മറ്റ്‌ സെക്സ് സൈറ്റുകളിൽ നിന്ന് ട്രൈക്വിന്നിനെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങളുണ്ട്- കരോളിന

മറ്റ് പോൺ സൈറ്റുകളില്‍ നിന്ന് ട്രൈക്വിന്നിനെ വേറിട്ട്‌ നിര്‍ത്തുന്നത് അതിന്റെ പ്രവർത്തന രീതിയാണ്

മറ്റ്‌ സെക്സ് സൈറ്റുകളിൽ നിന്ന് ട്രൈക്വിന്നിനെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങളുണ്ട്- കരോളിന

ലൈംഗിക താല്പര്യമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഒരു പോൺ സൈറ്റ് ഉണ്ടാക്കുക. ഇതായിരുന്നു ആ 22 കാരിക്ക് മുൻപിലുണ്ടായിരുന്ന വെല്ലുവിളി. അവളുടെ പേര് കരോളിന സ്പീഗൾ. ലൈംഗിക വേഴ്ചകൾ അശ്ലീലമായി കാണിക്കുന്ന വെബ്‌സൈറ്റുകൾക്ക് പകരം വയ്ക്കാൻ എന്താണുള്ളത്?

സഭ്യേതര ദൃശ്യങ്ങൾ മറയില്ലാതെ വെബ്‌സൈറ്റിൽ കാണിക്കാനും പാടില്ല, പോണ്‍ ആസ്വാദകരെ ആകർഷിക്കുകയും വേണം, അതും സ്ത്രീകളെ. സാങ്കേതിക ലൈംഗിക വ്യവസായത്തിൽ പുരുഷന്മാരാണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ പുതിയ സംരംഭവുമായി കരോളിന യുഎസിലെ പ്രമുഖ വ്യവസായിയായത് യാദൃശ്ചികമായല്ല.

പോണ്‍ ആസ്വദിക്കുന്ന സ്ത്രീകൾക്കായി വെബ്‌സൈറ്റ് രൂപകൽപന ചെയ്ത് സേവനം നൽകുന്നത് ലാഭകരമാണോ? സൈറ്റ് രൂപകൽപന ചെയ്യുന്നത് വരെ ഇക്കാര്യം സംശയത്തിലായിരുന്നു എന്ന് കരോളിന പറയുന്നു. മുതിർന്നവർക്കായുള്ള ഈ സംരംഭം ന്യൂയോർക്ക് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ദൃശ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി ശബ്‍ദത്തിനും എഴുത്തുകൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന പ്രത്യേകത കൂടിയുണ്ട് https://tryquinn.com/ എന്ന ഈ വെബ്‌സൈറ്റിന്.

പുതിയ തലമുറക്ക് അടുപ്പമുള്ള ഒരു വഴികാട്ടിയാവുകയാണ് ട്രൈക്വിന്നിന്റെ ലക്ഷ്യമെന്ന് കരോളിന സ്പീഗള്‍ പറയുന്നു. സ്ത്രീജനപ്രീയ വെബ്‌സൈറ്റുകളില്‍ ഒന്നാക്കാനാണ് ശ്രമം. പൊതുവെ ഇത് നല്ല രീതിയിലല്ല ചര്‍ച്ച ചെയ്യപ്പെടുക. ഇങ്ങനെയൊരു കാര്യത്തെ പൊതുവായ വേദിയില്‍ കൊണ്ട് വരുന്നതിലൂടെ പുതിയ സംഭാഷണള്‍ക്ക് വഴി തുറക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും കരോളിന പറയുന്നു.

മറ്റ് പോൺ സൈറ്റുകളില്‍ നിന്ന് ട്രൈക്വിന്നിനെ വേറിട്ട്‌ നിര്‍ത്തുന്നത് അതിന്റെ പ്രവർത്തന രീതിയാണ്. പ്രതിദിനം ആറുമുതല്‍ പത്തുവരെ ഉള്ളടക്കങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. ഇതില്‍ പകുതിയോളം വിഭവങ്ങൾ ലഭിക്കുന്നത് ഓപ്പണ്‍ സോഴ്സായാണ്. ബാക്കി കമ്മീഷന്‍ അടിസ്ഥാനത്തിൽ എഴുത്തുകാരില്‍ നിന്നും അഭിനേതാക്കളില്‍ നിന്നും ലഭിക്കും. സ്ത്രീലൈംഗികതക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്ന സൈറ്റന്ന നിലയില്‍ 'ട്രൈക്വിന്‍' ഉപയോഗിക്കുന്നവർക്ക് സന്തോഷവും ഉത്സാഹവും ലഭിക്കും.- കാരോളിന പ്രതീക്ഷ പങ്കുവച്ചു.

Read More >>