പഴകിയ വസ്ത്രങ്ങള്‍ ശേഖരിച്ച്, അവ അഗതികള്‍ക്ക് നല്‍കി പി.കൃഷ്ണപിള്ള ട്രസ്റ്റിന്റെ മാതൃകാപ്രവര്‍ത്തനം

പഴകിയതും പാകമാത്തവയുമായ വസ്ത്രങ്ങള്‍ നിങ്ങളുടെ പക്കല്‍ ഒരു പക്ഷെയുണ്ടാകും. അവ നിരാലംബരായവര്‍ക്കും അശരണര്‍ക്കും നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കലവൂരിലെ പി കൃഷ്ണപിള്ള ട്രസ്റ്റുമായി ബന്ധപ്പെടൂ.. ഈ പ്രവൃത്തി ട്രസ്റ്റിന്റെ സേവനമാണ്!

പഴകിയ വസ്ത്രങ്ങള്‍ ശേഖരിച്ച്, അവ അഗതികള്‍ക്ക് നല്‍കി പി.കൃഷ്ണപിള്ള ട്രസ്റ്റിന്റെ മാതൃകാപ്രവര്‍ത്തനം

SREEJITH KG

പുനരുപയോഗിക്കാന്‍ പറ്റുന്ന പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് നിരാലംബരെ സഹായിക്കാന്‍ കലവൂരിലെ പി കൃഷ്ണപിള്ള ട്രസ്റ്റ്.

ഉപയോഗിച്ച തുണിത്തരങ്ങള്‍ പഴകിയതും ചേരാത്തതുമായ വസ്ത്രങ്ങള്‍ എന്നിവ ട്രസ്റ്റ് ശേഖരിക്കുന്നു. അനാഥമന്ദിരങ്ങള്‍, വൃദ്ധസദനം, മാനസികരോഗ്യകേന്ദ്രങ്ങള്‍, അഗതിമന്ദിരം എന്നിവിടങ്ങളില്‍ ഈ വസ്ത്രങ്ങള്‍ നല്‍കിയാണ്‌ ട്രസ്റ്റ് മാതൃകയാകുന്നത്. മണ്ണഞ്ചരി പഞ്ചായത്തില്‍ പി കൃഷ്ണപിള്ള ട്രസ്റ്റിന് കീഴില്‍ വരുന്ന പ്രവര്‍ത്തകരാണ് സാധാരണക്കാര്‍ക്ക് ഇത്തരത്തില്‍ സഹായവുമായി എത്തുന്നത്.

ട്രസ്റ്റ് ഇനി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു ആശയമാണ് ജനകീയ ഡ്രസ്സ് ബാങ്ക്. വസ്ത്രം മേടിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഒരു കൈത്താങ്ങാകും ഈ പ്രവൃത്തി എന്ന് ട്രസ്റ്റ് കരുതുന്നു.

വസ്ത്രം വാങ്ങാന്‍ പണമില്ലാതെ വലയുന്നവരെ കണ്ടുമുട്ടിയപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ് ഈ പ്രവൃത്തിലേക്ക് തങ്ങള്‍ കടക്കുവാന്‍ കാരണമായതെന്ന് ട്രസ്റ്റ്സു അംഗം സുനീഷ് ദാസ് പറഞ്ഞു. പുതിയത് വാങ്ങുന്നത് പ്രവര്‍ത്തികമായിരുന്നില്ല. അതിനാലാണ് ഇത്തരമൊരു സംരംഭത്തിലേക്ക് കടന്നത്‌. ഇനിയും അധികം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു


താത്ക്കാലികമായി മണ്ണഞ്ചേരിയില്‍ സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ട്രസ്റ്റിനു കീഴില്‍ വരുന്ന 10 വാര്‍ഡുകളിലും പ്രവര്‍ത്തകര്‍ ഉണ്ട്. അവരാണ് അതിന്റെ പ്രധാന മേല്‍നോട്ടം വഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ 2000ലധികം ജോഡി വസ്ത്രങ്ങള്‍ ശേഖരിക്കുവാന്‍ സാധിക്കും. വീണ്ടും ഉപയോഗിക്കാന്‍ തരത്തിലുള്ള തുണിത്തരങ്ങള്‍ കഴുകി വൃത്തിയാക്കി തേച്ച് മടക്കിയാണ് വസ്ത്രങ്ങള്‍ ആലപ്പുഴയിലെ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ എറണാകുളം , കായംകുളം ഏരിയകളില്‍ ശേഖരണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുന്നുണ്ട്. കലവൂരിലെ ജനകീയ മെഡിക്കല്‍ സ്റ്റോറിലും മണ്ണഞ്ചരിയിലെ സ്‌റ്റോറിലും ജനങ്ങള്‍ക്ക് നേരിട്ട് വസ്ത്രങ്ങള്‍ വാങ്ങുവാനും വസ്ത്രങ്ങള്‍ എത്തിക്കുവാനും സൗകര്യം ഉണ്ട്.

ജനകീയ ഡ്രസ്സ് ബാങ്കില്‍ കൂടി അവശതകള്‍ അനുഭവിക്കുന്ന ആദിവാസി മേഖലകളില്‍ വസ്ത്ര വിതരണത്തിന് തയ്യാറെടുക്കയാണ് ട്രസ്റ്റ് പ്രവര്‍ത്തകര്‍. ഇതിനൊടകം തന്നെ ട്രസ്റ്റിന്റെ കീഴില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിക്കും തുടക്കം കുറിക്കുന്നുണ്ട്. മണ്ണഞ്ചേരി പഞ്ചായത്തിനു കീഴില്‍ വരുന്ന വീടുകളില്‍ ഒറ്റയ്ക്ക താമസിക്കുന്നവരും, രോഗബാധിതരായി കഴിയുന്നവര്‍ക്കും വീടുകളില്‍ ഉച്ച ഭക്ഷണം എത്തിക്കുക എന്ന പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി വരുന്നു.

സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9947277992, 9846550021 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.