ഈ നൊസ്സു പാട്ട് രമണ്‍ ശ്രീവാസ്തവയ്ക്ക്: യുഎപിഎയ്‌ക്കെതിരെ നാസറിന്റെ യുട്യൂബ് പോരാട്ടം

യുഎപിഎയ്‌ക്കെതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധം. നാസര്‍ മാലിക് എന്ന മലയാളി യുവാവ് സ്വന്തമായി രചിച്ച് സംഗീതം നല്‍കി യുട്യൂബിലൂടെ പ്രചരിപ്പിക്കുകയാണ് പ്രതിഷേധം.

ഈ നൊസ്സു പാട്ട് രമണ്‍ ശ്രീവാസ്തവയ്ക്ക്: യുഎപിഎയ്‌ക്കെതിരെ നാസറിന്റെ യുട്യൂബ് പോരാട്ടം

'എനിക്ക് വേണ്ടത് മുസ്ലീം ബാസ്റ്റാര്‍ഡ്സിന്റെ ഡെഡ് ബോഡികളാണ്, ഇതെന്റെ ഉത്തരവാണ് അനുസരിക്കുക''- എന്ന് ഉത്തരവിട്ടെന്ന പഴി കേള്‍ക്കുന്ന രമണ്‍ ശ്രീവാസ്തവയെ കേരള മുഖ്യമന്ത്രി സേനാകാര്യങ്ങളില്‍ ഉപദേശകനാക്കിയ ദിവസം ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാട്ടപ്പാട്ട് യുട്യൂബിലെത്തി. നൊസ്സ് എന്ന ഗാനം ഭരണകൂട ഭീകരതയ്‌ക്കെതിരെ നാസര്‍ മാലിക്കാണ് പോരാട്ടപ്പാട്ട് ഒരുക്കിയത്.

''ലെറ്റര്‍ ബോംബ് കേസിലെ യഥാര്‍ത്ഥ പ്രതി മാനസിക രോഗിയാണെന്ന് പ്രഖ്യാപിച്ച രമണ്‍ ശ്രീവാസ്തവയെ പോലീസ് തലപ്പത്ത് മതേതര ഇടത് പക്ഷ സര്‍ക്കാര്‍ അവരോധിച്ച അന്നാണ് ' നൊസ്സ് ' റിലീസായത് അവിചാരിതം ആണെങ്കിലും ' ഇതില്‍പ്പരം എനിക്ക് അതില്‍ എങ്ങിനെ പ്രതികരിക്കാന്‍ കഴിയും?'- നാസര്‍ മാലിക് പറഞ്ഞു.

യുഎപിഎയ്ക്ക് എതിരെയായ ഗാനമായതിനാല്‍ ചിത്രീകരണ ഘട്ടത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും നാസര്‍ പറയുന്നു: 'പാടുവാന്‍ ആളെ കിട്ടാത്തത് തൊട്ട് ടെക്‌നിക്കല്‍ സൈഡ് വരെ നീണ്ട ബ്ലോക്കുകള്‍, ഇത്രക്കും കഠിനമായ പ്രയത്‌നം എന്റെ മറ്റൊരു വര്‍ക്കിലും എനിക്ക് ഉണ്ടായിട്ടില്ല. പാട്ട് ഉണ്ടാക്കുന്ന ജോലി തൊട്ട്, പ്രൊഡക്ഷന്‍ നിര്‍വ്വഹണം, ആര്‍ട്ടിസ്റ്റുകളെ തിരയല്‍, ടെക്‌നിഷ്യന്മാരെ തിരയല്‍ തുടങ്ങി സംവിധാനം വരെ പോവേണ്ടി വന്നു.

അഭിനേതാക്കളെ കിട്ടാനുള്ള ബുദ്ധിമുട്ടും ചെറുതായിരുന്നില്ല , മേക്കപ്പ് മാനും സുഹൃത്തുമായ ബാവയാണ് ഒടുവില്‍ ഒരു റോള്‍ ചെയ്തത് , ബാവ അത് ഗംഭീരമാക്കുകയും ചെയ്തു. സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പലരെയും വിളിച്ചപ്പോഴും പലരും മടിച്ചു ഒടുവില്‍ യു എ പി എ യുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു അഭിനയിക്കാന്‍ മുന്നോട്ട് വന്ന ജീവ ജനാര്‍ദ്ദനന്‍ അവസാന നിമിഷം ആ ഭാഗം ഭംഗിയാക്കി.

