ലൈംഗികാവയവം താഴിട്ടു പൂട്ടി രാഖി സാവന്തിൻറെ പ്രതിഷേധം; വീഡിയോ കാണാം

ഇന്ത്യയിലെ സ്ത്രീകളുടെ അഭിമാനം എങ്ങനെ സംരക്ഷിക്കാമെന്ന് ഞാൻ പറഞ്ഞു തരാം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് രാഖി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലൈംഗികാവയവം താഴിട്ടു പൂട്ടി രാഖി സാവന്തിൻറെ പ്രതിഷേധം; വീഡിയോ കാണാം

സ്ത്രീകൾക്കു നേരെ വർദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി രാഖി സാവന്ത്. ലൈംഗികാവയവം താഴിട്ടു പൂട്ടി അതാണ് ബലാത്സംഗങ്ങൾക്കെതിരെ ഇനി സ്ത്രീകൾ ചെയ്യേണ്ടതെന്ന അറിയിപ്പുമായാണ് രാഖി രംഗത്ത് വന്നത്. തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകളിലൂടെയാണ് രാഖി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകളുടെ അഭിമാനം എങ്ങനെ സംരക്ഷിക്കാമെന്ന് ഞാൻ പറഞ്ഞു തരാം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് രാഖി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോദ്രേജിൻ്റെ താഴ് കൊണ്ടാണ് താൻ പൂട്ടിയിരിക്കുന്നതെന്ന് വിശദീകരിക്കുന്ന രാഖി എല്ലാവരോടും ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെടുന്നുമുണ്ട്.

നേരത്തെ, നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണം ഉയർത്തിയ നടി തനുശ്രീ ദത്തയെ നിശിതമായി വിമർശിച്ചയാളാണ് രാഖി സാവന്ത്. മാധ്യമശ്രദ്ധ കിട്ടാനുള്ള നാടകമാണ് തനുശ്രീ നടത്തുന്നതെന്നും അവർ ഒരു ലെസ്ബിയനാണെന്നും രാഖി പറഞ്ഞിരുന്നു. തന്നെ തനുശ്രീ ലൈംഗികമായി പീഡീപ്പിച്ചിരുന്നുവെന്നും രാഖി ആരോപിച്ചിരുന്നു.
Read More >>