മോഹന്‍ലാലിന്റെ കട്ടഫാനായി മഞ്ജു എത്തുന്നു; ചിത്രത്തിന്റെ പുതിയ ടീസര്‍ കാണാം

രസികന്‍, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങളാണ് മുമ്പ് മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ സിനിമകള്‍. എന്നാല്‍ ആരാധികയുടേതായി പുറത്തു വരുന്ന ആദ്യത്തെ ചിത്രമാണിത്.

മോഹന്‍ലാലിന്റെ കട്ടഫാനായി മഞ്ജു എത്തുന്നു; ചിത്രത്തിന്റെ പുതിയ ടീസര്‍ കാണാം

കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സാജിദ് യഹിയയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നായികയായ മഞ്ജു ആരാധകര്‍ക്കൊപ്പം തിയേറ്ററിന് മുന്നില്‍ ഡാന്‍സ് കളിക്കുന്ന രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം നമ്പര്‍ ട്വന്റി മദ്രാസ് മെയിലിലെ പാട്ടുമുണ്ട്. 'നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാകും' എന്ന ജഗതിയുടെ ഡയലോഗ് പറഞ്ഞാണ് മഞ്ജുവിന്റെ എന്‍ട്രി.


ഈ ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. നായകനായി എത്തുന്നത് ഇന്ദ്രജിത്താണ്. ടോണി ജോസഫാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രസികന്‍, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങളാണ് മുമ്പ് മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ സിനിമകള്‍. എന്നാല്‍ ആരാധികയുടേതായി പുറത്തു വരുന്ന ആദ്യത്തെ ചിത്രമാണിത്.

Read More >>