ഇന്ത്യന്‍ സിനിമ ഇന്നുവരെ ഇന്റര്‍സെക്‌സിനെപ്പറ്റി പറഞ്ഞിട്ടില്ല; പ്രിന്‍സ് ജോണ്‍

ഇന്ത്യന്‍ സിനിമയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇന്‍റര്‍സെക്സ് എെഡന്‍റിറ്റിയുള്ളവരെപ്പറ്റി ഇന്ത്യന്‍ സിനിമ ഇതുവരെ സംസാരിച്ചിട്ടില്ല.

ഇന്ത്യന്‍ സിനിമ ഇന്നുവരെ ഇന്റര്‍സെക്‌സിനെപ്പറ്റി പറഞ്ഞിട്ടില്ല; പ്രിന്‍സ് ജോണ്‍

ഏകയുടെ ഉള്ളടക്കം എന്താണ്?

ഇത് ഇന്റര്‍സെക്‌സ് ഐഡന്റിറ്റിയുള്ളവരെപ്പറ്റിയാണ്. യോനിയും ലിംഗവുമായി ജനിക്കുന്നവര്‍. കേരളത്തില്‍ അത്തരം ഐഡന്റിറ്റി വെളിപ്പെടുത്തിയത് വെറും മൂന്നോ നാലോ പേര്‍ മാത്രം. പലരും അങ്ങനെ തന്നെ തുടരുന്നു. അതോടൊപ്പം ബോഡി പൊളിറ്റിക്‌സും പ്യൂബിക് പൊളിറ്റിക്‌സും ചര്‍ച്ച ചെയ്യുന്നു.

അങ്ങനെ തന്നെ തുടരാന്‍ കാരണമെന്താണ്?

പലര്‍ക്കും അങ്ങനെ തന്നെ തുടരാനാണ് താല്‍പര്യം. പ്രായമായ ശേഷം തീരുമാനിക്കാനുള്ള ഓപ്ഷന്‍ കൂടിയുണ്ട്. സര്‍ജറി ചെലവ് താങ്ങാന്‍ കഴിയാതെ സര്‍ജറി നടത്താത്തവരും ഉണ്ട്. മുതിര്‍ന്നുകഴിയുമ്പോഴാണ് അതിനെപ്പറ്റി അവബോധമുണ്ടാകുന്നത്. ഈയടുത്ത് ഇന്റര്‍സെക്‌സ് ഐഡന്റിറ്റി വെളിപ്പെടുത്തിയ ഒരു ദലിത് കുട്ടിയുണ്ട്. അതുവരെയും അങ്ങനെ തുടര്‍ന്നത് സര്‍ജറി നടത്താനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല, ഈ അവസ്ഥയില്‍ തുടരാനുള്ള ആത്മവിശ്വാസം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയും നല്‍കുന്നുണ്ട്. സിനിമയില്‍ ഇസ്ലാമോഫോബിയ കാരണം, ബീഫ് കഴിക്കുന്നത് കാരണം കമ്പനി നല്‍കിയ താമസസ്ഥലത്ത് തുടരാന്‍ കഴിയാത്ത ഒരു മുസ്ലിം പെണ്‍കുട്ടിയുണ്ട്, കേരളത്തില്‍ നിന്നുള്ള ഈ മുസ്ലിം പെണ്‍കുട്ടി നോര്‍ത്ത് ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടുന്ന ബീഫ് പൊലീസിങ് ശക്തമാണ്. അങ്ങനെ അവള്‍ തമിഴ്‌നാട്ടുകാരിയായ ഏകയുടെ കൂടെ താമസിക്കാന്‍ തുടങ്ങുന്നു.മൂന്ന് സംസ്ഥാനങ്ങളിലൂടെ പിന്നീട് ഇവര്‍ ഒരു യാത്ര പോകുന്നുണ്ട്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. വിമത ലൈംഗികതയുള്ളവരെ സ്വീകരിക്കുന്ന സ്ഥലമാണ് ബംഗളൂരു എന്ന് പൊതുധാരണയുണ്ട്. എന്നാല്‍ അവരില്‍ പലരും നിയമത്തെയും പൊലീസിനെയും ഭയന്ന് കഴിയുന്നവരാണ്, യഥാര്‍ത്ഥത്തില്‍ അവര്‍ക്കിടയില്‍ ഹോമോ, ട്രാന്‍സ്‌ഫോബിയ എന്ന് വിളിക്കാവുന്ന അസ്വസ്ഥതയുണ്ട്. സ്യൂഡോ പ്രോഗ്രസീവ് മനോഭാവം. തമിഴ്‌നാട്ടില്‍ ക്വീര്‍ ആളുകള്‍ക്കായുള്ള ഗ്രാമങ്ങള്‍ തന്നെയുണ്ട്. പ്രായമാകുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന ചോദ്യം കൂടി ഉയര്‍ത്തുന്നുണ്ട്.


