ഒഎംകെവിയിലെ 'എമ്മിനെ' മകനാക്കി മീഡിയ വണ്‍; സത്യത്തില്‍ എമ്മിന്റെ അര്‍ത്ഥം ഇതാണ്

നടി പാര്‍വ്വതി തന്നെ അപമാനിച്ച സംവിധായകന്‍ ജൂഡ് ആന്തണിയെ 'ഓട് മോനേ' എന്നു വിളിച്ചു എന്നു കരുതാന്‍ എന്തായാലും ഒഎംകെവിയുടെ 'യഥാര്‍ത്ഥ അര്‍ത്ഥം' അറിയാവുന്നവര്‍ തയ്യാറല്ല

ഒഎംകെവിയിലെ എമ്മിനെ മകനാക്കി മീഡിയ വണ്‍; സത്യത്തില്‍ എമ്മിന്റെ അര്‍ത്ഥം ഇതാണ്

ഒഎംകെവിയിലെ എമ്മിന്റെ അര്‍ത്ഥം ഏതു കുഞ്ഞിനും അറിയാം. മീഡിയ വണ്‍ അത് മോനെ എന്നാക്കി. മീഡിയ വണ്ണിന്റെ സദാചാര സംരക്ഷണം കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 'മലയാളികള്‍ ചാറ്റിങ്ങിനിടെ ഉപയോഗിക്കുന്ന ഷോട്ട് ഫോമാണ് ഓഎംകെവി. ഓട് മോനേ കണ്ടംവഴി എന്നതിന്റെ ചെറുരൂപമാണ് ഇതെ'ന്നുമാണ് മീഡിയ വണ്ണിന്റെ വിശദീകരണം.

പ്രേമം സിനിമയിലെ മലരേ എന്ന വിളി സോഷ്യല്‍ മീഡിയയില്‍ 'മൈരേ' എന്നതിനു പകരം വാക്കായി പടരുകയായിരുന്നു. ഇപ്പോള്‍ മലരേ എന്നാണ് വിളിക്കുന്നതെങ്കിലും കേള്‍ക്കുന്നത് അങ്ങനല്ല. ഒഎംകെവി എന്ന് ചുരുക്കി പറയുന്നത് 'ഓട് മൈരേ കണ്ടം വഴി' എന്നതിനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് അങ്ങനെ തന്നെ പറയുന്നവരുമുണ്ട്. ഫാന്‍ ഫൈറ്റ് ക്ലബിലാണ് ഈ പ്രയോഗം പിറന്നത്. പിന്നീട് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലാണ് ഇത് പ്രയോഗിച്ചു വിജയിപ്പിച്ചത്. 'ഓട് മലരേ കണ്ടം വഴി' എന്ന് ചില പരിഷ്‌ക്കാരികള്‍ ഇതിനെ പരിഷ്‌ക്കരിച്ച് 'മാന്യമായി' അവതരിപ്പിച്ചിട്ടുണ്ടെന്നു മാത്രം.


ഒഎംകെവിയ്ക്ക് പിന്നീട് പല അര്‍ത്ഥങ്ങളും ഉണ്ടായി. ഇക്കഴിഞ്ഞിടയ്ക്ക് 'ഓട് മുഖ്യാ കടപ്പുറം വഴി' എന്ന പ്രയോഗം ഉണ്ടായി. കുമ്മനടി കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലെ പുതിയ വാക്കാണ് ഇത്. ഒഎംകെവി എന്നു പറഞ്ഞാല്‍ 'ഓട് മൈരേ കണ്ടം വഴി' എന്നാണെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. അതിനെയാണ് മീഡിയ വണ്‍ ഇപ്പോള്‍ പരിഷ്‌ക്കരിച്ച് 'മകനേ' എന്നാക്കിയത്. നടി പാര്‍വ്വതി തന്നെ അപമാനിച്ച സംവിധായകന്‍ ജൂഡ് ആന്തണിയെ 'ഓട് മോനേ' എന്നു വിളിച്ചു എന്നു കരുതാന്‍ എന്തായാലും ഒഎംകെവിയുടെ 'യഥാര്‍ത്ഥ അര്‍ത്ഥം' അറിയാവുന്നവര്‍ തയ്യാറല്ല. മീഡിയ വണ്ണിന്റെ സദാചാരത്തോടും ഒഎംകെവി എന്നു തന്നെ പറയും ;)

Story by
Read More >>