റീജയുടെ ആഗ്രഹം സഫലം; ആഹ്ലാദക്കണ്ണീരോടെ പ്രിയതാരത്തിനൊപ്പം

തന്റെ ജീവന്‍ രക്ഷിച്ച അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രഹം റീജയുടെ മനസ്സില്‍ ഉണ്ടായി. മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം മമ്മൂട്ടിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ കൊല്ലം രാമവര്‍മ്മ ക്ലബിലെ ലൊക്കേഷനില്‍ എത്താന്‍ കുടുംബാംഗങ്ങളോട് നിര്‍ദ്ദേശം നല്‍കി. രാവിലെ ലൊക്കേഷനില്‍ എത്തിയ റീജയും സഹോദരി റിന്‍സിയും കുടുംബവും മമ്മൂട്ടിയെ നേരിൽ കാണുകയായിരുന്നു

റീജയുടെ ആഗ്രഹം സഫലം; 
ആഹ്ലാദക്കണ്ണീരോടെ പ്രിയതാരത്തിനൊപ്പം

ഏറെ നാളത്തെ ആശുപത്രി വാസത്തിനുശേഷം തന്റെ പ്രിയനടനെ കാണാന്‍ റീജമോള്‍ എത്തി. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ച പ്രിയതാരത്തെ നേരില്‍ കണ്ട് നന്ദി അറിയിക്കുവാനുമായിരുന്നു റീജമോള്‍ കൊല്ലം രാമവര്‍മ്മ ക്ലബിലെത്തിയത്.

പോരുവഴി ഇയയ്ക്കാട് വടക്ക് പാലത്തടത്തില്‍ വീട്ടില്‍ ടാപ്പിങ് തൊഴിലാളിയായ ചാള്‍സിന്റെയും റീനയുടെയും മൂത്തമകളായ റീജയ്ക്ക് (12) ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നത്. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഒരു വയസ്സുള്ളപ്പോള്‍ ബാധിച്ച രോഗം ഗുരുതരമായതൊടെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍ന്മാര്‍ നിര്‍ദ്ദേശിച്ചത്.

മകളുടെ ഭാരിച്ച ചികിത്സാ ചെലവുകള്‍ക്ക് മുമ്പില്‍ കൂലി വേലക്കാരായ ചാള്‍സിനും റീനയ്ക്കും പകച്ചു നിന്നപ്പോഴാണ് നാട്ടിലെ ഒരു ക്ലബ് പ്രതിനിധി മമ്മൂട്ടി ഫാന്‍സിന്റെ ഇപ്പോഴത്തെ സംസ്ഥാന ട്രഷറര്‍ കൂടിയായ കൊല്ലം സ്വദേശി പ്രിയദര്‍ശനെ ബന്ധപ്പെടുന്നത്. ഒട്ടും താമസിയാതെ തന്നെ റീജയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തിരുവനന്തപുരം നിംസ് ആശുപത്രിയുമായി സഹകരിച്ചു നടത്തുന്ന സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയുടെ പ്രതിനിധികളുടെ അടുക്കലെത്തിച്ചു. റീജയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച മെഡിക്കല്‍ സംഘം അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. ആ സമയം റിജയുടെ വിവരങ്ങള്‍ പ്രിയദര്‍ശന്‍ മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജിനെയും പിആര്‍ഒ റോബര്‍ട്ടിനെയും അറിയിച്ചിരുന്നു. സംഭവം അറിഞ്ഞ മമ്മൂട്ടി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട അടിയന്തര നടപടികള്‍ എടുക്കുവാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു.

ശസ്ത്രക്രിയ വിജയമായിരുന്നു റീജ. അതിന് ശേഷം സ്‌കൂളില്‍ പോകുവാനും തുടങ്ങി. അപ്പോഴാണ് 'മാസ്റ്റര്‍ പീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി കൊല്ലത്ത് എത്തിയിട്ടുണ്ടെന്ന് റീജമോള്‍ അറിഞ്ഞത്. തന്റെ ജീവന്‍ ര്ക്ഷിച്ച അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രഹം റീജയുടെ മനസ്സില്‍ ഉണ്ടായി. മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം മമ്മൂട്ടിലെ അറിയിച്ചു. അടുത്ത ദിവസം തന്നെ കൊല്ലം രാമവര്‍മ്മ ക്ലബിലെ ലൊക്കേഷനില്‍ എത്താല്‍ കുടുംബാംഗങ്ങളോട് നിര്‍ദ്ദേശം നല്‍കി.

രാവിലെ ലൊക്കേഷനില്‍ എത്തിയ റീജയും സഹോദരി റിന്‍സിയും കുടുംബവും മമ്മൂട്ടിയെ കണ്ടു. നേരില്‍കണ്ട കുട്ടികള്‍ നിറകണ്ണുകളോടെയാണ് ഓടിയടുത്തത്. അവരുടെ നന്ദി പറയുമ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. കുറച്ചു സമയം കുട്ടികളോടും കുടുംബത്തോടുമൊപ്പം മമ്മൂട്ടി സമയം ചെലവഴിച്ചു. തങ്ങളുടെ സ്‌കൂളിലെ കൂട്ടുകാരെ കാണിക്കാന്‍ പ്രിയതാരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനും കുട്ടികള്‍ മറന്നില്ല.

Read More >>