നൊസ്സില്‍ ഒന്നും തന്നെ ഭാവനാ സൃഷ്ടികളല്ല ഇരയാക്കപ്പെട്ടവരെ വെളിപ്പെടുത്തലുകളാണ് അത് , അതിനെ കഴിയുന്ന രീതിയില്‍ ആവിഷക്കരിച്ചു , ക്യാമറ മേഖലയില്‍ തന്റെ കഴിവ് പരാമവധി ഫസല്‍ അവിടെ പ്രയോഗിച്ചിട്ടുണ്ട് തുടക്കം തൊട്ടെ ഈ വര്‍ക്കിന്റെ എന്ത് കാര്യവും ആദ്യം തടസ്സം നേരിട്ടിരുന്നു എന്നതാണ് മറ്റൊരു കൗതുകം, ഒരു നടക്ക് പോയ ഒരു സംഭവവും ഇതില്‍ ഉണ്ടായിട്ടില്ല. അവിടെയെല്ലാം നടന്നത് ' പടച്ചവന്റെ ഡയറക്ഷന്‍ ആയിരുന്നു' എന്നാണ് എന്റെ ഉറച്ച വിശ്വാസം'- നാസര്‍ പറയുന്നു.

പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയാണ്. ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടലിനെ കുറിച്ച് ചെയ്ത സ്പൂണ്‍ സോങ്ങ് ശ്രദ്ധേയമായിരുന്നു.ദായംപന്ത്രണ്ടും എന്ന സിനിമിയില്‍ ഒരു ഗാനം ചെയ്തിരുന്നു.

"യുഎപിഎ നിയമം വ്യാപകമായി പ്രയോഗിച്ചു നിരപരാധികളെ അന്യായമായി വര്‍ഷങ്ങളോളം ജയിലില്‍ അടക്കുന്ന ഭരണകൂട ഭീകരതയില്‍ വര്‍ഷങ്ങളായി അസ്വസ്ഥമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് നിരപരാധി എന്ന് പറഞ്ഞ് അവരെ വിട്ടയക്കുബോള്‍ ജീവിതം തകര്‍ന്ന കഥയാണ് പലരും പറയുന്നത്. ബാലിശമായ കാര്യങ്ങള്‍ പറഞ്ഞാണ് മുസ്ലിം, ദളിത് വിഭാഗങ്ങളെ മാത്രം യു എ പി എ ക്ക് ഇരയാക്കുന്നത് അതെ സമയം തന്നെ സ്‌ഫോടക വസ്തുക്കള്‍ സംബന്ധമായ കേസായാല്‍ പോലും മുസ്ലിം, ദളിത് സ്വത്വമല്ലാത്തവര്‍ മാനസികം എന്ന ആനുകൂല്യത്തില്‍ രക്ഷപ്പെടുന്നു. ഈ അനീതിക്ക് എതിരെ എങ്ങിനെ സര്‍ഗാത്മകമായി പ്രതികരിക്കാം എന്നുള്ള വളരെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇത്തരം ഒരു മ്യൂസിക് ആല്‍ബം ഇറക്കാന്‍ തീരുമാനിച്ചത്"- ഗാനത്തിലേയ്ക്കുള്ള വഴി നാസര്‍ പറയുന്നു.

"ഹൂബ്ലി കേസിൽ യഹിയയെ കുറ്റകരമായ ഗൂഢാലോചന എന്ന കാരണം പറഞ്ഞു വർഷങ്ങളോളം കഴിഞ്ഞാണ് വിട്ടത് , വോട്ട് ബഹിഷ്‌കരിക്കാൻ സോഷ്യൽ മീഡിയയയിൽ ആഹ്വാനം ചെയ്തു എന്ന കാരണത്താൽ ഗൗരി എന്ന ആദിവാസി യുവതി ഒരു വർഷത്തോളം യുഎപിഎ പ്രകാരം ജയിലില്‍ കിടന്നു. ഇല്ലാത്ത സാക്ഷിയെ സ്വാധീനിച്ചു എന്ന കുറ്റം ചുമത്തി തന്റെ സഹോദരന് വേണ്ടി നിയമ പോരാട്ടം നടത്തിരുന്ന തസ്‌ളീം എന്ന യുവാവിനെ ഒരു വർഷമായി ജയിലിൽ അടച്ചിരിക്കുകയാണ്. ആറും ഏഴും വർഷം പിന്നിട്ട് മഅദനിയും സക്കറിയയും ഷറഫുദ്ധീനും യു എ പി എ യുടെ കെണിയിൽ അകപ്പെട്ട് കഴിയുന്നു ഇത്തരം ഒരു അരക്ഷിതാവസ്ഥയിൽ ഇരകൾക്ക് ഒപ്പം നിൽക്കുക എന്നത് ഒരു കലാകാരന്റെ ബാധ്യതയായി തോന്നി- നാസര്‍ വിശദീകരിക്കുന്നു.Story by