അഡാറ് ലൗവിന്റെ ടീസറെത്തി; പ്രിയയുടെ കണ്ണിറുക്കൽ തന്നെ ഹൈലൈറ്റ്

ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയിൽ പുനരാവിഷ്ക്കരിച്ച ഷാൻ റഹ്മാൻ ആണ് യഥാർത്ഥ താരം, അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ സി​ഗ്നേച്ചർ മ്യുസിക്കും അത്പോലെ ലോകശ്രദ്ധ നേടണം- ഒമർ ലുലു

അഡാറ് ലൗവിന്റെ ടീസറെത്തി; പ്രിയയുടെ കണ്ണിറുക്കൽ തന്നെ ഹൈലൈറ്റ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിന്റെ ടീസറെത്തി. സമൂഹമാധ്യമങ്ങളിൽ തരം​ഗമായ പ്രിയ തന്നെയാണ് രണ്ടാമത്തെ ടീസറിന്റെയും ഹൈലൈറ്റ്. ഇത്തവണയും പ്രിയയുടെ കണ്ണിറുക്കലാണ് രംഗം ആകര്‍ഷകമാക്കിയത്. സംവിധായകന്‍ ഒമര്‍ ലുലുവാണ് ടീസര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്.

മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവൻ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നു ഒമർ ടീസർ ഷെയർ ചെയ്തുകൊണ്ടു കുറിച്ചു. ഇത്രയും കൂടുതൽ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയർ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു. ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയിൽ പുനരാവിഷ്ക്കരിച്ച ഷാൻ റഹ്മാൻ ആണ് യഥാർത്ഥ താരം, അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ സി​ഗ്നേച്ചർ മ്യുസിക്കും അത്പോലെ ലോകശ്രദ്ധ നേടണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഒരു അഡാറ് ലവിന്റെ ആദ്യ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തട്ടത്തിൻ മറയത്തിലെ " പ്രശസ്തമായ ബിജിഎം ഷാൻ റഹ്മാന് ഒരു ഡെഡിക്കേഷൻ എന്നോണം ഉപയോഗിച്ചിരിക്കുന്നതെന്നും ഒമർ പറഞ്ഞു.

Read More >>