്‍ഗാറും പിതൃസഹോദരി ജാക്കി സ്‌കോഫീല്‍ഡും കസിന്‍ റൈസ് സ്‌കോഫീല്‍ഡും നോഹയെ അനുഗമിക്കുന്നുണ്ടായിരുന്നു. കോസ്റ്റ് റ്റു കോസ്റ്റ് ചലഞ്ചില്‍ പങ്കെടുത്ത് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും ഇതോടെ നോഹയെ തേടിയെത്തി. വളരെ അനായാസമായി നോഹ സൈക്കിളോട്ടം പൂര്‍ത്തിയാക്കിയതായി പിതാവ് ടിം പറഞ്ഞു. രണ്ടാം ദിവസം കഠിനമായിരുന്നെന്ന് നോഹ പറഞ്ഞു. കുറേയേറെ മലകള്‍ കയറേണ്ടി വന്നതിനാലാണിതെന്നും നോഹ പറഞ്ഞു. അഭൂതപൂര്‍വമായ നേട്ടത്തിന് നോഹയ്ക്ക് 1,500 യൂറോ സമ്മാനമായി ലഭിച്ചു.


Image TitleRead More >>