ശ്രദ്ധേയ സാന്നിധ്യമായി കീര്‍ത്തി സുരേഷ്: ബോബി സിംഹയുടെ ഗംഭീര പ്രകടനവുമായി പാമ്പ് സട്ടൈയുടെ ട്രെയിലര്‍

മലയാളി താരം കീര്‍ത്തി സുരേഷും ബോബി സിംഹയും ഒരുമിച്ചെത്തുന്ന പാമ്പ് സട്ടൈ ട്രെയിലര്‍- അടയാളപ്പെടുത്തുന്ന പ്രകടനവുമായി ബോബി സിംഹ

ശ്രദ്ധേയ സാന്നിധ്യമായി കീര്‍ത്തി സുരേഷ്: ബോബി സിംഹയുടെ ഗംഭീര പ്രകടനവുമായി പാമ്പ് സട്ടൈയുടെ ട്രെയിലര്‍

മലയാളി താരം കീര്‍ത്തി സുരേഷ് നായികയാവുന്ന ബോബി സിംഹ ചിത്രം പാമ്പ് സട്ടൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ആദം ദാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. മലയാളി താരം മുക്ത പാമ്പ് സട്ടെയില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കെ.ഗംഗാധരന്‍, മനോ ബാല, ഡി. നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അജീഷാണ്.


ഇരെവിയ്ക്കും മെട്രോയ്ക്കും ശേഷം ബോബി സിംഹയുടെ മികച്ച പ്രകടനമുള്ള ചിത്രമാണ് പാമ്പ് സട്ടൈ. വല്ലവനിക്ക് വല്ലവന്‍, കറുപ്പന്‍ എന്നിവയാണ് സിംഹയുടെ ചിത്രീകരണം നടക്കുന്ന ചിത്രങ്ങള്‍. മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിലും ബോബി സിംഹ അഭിനയിക്കുന്നുണ്ട്.