മക്കള്‍ മൂന്ന്, പേരമക്കള്‍ നാല്; കരോളിന്‍ ഹാര്‍ട്‌സ് എഴുപതിലും ഫ്രീക്കത്തി

ഏറെ പ്രിയപ്പെട്ട മധുരത്തോട് 28 വര്‍ഷം മുമ്പ് വിട പറഞ്ഞാണ് ഹാര്‍ട്‌സ് എഴുപതാം വയസിലും ശരീരം മനോഹര രൂപത്തില്‍ നിലനിര്‍ത്തുന്നത്.

മക്കള്‍ മൂന്ന്, പേരമക്കള്‍ നാല്; കരോളിന്‍ ഹാര്‍ട്‌സ് എഴുപതിലും ഫ്രീക്കത്തി

പ്രായമാകുന്നത് പലരുടേയും ആശങ്കയാണ്. ജരാനരകള്‍ ബാധിക്കുന്നതും മുടി കൊഴിയുന്നതും ചര്‍മം ചുളിയുന്നതുമൊക്കെയാണ് ഇവരെ അലട്ടുന്നത്. എന്നാല്‍ പ്രായമെത്ര ആയാലും യൗവനം വിട്ടുപോകാത്ത ചിലരുണ്ട്. എണ്ണത്തില്‍ വളരെ കുറവായ ഇക്കൂട്ടരെ മറ്റുള്ളവര്‍ അസൂയ കലര്‍ന്ന ആരാധനയോടെയാണ് നോക്കിക്കാണുന്നത് തന്നെ. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ കരോളിന്‍ ഹാര്‍ട്‌സ് എന്ന എഴുപതുകാരിയാണ് ഈ പരമ്പരയിലെ ഒടുവിലത്തെ താരം.Image Title

മൂന്ന് മക്കളുടെ അമ്മയും നാല് പേരക്കുട്ടികളുടെ മുത്തശ്ശിയുമായ കരോളിന്‍ ഹാര്‍ട്‌സിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ വൈറലാകുകയാണ്. സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ആകാംക്ഷ കലര്‍ന്ന ചോദ്യങ്ങള്‍ക്ക് 'കര്‍ക്കശമായ ഡയറ്റിംഗും വ്യായാമവുമാണ്' കാരണമെന്ന് ഹാര്‍ട്‌സ് പറയുന്നു. ഏറെ പ്രിയപ്പെട്ട മധുരത്തോട് 28 വര്‍ഷം മുമ്പ് വിട പറഞ്ഞാണ് ഹാര്‍ട്‌സ് എഴുപതാം വയസിലും ശരീരം മനോഹര രൂപത്തില്‍ നിലനിര്‍ത്തുന്നത്.Image Title

എന്നാല്‍ മധുരത്തിന് പകരമായി ക്‌സൈലിട്ടോള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കേക്കുകളും മറ്റും കഴിച്ച് ഭക്ഷണത്തിലെ ആനന്ദവും ഹാര്‍ട്‌സ് നിലനിര്‍ത്തുന്നുണ്ട്. ''യൗവനം അവസാനിക്കുന്നതോടെ നമ്മുടെ ശരീരത്തിലെ മെറ്റാബോളിസത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായി വരും. ഇതോടെ ഭക്ഷണ നിയന്ത്രണവും കൂടുതല്‍ വ്യായാമവും ആവശ്യമായി വരും. നമ്മുടെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതും ഇവിടെ പ്രധാനമാണ്'' ഹാര്‍ട്‌സ് തന്റെ 'ഹെല്‍ത്ത് ടിപ്‌സ്' പങ്കുവയ്ക്കുന്നു.Image Title

മൂന്ന് മക്കളും നാല് പേരമക്കളുമുള്ള കരോളിന്‍ ഹാര്‍ട്‌സ് പ്രായം ഒന്നിനും തടസമല്ലെന്ന സന്ദേശമാണ് യൗവനം വിട്ടുപോകാന്‍ മടിക്കുന്ന ഈ എഴുപതാം വയസിലും നമ്മോട് പറയുന്നത്.


Image Title


Image Title


Read More >>