കേരളം രാജ്യത്തിനു മുന്നില്‍ വെയ്ക്കുന്ന 'ഓണപ്ലോട്ട്': പശുവാല്‍ കുരുക്കില്‍ കൊല്ലപ്പെടുന്ന ആ മനുഷ്യന്‍

ഏക വാമനക്ഷേത്രത്തിന്റെ നാടായ തൃക്കാക്കരയിലെ യുവാക്കള്‍ ഒന്നാം സ്ഥാനം നേടിയ നിശ്ചല ദൃശ്യം വൈറലാകുന്നു- പശുവും ബീഫ് നിരോധനവും വിഷയമാക്കിയാണ് യുവതാരയുടെ പ്ലോട്ട്.

കേരളം രാജ്യത്തിനു മുന്നില്‍ വെയ്ക്കുന്ന ഓണപ്ലോട്ട്: പശുവാല്‍ കുരുക്കില്‍ കൊല്ലപ്പെടുന്ന ആ മനുഷ്യന്‍

വൈറലായി ഇതാ ഒരു പശു. സംഭവം നിഷ്ടല ദൃശ്യമാണ്. ഏക വാമനക്ഷേത്രമായ തൃക്കാക്കരയിലാണ് ഹൈന്ദവ തീവ്രവാദികളെ പ്രതിരോധിക്കുന്ന നിശ്ചലദൃശ്യമൊരുക്കി യുവാക്കള്‍ ഒന്നാം സ്ഥാനം നേടിയത്. പശുവും മുസ്ലിം വംശഹത്യയുമെല്ലാം വിശദമാക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Image Title


ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന പേരുള്ള നിശ്ചല ദൃശ്യത്തിലൂടെ പശു രാഷ്ട്രീയത്തിന്റെ വികൃതമുഖം വരച്ചിടുകയാണ് തൃക്കാക്കര യുവതാര ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്. തൃക്കാക്കര മുന്‍സിപ്പാലിറ്റിയുടെ ഒണാഘോഷത്തിസലാണ് ദൃശ്യമൊരുങ്ങിയത്.

'രാജാവിനും പശുക്കള്‍ക്കും ബ്രാഹ്മണനും നിത്യവും സുഖമെങ്കില്‍ സമസ്ത ലോകത്തിനും സുഖം, അല്ലെങ്കില്‍ ഇല്ല' എന്ന ശ്ലോകത്തെ നിലവിലുള്ള ഇന്ത്യന്‍ സാഹചരിയത്തില്‍ അവതരിപ്പിക്കുകയാണ് പ്ലോട്ട്. നാലു പേരും പശുവുമാണ് പ്ലോട്ടിലുള്ളത്. ദമ്പതികളെ അടിച്ചു കൊല്ലുകയാണ് രണ്ടുപേര്‍. പുരുഷന്റെ കഴുത്തില്‍ പശുവിന്റെ വാല് കുരുക്കിയിരിക്കുന്നു... തുക്കി കൊന്നിരിക്കുന്നു.

Image Title

തുടര്‍ച്ചയായി മൂന്നാം തവണയാണ് യുവതാര തൃക്കാക്കര മുന്‍സിപ്പാലിറ്റിയില്‍ നിശ്ചല ദൃശ്യം മത്സരത്തില്‍ ഒന്നാമതെത്തുന്നത്. മുന്‍വര്‍ഷങ്ങളിലും സാമൂഹുക പ്രതിബദ്ധതയുള്ള വിഷയങ്ങളായിരുന്നു ഇവര്‍ തെരഞ്ഞെടുത്തത്. എന്‍.കെ ദിനേശന്‍ എന്ന കലാകാരന്റെ നേതൃത്വത്തില്‍ ഹേമകുമാര്‍, ഷംസു, രാജേഷ്, വിജു, വിഷ്ണു എന്നിവരാണ് നിശ്ചല ദൃശ്യത്തില്‍ പങ്കെടുത്തത്.

Image Title


രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരമായിട്ടാണ് പ്ലോട്ടിനെ കാണുന്നതെന്ന് യുവതാര ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി ശ്രീജിത് മോഹനന്‍ പറഞ്ഞു. സതി, മുലക്കരം എന്നീ വിഷയങ്ങളിലായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഞങ്ങള്‍ പ്ലോട്ട് ചെയ്തത്. തുടര്‍ച്ചയായി മൂന്നാംതവണയാണ് യുവതാര നിശ്ചല ദൃശ്യ മത്സരത്തില്‍ ഒന്നാമതെത്തുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

Image Title


'നാനാത്വത്തില്‍ ഏകത്വവും മതേതര ജനാധിപത്യവും ശ്രേഷ്ഠ സംസ്‌ക്കാരവും അനിര്‍വചനീയമായ പ്രകൃതിയുമാണ് ഇന്ത്യയെ ലോകത്തിനു മുന്നില്‍ അമ്പരപ്പിക്കുന്നത്. എന്നാല്‍ ലോകം അത്രയും കാണാത്തൊരു ഇന്ത്യയുണ്ട് പശുവിന്റെ പേരില്‍, ഗോമാംസം കഴിച്ചതിന്റെ പേരില്‍, മാംസം വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഇന്ത്യ. പുറകോട്ട് നടക്കുന്ന ഇന്ത്യ. ഫാസിസത്തിലേയ്ക്ക് നടന്നടുക്കുന്ന ഇന്ത്യ'- എഴുതിവെച്ചു തന്നെ ദൃശ്യം രാഷ്ട്രീയം പറയുന്നു. ഇടതുപക്ഷമാണ് തൃക്കാക്കര നഗരസഭ ഭരിക്കുന്നത്.


Read More >>