അന്റാര്‍ട്ടിക്കയില്‍ 100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി; കേടുപാടുകളില്ലാത്ത കേക്ക് ഭക്ഷ്യയോഗ്യമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടീഷുകാരനായ സഞ്ചാരി റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ടാകാം കേക്ക് അന്റാര്‍ട്ടിക്കയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്റാര്‍ട്ടിക്കയില്‍ 100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി; കേടുപാടുകളില്ലാത്ത കേക്ക് ഭക്ഷ്യയോഗ്യമെന്ന് റിപ്പോര്‍ട്ട്

98 ശതമാനം മഞ്ഞ് മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ നിന്ന് 100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി. പഴം കൊണ്ട് നിര്‍മിച്ച കേക്കിന് കേടുപാടുകളില്ലെന്നും ആസ്വാദ്യകരമായ ഗന്ധമുണ്ടെന്നും ഏറെക്കുറെ ഭക്ഷ്യയോഗ്യമായ നിലയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ കേക്ക് നിര്‍മാണ കമ്പനിയായ ഹണ്ട്‌ലി ആന്റ് പാല്‍മേഴ്‌സ് നിര്‍മിച്ച കേക്കാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അന്റാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റ് അവകാശപ്പെട്ടു.

പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് കേക്ക് കണ്ടെത്തിയത്. ബ്രിട്ടീഷുകാരനായ സഞ്ചാരി റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ടാകാം കേക്ക് അന്റാര്‍ട്ടിക്കയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1910-13 കാലഘട്ടത്തില്‍ സ്‌കോട്ടും നാല് സഹസഞ്ചാരികളും വിജയകരമായി അന്റാര്‍ട്ടിക്കയിലെത്തിയതായി രേഖകളില്‍ പറയുന്നുണ്ട്. ബെയ്‌സ് ക്യാമ്പിലേക്കുള്ള മടക്കയാത്രകളില്‍ അഞ്ച് പേരും മരിക്കുകയായിരുന്നു. ''അന്റാര്‍ട്ടിക്കയിലെ സാഹചര്യത്തില്‍ ജീവിക്കുന്നതിനുള്ള ഊര്‍ജം നല്‍കുന്ന കേക്കാണിത്'' അന്റാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റ് ലിസി മീക്ക് പറഞ്ഞു.

Read More >>