വ്യക്തിപരമായി അധിക്ഷേപിച്ചു; സുരാജിനെതിരെ സന്തോഷ് പണ്ഡിറ്റിൻ്റെ പരാതി

തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

വ്യക്തിപരമായി അധിക്ഷേപിച്ചു; സുരാജിനെതിരെ സന്തോഷ് പണ്ഡിറ്റിൻ്റെ പരാതി

മഴവിൽ മനോരമ ചാനലിൽ നടത്തിയ ഒരു ഹാസ്യ പരിപാടിയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാനലിനെതിരെയും പരിപാടിയുടെ അവതാരകനെതിരെയും സന്തോഷ് പണ്ഡിറ്റിൻ്റെ പരാതി. മഴവിൽ മനോരമയിലെ കോമഡി മിമിക്രി മഹാമേള എന്ന പരിപാടിയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നാണ് സന്തോഷ് പണ്ഡിറ്റിൻ്റെ പരാതി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില് കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നട൯ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല് വ്യക്തിന്മേല് അവ൪ക്കെതിരെ കേസ് ഫയല് ചെയ്യുവാ൯ നിരവധി ആരാധകര് ആവശ്യപ്പെട്ടിരുന്നു..എന്നാല് പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ൪ത്തനങ്ങളിലായതിനാല് ഈ വിഷയങ്ങളില് ഇടപെട്ട് കേസ് കൊടുക്കുവാ൯ വൈകി..

ഇപ്പോള് ഞാ൯ സുരാജ് വെഞ്ഞാറമൂടിനും,

ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്ക്കെതിരേയും കേസ് കൊടുക്കുവാ൯ തീരുമാനിച്ചു...

ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും...

എന്നെ പിന്തുണക്കുന്ന ഏവ൪ക്കും നന്ദി...

വേദനിക്കുന്നവന്ടെ കണ്ണീരൊപ്പൂന്നവനാണ് യഥാ൪ത്ഥ കലാകാര൯...മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാര൯... സംസ്ഥാന അവാ൪ഡും, ദേശീയ അവാ൪ഡും, ഓസ്കാ൪ അവാ൪ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള് നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്...

By Santhosh പണ്ഡിറ്റ്


Read More >>