ഞാന്‍ കൂളാ.. മാസ് കൂള്‍, ഞെട്ടിച്ച് ജയറാം: ദീപന്റെ അവസാന ചിത്രത്തിന്റെ ഗംഭീര ടീസര്‍

തിയറ്ററുകള്‍ പൂരപറമ്പാക്കിയിരുന്ന പഴയ ജയറാം തിരിച്ചു വരുന്നു. ഞാന്‍ കൂളാ... മാസ് കൂള്‍ ടീസറിന് ഗംഭീര വരവേല്‍പ്പ്.

ഞാന്‍ കൂളാ.. മാസ് കൂള്‍, ഞെട്ടിച്ച് ജയറാം: ദീപന്റെ അവസാന ചിത്രത്തിന്റെ ഗംഭീര ടീസര്‍

ഞാന്‍ കൂളാ... മാസ് കൂള്‍. തിയറ്ററുകള്‍ പൂരപറമ്പാക്കിയിരുന്ന പഴയ ജയറാം തിരിച്ചു വരുന്നുവെന്ന് തോന്നും ദീപന്റെ അവസാനചിത്രം സത്യയുടെ ടീസര്‍ കണ്ടാല്‍. കോമഡി ആക്ഷന്‍ ത്രില്ലറുമായി ജയറാം എത്തുന്ന സത്യയുടെ ടീസറീന് ഗംഭീര അഭിപ്രായമാണ് നവമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. ജയറാമില്‍ നിന്ന് ഏറെ വ്യത്യസ്തമായ സിനിമ ഒരുങ്ങുന്നുവെന്ന തോന്നല്‍ ഷൂട്ടിങ്ങ് വേളയില്‍ തന്നെ സത്യ ഉണ്ടാക്കിയിരുന്നു.

എ കെ സാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വൃക്ക രോഗത്തെത്തുടര്‍ന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്ന ദീപന്‍ മാര്‍ച്ച് 13 നാണ് അന്തരിച്ചത്. ചീട്ടുകളിയും ചൂതാട്ടവും ഗാംബ്ലിങ്ങുമൊക്കെ അരങ്ങു തകര്‍ക്കുന്ന മേഖലയിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.


പോണ്ടിച്ചേരിയിലെ ക്ലബുകളില്‍ കളിക്കാന്‍ കൊച്ചിയില്‍ നിന്നെത്തുന്ന സത്യ എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വലിയ ഒരു ഇടവേളയ്ക്കു ശേഷം റോമ തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗോപീസുന്ദറാണ് സത്യയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.