ദ റിയല്‍ ഹീറോസ്; മരം നടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നട്ട മരത്തിനെ പരിപാലിച്ചെടുത്ത വ്യത്യസ്ത ചിത്രം

എന്നാല്‍ മരം നടുന്നതിലല്ല, നട്ട മരത്തിനെ പരിപാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു കൂട്ടം യുവാക്കളുടെ ചിത്രമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രത്യേകത. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശികളായ അനൂപും കൂട്ടരും കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനു നട്ട മരത്തൈയുടെ ചിത്രങ്ങള്‍ ഈ വര്‍ഷവും സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവര്‍ കണ്ടു.

ദ റിയല്‍ ഹീറോസ്; മരം നടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നട്ട മരത്തിനെ പരിപാലിച്ചെടുത്ത വ്യത്യസ്ത ചിത്രം

എല്ലാ പരിസ്ഥിതി ദിനത്തിലും സോഷ്യല്‍ മീഡിയ നിറഞ്ഞു കവിയുന്നത് മരം നടന്നു ചിത്രങ്ങള്‍ കൊണ്ടായിരിക്കും. എന്നാല്‍ ആ ദിനത്തിലെ പ്രാധാന്യത്തിലുപരി മറ്റൊരിക്കലും അതിനു പിന്തുടര്‍ച്ചയുണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. നട്ട മരങ്ങളുടെ സ്ഥിതി പിന്നീടൊരിക്കലും നാം കാണാറുമില്ല. അടുത്തവര്‍ഷം ജൂണ്‍ അഞ്ചു പിറക്കുമ്പോള്‍ പരിസ്ഥിതി മുദ്രാവാക്ക്യങ്ങള്‍ക്കൊപ്പം പുതി ചിത്രങ്ങളും എത്തും എന്നല്ലാതെ പഴയ മരത്തൈകള്‍ക്കു എന്തു സംഭവിച്ചുവെന്ന് നാം അന്വേഷിക്കറില്ല, തൈ നട്ടവര്‍ പറയാറുമില്ല.


എന്നാല്‍ മരം നടുന്നതിലല്ല, നട്ട മരത്തിനെ പരിപാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു കൂട്ടം യുവാക്കളുടെ ചിത്രമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രത്യേകത. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശികളായ അനൂപും കൂട്ടരും കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനു നട്ട മരത്തൈയുടെ ചിത്രങ്ങള്‍ ഈ വര്‍ഷവും സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവര്‍ കണ്ടു. വളര്‍ന്നു നില്‍ക്കുന്ന മരത്തിനൊപ്പം നിന്നുള്ള അനൂപിന്റെയും സുഹൃത്തുക്കളുടെയും ഫോട്ടോയ്ക്ക് നൂറുകണക്കിനു ലൈക്കുകളാണ് ലഭിച്ചതും.

2016 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ആറ്റിങ്ങല്‍ ടൗണിന് സമീപത്തുള്ള അവനവഞ്ചേരി ക്ഷേത്രത്തിനടുത്താണ് വൈറ്റ് വുഡ് ഇനത്തില്‍പ്പെട്ട മരത്തിന്റെ തൈ നട്ടത്. വളരെ കുറച്ചു തൈകളാണ് അന്നത്തെ പരിസ്ഥിതി ദിനത്തില്‍ ഞങ്ങള്‍ വച്ചൃുപിടിപ്പിച്ചത്. മരത്തൈകള്‍ വച്ചു പിടിപ്പിച്ചാല്‍ പോര, അതിനു പരിചരണവും നല്‍കണമെന്നുള്ള കാര്യം മുന്‍ അനുഭവങ്ങള്‍ കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. നട്ട തൈകള്‍ക്കു വേലി നിര്‍മ്മിച്ച് മഴയില്ലാത്ത സമയങ്ങളില്‍ വെള്ളവും നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. ഇന്ന് അത് വൃക്ഷമായി മാറിയിരിക്കുകയാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണയും കുറച്ചു വൃക്ഷത്തൈകളാണ് നട്ടത്. അതിനെ തുടര്‍ന്നു പരിപാലിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യവും
- അനൂപ് അവനവഞ്ചേരിഅനൂപിന്റെയും കൂട്ടരുടെയും പ്രയത്‌നത്തിന് സോഷ്യല്‍മീഡിയ നല്ല രീതിയില്‍ കൈയടിയും നല്‍കുന്നുണ്ട്. അതെല്ലാം തങ്ങളുടെ മുന്നോട്ടുള്ള പ്രയത്‌നങ്ങള്‍ക്കു പ്രോത്സാഹനമായെടുത്ത് മുന്നേറാന്‍ തന്നെയാണ് അവരുടെ തീരുമാനവും. ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ മേഖലാ സെക്രട്ടറി കൂടിയാണ് അനൂപ് അവനവഞ്ചേരി.