വരൂ... അബുദാബിയിലെയും ദുബായിലെയും പോർക്ക് ഇറച്ചി രുചിക്കാം

കന്നുകാലി ഇറച്ചി നിരോധനം വന്നപ്പോൾ പെരുമ്പാവൂരിൽപ്പോലും പോർക്ക് ഇറച്ചി കിട്ടില്ലെന്ന്‌ സംഘപരിവാർ പ്രചാരണം നടത്തി. പ്രചാരണം തെറ്റാണെന്നു തെളിഞ്ഞപ്പോൾ അറേബ്യൻ നാടുകളിൽ പോർക്ക് കിട്ടില്ലെന്നായി. ഇതാ ദുബായിലെയും അബുദാബിയിലെയും പോർക്ക് ഇറച്ചി കേന്ദ്രങ്ങൾ.

വരൂ... അബുദാബിയിലെയും ദുബായിലെയും പോർക്ക് ഇറച്ചി രുചിക്കാം

രുചികരമായ ഇറച്ചി വിഭവങ്ങളിൽ പോർക്ക് കേമൻ തന്നെ. അറേബ്യൻ മണലാരണ്യങ്ങളിൽ ചെന്നുപെട്ടാലും പന്നിയിറച്ചി തീറ്റക്കാർ വിഷമിക്കേണ്ടതില്ല. അബുദാബി ദുബായ് എന്നിവിടങ്ങളിലെ കിടിലൻ പോർക്ക് രുചി കേന്ദ്രങ്ങൾ പരിചയപ്പെടാം.

ബാംബു, അബുദാബി

Image result for bamboo dubai

നല്ല പന്നിവിഭവങ്ങൾക്ക് അബുദാബി ടൂറിസ്റ്റ് കേന്ദ്രമായ മറീനാ ക്ലബിലേക്ക് പോകണം. ചെറിയ വിലയില്‍ എല്ലാവര്‍ക്കും കൂടുതല്‍ കഴിക്കാം എന്ന തത്വമാണ് ബാംബു ഷോപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. . ഇവിടത്തെ പ്രധാന വിഭവങ്ങളിലൊന്നാണ് ഉപ്പും കുരുമുളകും ഇട്ട് വേവിച്ച നാടന്‍ പന്നി വിഭവം. പ്രധാനമായും, അബുദാബിയില്‍ മൂന്ന് റസ്‌റ്റോറന്റുകളാണ് കിടിലൻ പന്നി ഇറച്ചി വിഭവങ്ങള്‍ കിട്ടുന്നത്. മധുര പലഹാരവും മലേഷ്യന്‍ ഫ്രൈഡ് ഐസ്‌ക്രീം തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങളും പന്നി വിഭവങ്ങൾക്കൊപ്പം അകത്താക്കാം.

ദയ്‌റ, ചൈനാടൗണ്‍, ദുബായ്


ആഡംബരങ്ങളുടെ അവസാന ഏഷ്യൻ നാമമാണ് ദുബായ്. മരുഭൂമിയിലെ ഒരുമണിക്കൂർ വിരസമായ യാത്രക്കൊടുവിൽ ചൈനാടൗണിലെ ദയറായിൽ ഭക്ഷണ ശാല കണ്ടെത്താം. 1970 കളിലെ ഹോംഗ് കോംഗ് സിനിമാ അപ്പാര്‍ട്ട് മെന്റുകളാണ് ഇതെല്ലാം. റെസ്റ്റോറന്റ് കാഴ്ചകൾ അധികം ആസ്വദിക്കണമെന്നില്ല, കിടിലൻ പന്നി വിഭവങ്ങളാണ് കാത്തിരിക്കുന്നത്. ലാപ് ചിയോംഗ് ( കൊത്തിനുറുക്കിയ പന്നിയിറച്ചി ) ഓംലെറ്റ്,വേവിച്ച നെയ്യ് കലര്‍ന്ന പന്നിയിറച്ചി, പന്നിയും നീലക്കടല സൂപ്പും എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.

