അറിഞ്ഞോ, പി എസ് സി എല്‍ഡിസി പരീക്ഷ ജയിക്കാന്‍ മൊബൈല്‍ ആപ്പ് വന്നു; ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും തൃശ്ശൂര്‍ സ്വദേശി രാഹുല്‍ രമേഷും ആരംഭിച്ച എന്‍ട്രി എന്ന സ്റ്റാര്‍ട്ടപ്പാണ് 14 രാജ്യങ്ങളിലെ എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനത്തിലൂടെ വിജയം കണ്ട ആപ്പിനെ പി.എസ്.സി പരീക്ഷയ്ക്കായി ഒരുക്കിയത്

അറിഞ്ഞോ, പി എസ് സി എല്‍ഡിസി പരീക്ഷ ജയിക്കാന്‍ മൊബൈല്‍ ആപ്പ് വന്നു; ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

നിത്യജീവിതത്തിലെ വിവിധ മേഖലകളിലെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൻ മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ഒന്നാം ലോകരാജ്യങ്ങളിൽ മുന്നേറ്റം വളരെ വേഗത്തിലായിരുന്നെങ്കിൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ ഇത് അത്ര എളുപ്പത്തിലായിരുന്നില്ല. ഇന്റർനെറ്റ് ലഭ്യത കൂടിയതിനനുസരിച്ച് ഈ സ്ഥിതിക്ക് മാറ്റം വന്നു. ഇന്റർനെറ്റിലൂടെ ലഭ്യമായ സാങ്കേതികവിദ്യയിലൂടെ വിവിധ മാധ്യമ, ആരോഗ്യരംഗങ്ങളടക്കമുള്ള മേഖലകളിൽ വൻ കുതിച്ചു ചാട്ടം തന്നെ നടന്നു. എന്നാൽ വിദ്യാഭ്യാസ രംഗത്ത് ഈ മാറ്റം ഇപ്പോഴും പ്രാരംഭദശയിൽ തന്നെയാണ്.

നാമറിയാതെ തന്നെ നമ്മുടെ ജീവിതം എളുപ്പമാക്കിയിട്ടുള്ള സാങ്കേതികവിദ്യകളിലൊന്നാണ് മെഷീൻ ലേണിങ്. ആരോഗ്യരംഗം മുതൽ സ്വയം നിയന്ത്രിത വാഹനങ്ങളിൽ വരെ, നിങ്ങളുടെ കയ്യിൽ സ്മാർട്ട്ഫോണിലും, നിങ്ങൾ ഒരു ലളിതമായ വെബ് സേർച്ച് നടത്തുമ്പോഴുമൊക്കെ മെഷീൻ ലേണിങ്ങിന്റെ ഗുണഫലങ്ങൾ നാമനുഭവിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്റെ ഗുണഫലങ്ങൾ ഇനിയും അനുഭവിച്ചു തുടങ്ങിയിട്ടില്ലാത്ത ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് മെഷീൻ ലേണിങ് അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ് കൊച്ചി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ Entri.me

മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് സഹായിയായി നിലകൊള്ളുന്ന ഒരു മൊബൈൽ/വെബ് ആപ്പാണ് Entri. പരീശീലിക്കുന്ന ആളുടെ ബൗദ്ധികനിലവാരം മെഷീൻ ലേണിങ്ങിലൂടെ കണ്ടെത്തി പരിശീലനം ആവശ്യമുള്ള ഭാഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ ചുരുങ്ങിയ നാളുകൾകൊണ്ടു തന്നെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട സഹചാരിയായി മാറിയിരുന്നു. Entri യിൽ പുതുതായി തുടങ്ങിയ PSC LDC പരീക്ഷയുടെ ഭാഗമായി ഉൾപ്പെടുത്തിയ റാങ്ക് സജഷൻ ഫീച്ചറും ഉപയോക്താക്കളുടെ ഇടയിൽ പ്രചാരം നേടി വരുന്നു. ഓരോ മാതൃകാപരീക്ഷക്കും ശേഷം 2015 ലെ റാങ്ക് ലിസ്റ്റ് അനുസരിച്ച് അവർക്ക് കിട്ടാൻ സാദ്ധ്യതയുള്ള റാങ്ക് പ്രഡിക്റ്റീവ് മോഡലിങ് എന്ന മെഷീൻ ലേണിങ് സങ്കേതം ഉപയോഗിച്ച് നിർദ്ദേശിക്കുന്നു, അതായത് മാതൃക പരീക്ഷയിൽ നിങ്ങൾക്ക് 70 മാർക്ക് ലഭിക്കുകയാണെങ്കിൽ ഓരോ ജില്ലയിലും 2015 ലെ റാങ്ക് ലിസ്റ്റിൽ നിങ്ങളുടെ സ്ഥാനം എന്തായിരിക്കും എന്ന് Entri ആപ്പ് നിങ്ങൾക്ക് കാണിച്ചു തരും (ഉദാഹരണത്തിന് തിരുവനന്തപുരത്ത് 2600 എന്ന റാങ്ക്). ഇതു കൂടാതെ ഇങ്ങനെ കാണിക്കുന്ന റാങ്കിന് സമീപത്തുള്ള റാങ്ക് ലഭിച്ചവരിൽ ആർക്കെങ്കിലും ജോലി ലഭിച്ചിട്ടുണ്ടെങ്കിൽ ഏതൊക്കെ റാങ്കിന് എവിടെയൊക്കെ ജോലി ലഭിച്ചിട്ടുണ്ട് എന്ന വിവരവും Entri ആപ്പിലൂടെ അറിയാം.

Entri ആപ്പിൽ ചേരുമ്പോൾ നിലവിൽ പത്ത് മാതൃകാ പരീക്ഷകളും എല്ലാ ദിവസങ്ങളിലും ഓരോ മാതൃകാ പരീക്ഷകളും ലഭിക്കുന്നതാണ്. ഇതു കൂടാതെ മുൻ വർഷങ്ങളിലെ പരീക്ഷകൾ ആപ്പിൽ ലഭ്യമാണ്. അമേരിക്കയിലെ ബോസ്റ്റണിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച എജ്യൂടെക്ക് ആക്സിലറേറ്റർ ആയ ലേൺ ലോഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് entri പതിനാലു രാജ്യങ്ങളിൽ നിന്നായി ഇരുപത്തി അയ്യായിരത്തോളം ഉപയോക്താക്കൾ നിലവിൽ Entri യുടെ സേവങ്ങൾ ഉപയോഗിക്കുന്നു

2015 ൽ മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പ് സുഗമമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും തൃശ്ശൂർ സ്വദേശിയായ രാഹുൽ രമേഷും കൊച്ചി ആസ്ഥാനമായി എൻട്രി എന്ന സ്ഥാപനം ആരംഭിക്കുന്നത്. രണ്ടു വർഷം കൊണ്ട് പതിനാലു രാജ്യങ്ങളിൽ നിന്നായി ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾ എൻട്രിയുടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾക്കായി തയാറെടുത്തു. 2017 ഫെബ്രുവരി മാസത്തിൽ കേരള പി.എസ്.സി എൽ.ഡി ക്ലാർക്ക് പരീക്ഷക്ക് തയാറെടുക്കാനുള്ള കോഴ്സ് എൻട്രി ആപ്പിൽ ലഭ്യമായിത്തുടങ്ങി. വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഈ ചെറുപ്പക്കാർ ഉറച്ചു വിശ്വസിക്കുന്നു.

www.entri.me/download എന്ന വെബ്സൈറ്റിൽ നിന്നോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ Entri ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Story by