പ്രിന്‍സ് ജോണ്‍അവര്‍ക്ക് പ്രായമാകാറുണ്ടോ എന്നത് വേറെ ചോദ്യമാണ്?

അതും ശരിയാണ്.

ഈ സിനിമയിലെ പ്രധാനകഥാപാത്രമായി രഹനയെ കാസ്റ്റ് ചെയ്യാന്‍ കാരണം അവളുടെ ശരീരപ്രകൃതിയാണോ?

അങ്ങനെയല്ല. അവള്‍ക്ക് ഈ വിഷയത്തോടുള്ള കമിറ്റ്‌മെന്റ് ആണ് കാരണം. ഹോളിവുഡ് സിനിമകളില്‍ കോമഡി രംഗങ്ങളില്‍ അല്ലാതെ ആം പിറ്റ് ഹെയര്‍ കാണിക്കാറില്ല. ചരിത്രസിനിമകള്‍ ചെയ്യുമ്പോള്‍ പോലും അത്തരം കാഴ്ചകള്‍ ഉണ്ടായിട്ടില്ല. അതിനെ ഒഴിവാക്കുമ്പോള്‍ മാത്രമേ സ്ത്രീത്വം ആകൂ എന്നൊരു കാഴ്ചയുണ്ട്. ഫെമിനിസ്റ്റിനെ ഇതരസമൂഹം തന്നെ നിര്‍വ്വചിച്ചുവെച്ചിട്ടുണ്ട്. അത്തരം സീക്വന്‍സുകള്‍ നിര്‍മിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ബോഡി ഡീഫെയിം എന്ന ചിത്രീകരണരീതിയാണ് സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്നത്.

കാലാകാലങ്ങളായി നമ്മുടെ സിനിമകളില്‍ വില്ലന്‍ കഥാപാത്രമായി വരുന്നത് 85% ദലിത് ശരീരപ്രകൃതിയുള്ളവരാണ്. കറുത്ത ശരീരം, ചുരുണ്ടമുടി എന്നൊക്കെയാണ് വില്ലന്റെ വാര്‍പ്പ് മാതൃകകള്‍. എന്നാല്‍ ഏകയില്‍ ഒരു ഏകീകൃത വില്ലന്‍ ഇല്ല. കണ്ടിരിക്കുന്ന നമ്മളില്‍ ഓരോരുത്തരും വില്ലന്‍ ആയി മാറിയേക്കാവുന്ന ഒരു സാധ്യത ഇവിടെ കണ്ടേക്കാം എന്ന് സൂചനയുണ്ട്. സൂചന മാത്രമല്ല, പക്ഷേ ഒന്നുറപ്പാണ്.വില്ലനെ (അങ്ങനെ ഒരു വേഷം തന്നെ പൊതുബോധം സൃഷ്ടിക്കുന്നതാണല്ലോ.) ഏക എന്ന സിനിമയില്‍ പ്രതീക്ഷിക്കേണ്ട. പിന്നെ ഒരു കാര്യം, പ്രണയങ്ങളെ/ജീവിതത്തെ ഇപ്പോഴും സ്ത്രീപുരുഷ ബൈനറിയില്‍ പെടുത്താന്‍ ആണ് സമൂഹ ശ്രമം. വിമത-ലൈംഗിക ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള അനേകം പേര്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

സിനിമ എന്ന് പുറത്തിറങ്ങും?

സെപ്തംബറില്‍‌.


Read More >>