പന്നിയിറച്ചി ഫെസ്റ്റ് ലെ മെറിഡിയന്‍, അബുദാബി


അബുദാബിയിലെ ലെ മെറിഡിയൻ ഹോട്ടലിന്റെ പ്രധാന സവിശേഷത വർഷാവർഷം നടക്കുന്ന പന്നി ഫെസ്റ്റ് ആണ്. ജര്‍മ്മന്‍ സംഗീത വിരുന്നും നൃത്ത രൂപങ്ങളും ആസ്വദിച്ചു രുചി നുണയാം എന്നതാണ് സവിശേഷത. കൊതിയൂറും വിഭവങ്ങൾക്കൊപ്പം കലാപരിപാടികളും എത്തുന്നതോടെ വയറിനൊപ്പം മനസ്സും നിറയും. ബിയറും പന്നിയിറച്ചി കൊണ്ടുള്ള വേറിട്ട ഡിഷുകളും ഒന്നിച്ച് ചേരുമ്പോൾ പറയുകയേ വേണ്ടാ. 110 ദിർഹം ചിലവാക്കിയാൽ മതി പന്നിയിറച്ചി രുചിയുടെ മായാലോകത്ത് പറന്നു നടക്കാം. പന്നിയുടെ കാല്‍മുട്ട് മസാലയിട്ടു വേവിച്ച വിഭവങ്ങളാണ് ലെ മെറിഡിയൻ പന്നിയിറച്ചി ഫെസ്റ്റിന്റെ മുഖ്യ ആകർഷണം.

സ്പ്പിനീസ്, അബുദാബി

Image result for pork dish at spinneys dubai

അബുദാബിയിലെ സ്പ്പിനീസ് ഷോപ്പ് സ്വര്‍ഗ്ഗം എന്നാണ് വിശേപ്പിക്കപ്പെടുന്നത്. മദ്യം മാത്രം കിട്ടില്ല എന്ന ഒരു കുറവേ ഇവിടെയുള്ളൂ. പന്നിയിറച്ചിയുടെ രുചി തന്നെ ലഹരിയാവുമ്പോൾ എന്തിനാണ് മദ്യം?

തണുപ്പിച്ച പോർക്ക് വിഭവം, ഫോയിലിൽ പൊതിഞ്ഞ പന്നിയിറച്ചി, നന്നായി മൊരിച്ചെടുക്കുന്ന പന്നിവിഭവങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവം. തണുപ്പിച്ച പോർക്ക് ഡിഷിന്റെ സ്വദേശം ബ്രസീലാണ്. പാചകം ചെയ്യാൻ തുടങ്ങിയാൽ ഏഴു ദിക്കിലും മണം പറക്കും

പോർക്ക് ഷോപ്പ്, ദുബായ്


അതെ പന്നികട തന്നെ....

ഒന്നാം തരം പന്നിയിറച്ചിക്കട. അത് ദുബായിലെ മാളിലാണ് സ്ഥിതി ചെയ്യുന്നത്. മുസ്ലീങ്ങൾക്ക് പന്നിയിറച്ചി വാങ്ങാൻ കഴിയില്ലെന്നേയുള്ളൂ. മറ്റുള്ള ആർക്കും ഇവിടെച്ചെന്ന് പന്നി വിഭവങ്ങളും ഇറച്ചിയും വാങ്ങാം. ദുബായിലെ പോർക്ക് സ്നേഹികളുടെ പ്രധാനകേന്ദ്രം കൂടിയാണ് ഇത്.

ദുബായില്‍ വന്നാല്‍ ഏതൊരു പോർക്ക് പ്രേമിയും ആദ്യം തിരയുക പോർക്ക് ഷോപ്പ് ആയിരിക്കും ഉപ്പിലിട്ട പന്നിയിറച്ചിയും മസാലയിട്ട പന്നിയുമാണ് ഇവിടത്തെ പ്രധാന വിഭവം. പോർക്ക് ഫ്രൈയും മുട്ടയും ബ്രെഡും കയ്യിലെത്തിക്കഴിഞ്ഞാൽ തിരിഞ്ഞു നോക്കുന്ന ആരുമില്ല.