സ്വകാര്യ വ്യക്തി പൂട്ടിയ കളിസ്ഥലം കുട്ടികള്‍ക്ക് തുറന്നുകൊടുത്ത് പാര്‍ട്ടി; കയ്യടിക്കേണ്ട സംഭവം ചേര്‍ത്തലയില്‍

ചേര്‍ത്തല കോടംതുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന കളിസ്ഥലമാണ് സിപിഐഎമ്മും ഡിവൈഎഫ്‌ഐ ചേര്‍ന്ന് കുട്ടികള്‍ക്ക് തിരിച്ചു നല്‍കിയത്. ഏകദേശം 70 വര്‍ഷത്തോളം ചരിത്രമുള്ള കളിസ്ഥലം കഴിഞ്ഞ ദിവസമാണ് സ്ഥല ഉടമസ്ഥര്‍ താഴും താക്കോലുമിട്ട് പൂട്ടിയത്

സ്വകാര്യ വ്യക്തി പൂട്ടിയ കളിസ്ഥലം കുട്ടികള്‍ക്ക് തുറന്നുകൊടുത്ത് പാര്‍ട്ടി; കയ്യടിക്കേണ്ട സംഭവം ചേര്‍ത്തലയില്‍

കളിസ്ഥലങ്ങള്‍ ഇല്ലാതാകുന്നതിന്റെ സാമുഹിക പ്രശ്‌നങ്ങളെക്കുറിച്ച് വൈകാരികമായി സംസാരിച്ച ചിത്രമാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു. വര്‍ഷങ്ങളായി കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന കളിസ്ഥലം നഷ്ടപ്പെടുന്ന വേദനയാണ് ചിത്രം പങ്കുവെച്ചത്. കളിക്കളങ്ങള്‍ നഷ്ടമാകുന്ന കാലത്ത് അവയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

ചേര്‍ത്തല കോടംതുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന കളിസ്ഥലമാണ് സിപിഐഎമ്മും ഡിവൈഎഫ്‌ഐ ചേര്‍ന്ന് കുട്ടികള്‍ക്ക് തിരിച്ചു നല്‍കിയത്. ഏകദേശം 70 വര്‍ഷത്തോളം ചരിത്രമുള്ള കളിസ്ഥലം കഴിഞ്ഞ ദിവസമാണ് സ്ഥല ഉടമസ്ഥര്‍ താഴും താക്കോലുമിട്ട് പൂട്ടിയത്. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിയുടെ കൈയ്യില്‍ നിന്ന് മുപ്പത് വര്‍ഷം മുമ്പ് ചന്തിരൂരുലെ സീ ഫുഡ് എക്‌സപോട്ടര്‍ വിലയ്ക്ക് വാങ്ങിയിരുന്നു. അദ്ദേഹം സാമ്പത്തികായി തകര്‍ന്നതോടെ കേസും കൂട്ടവുമായി ബാങ്ക് ജപ്തിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലുള്ള ഒരു ഗ്രൂപ്പ് സ്ഥലം വാങ്ങി. ഫാം നടത്താനായി സ്ഥലം വാങ്ങിയെന്ന് അവകാശപ്പെട്ടവര്‍ ഒരാഴ്ചയായി കളിസ്ഥലം താഴിട്ട് പൂട്ടി.

30 നും 10 നും ഇടയിലുള്ള േനാല്‍പ്പതോളം പേര്‍ക്ക് കളിസ്ഥലം നഷ്ടപ്പെട്ടു. ക്രിക്കറ്റും ഫുട്‌ബോളും വോളിബോളും ഷട്ടിലുമൊക്കെ ഒരുമിച്ച് കളിച്ചു കൊണ്ടിരുന്ന സ്ഥലം നഷ്ടപ്പെട്ടതോടെ കുട്ടികള്‍ മുതിര്‍ന്നവരോട് പരാതിപ്പെട്ടു.

വര്‍ഷങ്ങളായി ഓണാഘോഷ പരിപാടികള്‍ നടത്തുന്നത് ഗ്രൗണ്ടിന്റെ മൂലയ്ക്കുള്ള മാവിന്‍ ചുവട്ടില്‍ വെച്ചാണ്. വായനാശാല വാര്‍ഷികവും ടൊര്‍ണാടോ ക്ലബിന്റെ ഓണാഘോഷ പരിപാടികളും നടത്തുന്നതിനായി വായനാശാല അധികൃതര്‍ ഉടമകളെ കണ്ടു അനുവാദവും താക്കോലും വാങ്ങി. ഓണം കഴിഞ്ഞു പിറ്റേദിവസം കുട്ടികള്‍ കളിസ്ഥലം തുറന്നുതരുന്നതിനായി വായനശാല അധികൃതരെ സമീപിച്ചു. അവര്‍ താക്കോല്‍ നല്‍കിയില്ല. കുട്ടികളും മുതിര്‍ന്നവരും മതിലു ചാടി പോസ്റ്റ് കുഴിച്ചിട്ടു കൡക്കാന്‍ ആരംഭിച്ചു.

സ്ഥലം ഉടമകളുമായി ബന്ധപ്പെട്ട ചിലര്‍ കളിച്ചവരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. അങ്ങനെയാണ് വിഷയം പാര്‍ട്ടിയുടെയും ഡിവൈഎഫ്‌ഐയുടെയും മുമ്പിലെത്തുന്നത്. സ്ഥലം ഉടമയുമായി ചര്‍ച്ച നടത്തുകയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന വരെ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. നിര്‍ദ്ദേശം ആദ്യം ഉടമ തള്ളിയെങ്കിലും പാര്‍ട്ടി നടത്തിയ സമ്മര്‍ദ്ദത്തിന് വഴങ്ങുകയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ മുഴുവന്‍ സ്ഥലം കളിക്കാനായി ഉപയോഗിക്കാമെന്നും ഉറപ്പ് നല്‍കി. സ്ഥലം ഉടമയുടെ പ്ലാന്‍ കളിസ്ഥലത്തിന്റെ മൂന്നിലൊന്നു ഭാഗത്ത് മാത്രമാണ് നിര്‍മാണം നടത്തുന്നത്. ബാക്കിയുള്ള സ്ഥലം എല്ലാക്കാലത്തും കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.

കൃഷിഭൂമി മാത്രമല്ല, കളിക്കളങ്ങളും തരിശിടാന്‍ അനുവദിക്കില്ല എന്ന പാര്‍ട്ടിയുടെ നിലപാട് കയ്യടി നേടുകയാണ്.

Story by
Read More >>