30 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അഭിഭാഷകയുടെ പഴ്‌സ് തിരികെ ലഭിച്ചു; നഷ്ടമാകാതെ പണവും രേഖകളും

ചെഷയര്‍ ലൈബ്രറീസ് ആന്റ് മ്യൂസിയംസ് കാര്‍ഡ്, മാഞ്ചെസ്റ്റര്‍ വൈറ്റ്‌വര്‍ത്ത് പാര്‍ക്ക് റെസിഡന്‍സ് അസോസിയേഷന്‍ കാര്‍ഡ്, മിഡ്‌ലാന്റ് ബാങ്ക് ചെക്ക്, പേ സ്ലിപ്പ് എന്നിവയായിരുന്നു പൗണ്ട് കൂടാതെ സാറയുടെ പഴ്‌സില്‍ ഉണ്ടായിരുന്നത്.

30 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അഭിഭാഷകയുടെ പഴ്‌സ് തിരികെ ലഭിച്ചു; നഷ്ടമാകാതെ പണവും രേഖകളും

30 വര്‍ഷം മുമ്പ് നഷ്ടമായ അഭിഭാഷകയുടെ പഴ്‌സ് തിരികെ ലഭിച്ചു. 12 പൗണ്ട് അടക്കം പഴ്‌സില്‍ ഉണ്ടായിരുന്ന വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. സൗത്ത് ലണ്ടന്‍ സ്വദേശിനിയായ സാറ ഡെയ്ല്‍ എന്ന അഭിഭാഷകയ്ക്കാണ് 30 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് തിരികെ ലഭിച്ചത്. മാഞ്ചസ്റ്ററിലെ റിറ്റ്‌സ് നൈറ്റ് ക്ലബ്ബ് കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ക്കാണ് പഴ്‌സ് ലഭിച്ചത്. 200 മൈല്‍ അകലെ താമസിക്കുന്ന സാറയ്ക്ക് പഴ്‌സ് എത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബ് അധികൃതര്‍.

പഴ്‌സ് തന്റേതാണെന്ന് സ്ഥിരീകരിച്ച സാറ അത് തിരികെ കിട്ടുന്നതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നതായി പ്രതികരിച്ചു. ലൈബ്രറി കാര്‍ഡും പണവുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടപ്പോള്‍ തനിക്ക് അത്യധികം നിരാശ ഉണ്ടായതായി സാറ പറഞ്ഞു. ചെഷയര്‍ ലൈബ്രറീസ് ആന്റ് മ്യൂസിയംസ് കാര്‍ഡ്, മാഞ്ചെസ്റ്റര്‍ വൈറ്റ്‌വര്‍ത്ത് പാര്‍ക്ക് റെസിഡന്‍സ് അസോസിയേഷന്‍ കാര്‍ഡ്, മിഡ്‌ലാന്റ് ബാങ്ക് ചെക്ക്, പേ സ്ലിപ്പ് എന്നിവയായിരുന്നു പൗണ്ട് കൂടാതെ സാറയുടെ പഴ്‌സില്‍ ഉണ്ടായിരുന്നത്. ''ക്ലബ്ബ് നവീകരണത്തിന്റെ ഭാഗമായി പരിസരം വൃത്തിയാക്കുമ്പോഴാണ് റേഡിയേറ്ററിന് സമീപത്തുനിന്ന് പഴ്‌സ് ലഭിച്ചത്. എപ്പോഴാണ് പഴ്‌സ് അവിടെയെത്തിയതെന്ന് ദൈവത്തിന് മാത്രം അറിയാം'' റിറ്റ്‌സ് ക്ലബ് ബാര്‍ മാനേജര്‍ ക്രിസ് മാന്‍ പറഞ്ഞു.

തങ്ങളുടെ 90ാം വാര്‍ഷികാഘോഷത്തിനൊരുങ്ങുന്ന ക്ലബ്ബ് സാറയ്ക്ക് പഴ്‌സ് തിരികെ നല്‍കുന്ന ചടങ്ങ് അവിസ്മരണീയമാക്കാനാണ് പദ്ധതിയിടുന്നത്.

Read More >>