ഒടുവില്‍ ആ ദിവസമെത്തി; സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍

'ഞാന്‍ ഉരുക്കൊന്നുമല്ല മഹാ പാവമാ' എന്ന ക്യാപ്ഷനോട് കൂടിയാണ് സന്തോഷ് മമ്മൂട്ടിയുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളുള്‍പ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒടുവില്‍ ആ ദിവസമെത്തി; സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍

സന്തോഷ് പണ്ഡിറ്റ് മെഗാതാരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന 'മാസ്റ്റര്‍ പീസ്' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയും സന്തോഷും ഒരുമിച്ചഭിനയിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

Dear Facebook family,ഞാന്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന 'മാസ്റ്റര്‍ പീസ്'സിനിമയിലെ location ല്‍ നിന്നും അദ്ദേഹത്തോടൊപ്പം...Director: Ajay Vasudev sir, Script: Uday Krishna sir,Producer: Muhammed ikka.....Shooting തുടരുന്നു....release September last....By...Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ) എന്ന വരികളോട് കൂടിയാണ് സന്തോഷ് മമ്മൂട്ടിയുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളുള്‍പ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.



Read More >>