2000 കോടി മുടക്കാൻ തയ്യാറായി നിർമാതാക്കൾ; 'കർണനി'ൽ പൃഥ്വിരാജിനു പകരം വിക്രം: ആർഎസ് വിമൽ പറയുന്നു

ഇതിനിടെ ന്യൂയോർക്കിൽ നിന്നും ഒരു സംഘമെത്തി വിമലുമായിൻ ചർച്ച നടത്തി. 2000 കോടി മുതൽ മുടക്കിൽ ഒരു രാജ്യാന്തര സിനിമയായിരുന്നു അവരുടെ മനസ്സിൽ. ആ ചർച്ചയിൽ നിന്നാണ് വിക്രമിലേക്കെത്തുന്നത്.

2000 കോടി മുടക്കാൻ തയ്യാറായി നിർമാതാക്കൾ; കർണനിൽ പൃഥ്വിരാജിനു പകരം വിക്രം: ആർഎസ് വിമൽ പറയുന്നു

ആർഎസ് വിമലിന്റെ രണ്ടാമത്തെ സിനിമയായ 'കർണനി'ൽ പൃഥ്വിരാജിനു പകരം ചിയാൻ വിക്രം നായകനാകും എന്ന വാർത്തകളെ മലയാളികൾ അവിശ്വസനീയതയോടെയാണ് സ്വീകരിച്ചത്. എന്തു കൊണ്ട് വിക്രം എന്നതിനേക്കാൾ എന്തു കൊണ്ട് പൃഥ്വിരാജ് എന്നതായിരുന്നു ചോദ്യങ്ങൾക്കു പിന്നിൽ. സത്യത്തിൽ എന്താണ് കർണന്റെ അണിയറയിൽ സംഭവിക്കുന്നത്?

എന്നും സ്വന്തം മൊയ്തീൻ എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കിടയിൽ ദുബായിൽ വെച്ച് ഒരു വ്യവസായിയെ ആർ എസ് വിമൽ പരിചയപ്പെട്ടു. വിമലിന്റെ അടുത്ത ചിത്രം കർണൻ ആണെന്നറിഞ്ഞ വ്യവസായി ചിത്രം നിർമിക്കാമെന്നേറ്റു. മലയാളത്തിൽ 30 കോടി ബജറ്റിൽ ചിത്രം നിർമിക്കാനായിരുന്നു പ്ലാൻ. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രീകരണം നീണ്ടു പോയി. ഇതോടെ പൃഥ്വിരാജ് മറ്റു ചിത്രങ്ങളുടെ തിരക്കിലായി. നിലവിൽ ആട് ജീവിതത്തിനു വേണ്ടി പൃഥ്വി മെലിഞ്ഞു കൊണ്ടിരിക്കുകയാണ്. ആടുജീവിതത്തിനു ശേഷം പൃഥ്വി സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, കർണൻ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ ആർഎസ് വിമൽ ഒരുക്കമല്ലായിരുന്നു. ഇതിനിടെ ന്യൂയോർക്കിൽ നിന്നും ഒരു സംഘമെത്തി വിമലുമായിൻ ചർച്ച നടത്തി. 2000 കോടി മുതൽ മുടക്കിൽ ഒരു രാജ്യാന്തര സിനിമയായിരുന്നു അവരുടെ മനസ്സിൽ. ആ ചർച്ചയിൽ നിന്നാണ് വിക്രമിലേക്കെത്തുന്നത്. വിക്രമിനെ നായകനാക്കി കർണൻ ഒരുങ്ങുന്നതിനോട് പൃഥ്വിക്കും എതിർപ്പില്ലായിരുന്നു. വിവരം പൃഥ്വിയെ അറിയിച്ചപ്പോൾ 'ഓൾ ദി ബെസ്റ്റ്' എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അങ്ങനെ അദ്ദേഹത്തെ നേരിട്ട് കണ്ട് കഥ പറഞ്ഞു. മൂന്നു തവണ തിരക്കഥ വായിച്ച ശേഷം വിക്രം ഓക്കേ പറഞ്ഞു. അങ്ങനെയാണ് കർണൻ മഹാവീർ കർണനാവുന്നതും വലിയ ക്യാൻവാസിൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നതും.

ആരും ഇപ്പോൾ പ്രതീക്ഷിക്കാത്ത നടീനടന്മാർ ചിത്രത്തിലുണ്ടാവുമെന്നാണ് വിമൽ പറയുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഹോളിവുഡ്, ബോളിവുഡ് ടെക്‌നീഷ്യന്മാരാണ് ചിത്രത്തിൽ പ്രവർത്തിക്കുക. ഹിന്ദി-തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെടുന്ന ചിത്രം 32 ഭാഷകളിലേക്ക് മൊഴി മാറ്റും. ഈ വർഷം ഒക്ടോബറിൽ തുടങ്ങി 2019 ഡിസംബറിലാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

Read More >>