ചെരുപ്പ് നഷ്ടപ്പെട്ട യുവാവ് പരാതി നല്‍കി; പൊലീസ് അന്വേഷണം ആരംഭിച്ചു

425 രൂപ മുടക്കി വാങ്ങിയ പുതിയ ചെരുപ്പ് നഷ്ടപ്പെട്ടതിനാണ് പൂനെ സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്.

ചെരുപ്പ് നഷ്ടപ്പെട്ട യുവാവ് പരാതി നല്‍കി; പൊലീസ് അന്വേഷണം ആരംഭിച്ചു

ചെരുപ്പ് നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ് പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് ചെരുപ്പ് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. പൂനെയ്ക്കടുത്ത് രക്ഷേവാദി സ്വദേശി വിശാല്‍ ഖലേക്കര്‍ ആണ് അസാധാരണ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെ അപ്പാര്‍ട്ടുമെന്റിന് പുറത്ത് വെച്ചിരുന്ന പുതിയ ചെരുപ്പ് നഷ്ടപ്പെട്ടതായി കാണിച്ചാണ് ഒക്ടോബര്‍ മൂന്നിന് വിശാല്‍ പരാതി നല്‍കിയത്.

ഐപിസി 379 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ''മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു'' ഖേദ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ജാദവ് പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെ മൂന്നിനും എട്ടിനും ഇടയിലാണ് 425 രൂപ മുടക്കി വാങ്ങിയ ചെരുപ്പ് നഷ്ടപ്പെട്ടതെന്ന് വിശാല്‍ പരാതിയില്‍ പറയുന്നു.

Read More >>