ലോകത്തിലെ ഏറ്റവും നീളമുള്ള കാലുമായി റഷ്യന്‍ മോഡല്‍ ഗിന്നസ് ബുക്കിലേക്ക്

അടി 8.77 ഇഞ്ച് ഉയരമുള്ള ലിസിനയുടെ വലതുകാലിന്റെ നീളം 132.8 സെന്റീമീറ്ററും ഇടതുകാലിന്റേത് 132.2 സെന്റീമീറ്ററുമാണ്.

ലോകത്തിലെ ഏറ്റവും നീളമുള്ള കാലുമായി റഷ്യന്‍ മോഡല്‍ ഗിന്നസ് ബുക്കിലേക്ക്

ലോകത്തെ വനിതകളില്‍ ഏറ്റവും നീളമുള്ള കാലിനുടമയെന്ന ബഹുമതി നേടി റഷ്യന്‍ മോഡല്‍. ഏകാതേറിന ലിസിന എന്ന 29കാരിയാണ് അപൂര്‍വ ബഹുമതിയുമായി ഗിന്നസ് ബുക്കില്‍ പ്രവേശിച്ചത്. 6 അടി 8.77 ഇഞ്ച് ഉയരമുള്ള ലിസിനയുടെ വലതുകാലിന്റെ നീളം 132.8 സെന്റീമീറ്ററും ഇടതുകാലിന്റേത് 132.2 സെന്റീമീറ്ററുമാണ്. അളവെടുപ്പ് വിദഗ്ധയുടേയും ഡോക്ടറുടേയും പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ഗിന്നസ് ബുക്കില്‍ പ്രവേശനം ലഭിച്ചത്. ഉയരക്കൂടുതല്‍ കൊണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരിഹാസത്തിന് ഇരയായതായി ലിസിന പറഞ്ഞു.


തന്നെപ്പോലെ ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലിസിന പറഞ്ഞു. തനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാറുള്ളതായും വിമാനത്തിലും കാറിലും യാത്ര ചെയ്യുമ്പോള്‍ ഉയരം പ്രശ്‌നമുണ്ടാക്കിയിട്ടുള്ളതായും ലിസിന പറയുന്നു. 47 സെന്റിമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെരുപ്പാണ് താന്‍ ധരിക്കുന്നതെന്നും അവര്‍ പറയുന്നു.

Read More >>