"എന്റെ പ്രതിഫലത്തെ കുറിച്ച് അന്വേഷിക്കേണ്ട കാര്യം നിങ്ങൾക്കില്ല" പാര്‍വതി മാധ്യമപ്രവര്‍ത്തകരോട്

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന തെറ്റായ വാര്‍ത്തക്കെതിരെയാണ് പാര്‍വതിയുടെ പ്രതികരണം. ഒരു സിനിമക്ക് വേണ്ടി എത്ര പ്രതിഫലമാണ് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ചാനൽക്കാരോ, മാധ്യമ പ്രവർത്തകരോ പ്രതിഫലമന്വേഷിച്ച് തന്നെ ഇതുവരെ സമീപിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍വ്വതി പറഞ്ഞു.

എന്റെ പ്രതിഫലത്തെ കുറിച്ച് അന്വേഷിക്കേണ്ട  കാര്യം നിങ്ങൾക്കില്ല പാര്‍വതി മാധ്യമപ്രവര്‍ത്തകരോട്

മാധ്യമങ്ങളോടു തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ വാര്‍ത്തകള്‍ നല്‍കുന്നത് അവസാനിപ്പിക്കണം എന്ന് നടി പാര്‍വതി. എന്റെ പ്രതിഫലത്തെ കുറിച്ച് അന്വേഷിച്ച് നടക്കേണ്ട കാര്യം നിങ്ങൾക്കില്ല. അത് ഞാനും നിര്‍മ്മാതാവും മാത്രം അറിയേണ്ട കാര്യമാണ്. പ്രതിഫലം കൂട്ടുന്നുണ്ടെങ്കിൽ തന്നെ ആരുടെയും പിന്തുണ തനിക്ക് ആവശ്യമില്ല. പാര്‍വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന തെറ്റായ വാര്‍ത്തക്കെതിരെയാണ് പാര്‍വതിയുടെ പ്രതികരണം. ഒരു സിനിമക്ക് വേണ്ടി എത്ര പ്രതിഫലമാണ് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ചാനൽക്കാരോ, മാധ്യമ പ്രവർത്തകരോ പ്രതിഫലമന്വേഷിച്ച് തന്നെ ഇതുവരെ സമീപിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍വ്വതി പറഞ്ഞു.

ഫിൽമി ബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി താനാണെന്നും കൂടാതെ പ്രതിഫലം വർധിപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത്. ഒരു വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് അത് സത്യമാണോ എന്ന് തിരക്കേണ്ട ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.

ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്നും മാധ്യമപ്രവര്‍ത്തകരിലുള്ള തന്റെ പ്രതീക്ഷ നശിച്ചിട്ടില്ലെന്നും താരം കുറിച്ചു. സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടായിരിക്കണം മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ നിലവാരം ഉയര്‍ത്തേണ്ടതെന്നും ഇത്തരം വാര്‍ത്തകള്‍ തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും പാര്‍വ്വതി എഴുതുന്നു.